Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡയറിയിൽ നവോത്ഥാന നായകരായ 32 പേരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്; മുഴുവൻ നവോത്ഥാന നായകരേയും ഉൾപ്പെടുത്തിയുള്ള സമഗ്ര വിവരം എന്ന നിലയ്ക്കല്ല രണ്ട് പേജ് ഉൾപ്പെടുത്തിയതെന്ന് അക്കാദമിയുടെ വിശദീകരണം; ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന ആവശ്യവുമായി എൻ എസ് എസ്; 'കേരളം-ഓർമസൂചിക'കയിൽ നിന്ന് മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടത് വിവാദത്തിൽ; കേരള സാഹിത്യ അക്കാദമി സമൂദായാചാര്യനെ അപമാനിച്ചത് തന്നെയെന്ന് ജി സുകുമാരൻ നായർ

ഡയറിയിൽ നവോത്ഥാന നായകരായ 32 പേരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്; മുഴുവൻ നവോത്ഥാന നായകരേയും ഉൾപ്പെടുത്തിയുള്ള സമഗ്ര വിവരം എന്ന നിലയ്ക്കല്ല രണ്ട് പേജ് ഉൾപ്പെടുത്തിയതെന്ന് അക്കാദമിയുടെ വിശദീകരണം; ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന ആവശ്യവുമായി എൻ എസ് എസ്; 'കേരളം-ഓർമസൂചിക'കയിൽ നിന്ന് മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടത് വിവാദത്തിൽ; കേരള സാഹിത്യ അക്കാദമി സമൂദായാചാര്യനെ അപമാനിച്ചത് തന്നെയെന്ന് ജി സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തിന്റെ വീണ്ടെടുപ്പും നവോത്ഥാനവും പ്രമേയമാക്കിയ കേരള സാഹിത്യ അക്കാദമിയുടെ ഡയറിയായ 'കേരളം-ഓർമസൂചിക'കയിൽ എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടത് സമുദായാചര്യനെ കളിയാക്കാനെന്ന് എൻഎസ്എസ്. ആദരിച്ചില്ലെങ്കിലും കളിയാക്കരുതെന്നാണ് സാഹിത്യ അക്കാഡമിയോട് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെടുന്നത്. വിശദീകരണ കുറിപ്പിലെ സാഹിത്യ അക്കാദമിയുടെ പരിഹാസമാണ് എൻ എസ് എസിനെ ചൊടിപ്പിക്കുന്നത്.

അക്കാദമിയുടെ ഡയറിയിൽ നവോത്ഥാന നായകരുടെ പട്ടികയിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഇല്ലാത്തത് വിവാദമായി എന്ന വാർത്ത കണ്ടിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടങ്കിലും പ്രതികരിക്കണമെന്ന് തോന്നിയില്ല. വരും വർഷങ്ങളിലും നവോത്ഥാന നായകരുടെ ചിത്രം ഉൾക്കൊള്ളിക്കുമെന്നും, പുറത്തിറക്കിയ ഡയറിയിൽ നവോത്ഥാന നായകരായ 32 പേരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും 1992 മുതൽ പ്രസിദ്ധീകരിക്കുന്ന ഡയറിയിൽ ആദ്യമായാണ് നവോത്ഥാന നായകർ എന്ന പേരിൽ ചിത്രങ്ങളോടെ രണ്ട് പേജുകൾ ഉൾപ്പെടുത്തിയതെന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതല്ലെന്നും മുഴുവൻ നവോത്ഥാന നായകരേയും ഉൾപ്പെടുത്തിയുള്ള സമഗ്രവിവരം എന്ന നിലയ്ക്കല്ല രണ്ട് പേജ് ഉൾപ്പെടുത്തിയതെന്നും അക്കാദിമി സെക്രട്ടറിയുടേതായ വിശദീകരണം ഇന്നത്തെ പത്രത്തിൽ കണ്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നിയെന്ന് വിശദീകരിച്ചാണ് സുകുമാരൻ നായർ പത്രക്കുറിപ്പ് ഇറക്കുന്നത്.

പ്രസ്തുത ഡയറിയിൽ നവോത്ഥാന നായകരുടെ കൂട്ടത്തിൽ മന്നത്ത് മത്മനാഭന് അർഹമായ സ്ഥാനം ൽകിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ തന്നെ സംഘാടകരുടെ ബോധപൂർവ്വമായ നടപടിയാണ് അതിന് പിന്നിലുള്ളത് എന്ന് മനസ്സിലാക്കി തന്നെയാണ് എൻ എസ് എസ് ആദ്യം പ്രതികരിക്കാതിരുന്നത്. എന്നാൽ സാമൂഹിക പരിഷ്‌കർത്താവായ മന്നത്തു പത്മനാഭനെ 32 നവോത്ഥാന നായകരുടെ പട്ടികയിൽ പോലും പെടുത്താൻ തയ്യാറാവാതെ അപമാനിക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ വിശദീകരണത്തിൽ നിന്നും തെളിയുന്നത്. മന്നത്ത് പത്മനാഭൻ ആരായിരുന്നുവെന്നും അദ്ദേഹം ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങൾ എന്താണെന്നും നല്ല പോലെ ജനങ്ങൾക്ക് അറിയാം. അങ്ങനെയിരിക്കെ ചരിത്ര പുരുഷനായ മന്നത്തു പത്മനാഭനെ കേരള സാഹിത്യ അക്കാദമയിയുടെ പേരിൽ അപമാനിക്കാൻ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്നാണ് സുകുമാരൻ നായർ ആവശ്യപ്പെടുന്നത്.

പ്രളയവും ശബരിമല വിവാദവും അടിസ്ഥാനമാക്കിയ സന്ദേശങ്ങളും ചിത്രസഹിതം നവോത്ഥാന നായകരെ പരിചയപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി ഡയറിയുടെ 'ഹൈലൈറ്റ്'. ഇതിലാണ് മന്നത്ത് പത്മനാഭൻ ഇല്ലാത്തത്. ശബരിമല വിഷയത്തിൽ എൻ എസ് എസ് സർക്കാരിന് വിരുദ്ധമായ നിലപാടുകളാണ് എടുത്തത്. ഈ സാഹചര്യത്തിലാണ് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് 32 നവോത്ഥാന നായകരെ മാത്രമേ ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും ഭാവിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുമ്പോൾ മന്നത്തിനെ ഉൾക്കൊള്ളിക്കുമെന്നും അക്കാദമി വിശദീകരണം ഇറക്കിയത്.

ശ്രീനാരായണ ഗുരുവിൽ തുടങ്ങി ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, വി.ടി, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, അക്കമ്മ ചെറിയാൻ, പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, പി.കെ. റോസി തുടങ്ങി 32 പേരെ നവോത്ഥാന നായകരായി പരിചയപ്പെടുത്തിയതിലാണ് കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ചതായി സിപിഎം തന്നെ വിശേഷിപ്പിക്കുന്ന എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ വിട്ടുപോയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.എസ്.എസ് സംഘ്പരിവാർ നിലപാടിനെ പിന്തുണച്ചത് മന്നത്തിന്റെ നവോത്ഥാന പാരമ്പര്യം മറന്നുകൊണ്ടുള്ള നടപടിയാണ് എന്നാണ് സിപിഎം വിമർശിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ വിവാദം ചർച്ചയായത്.

അക്കാദമിയുടെ പ്രസാധകകുറിപ്പ് മാത്രം ഡയറിയിൽ ഉൾപ്പെടുത്തുന്ന പതിവിന് വിരുദ്ധമായി ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ശ്രീനാരായണ ഗുരു, കാറൽമാർക്‌സ്, സിയാറ്റിൽ മൂപ്പൻ എന്നിവരുടെ ഉദ്ധരണികൾ ഡയറിയിലുണ്ട്. 'പുരോഗമന കേരളത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കാൻ സംഘടിതമായ ശ്രമങ്ങൾ നടന്നുവരുന്നത് കാണാതിരുന്നുകൂടാ. സഹിഷ്ണുതയുടെ സംസ്‌കാരം നിലനിറുത്തിക്കൊണ്ടു മാത്രമേ നമുക്ക് പുതിയ പ്രതിസന്ധികളെ അതിജീവിക്കാനാവൂ'- മുഖ്യമന്ത്രി സന്ദേശത്തിൽ പറയുന്നു.

ഗുരുവിന്റെ 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'എന്ന മഹത് വാക്യമാണ് വർത്തമാനകാല സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഡയറിയുടെ ഉള്ളടക്കത്തിലേക്ക് കടക്കും മുമ്പുള്ള സന്ദേശം. 'ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല. ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല. ഭൂമിയുടെ ഗുണഭോക്താക്കൾ ആണ് നമ്മൾ. നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക് അത് കൈമാറാൻ ബാധ്യസ്ഥരാണ് നമ്മൾ -നല്ല തറവാട്ടുകാരണവരെ പോലെ'എന്ന മൂലധനത്തിലെ മാർക്‌സിന്റെ വാക്കുകളോടെയാണ് ഡയറി അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP