Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോബൽ സമ്മാനത്തോട് കിടപിടിക്കാൻ ഒരു കോടി രൂപ ഏർപ്പെടുത്തി; പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനെയും ജഡ്ജിങ് കമ്മറ്റി അംഗങ്ങളാക്കി; എന്നിട്ടും ഗാന്ധി വിരോധം മൂലം മോദി സർക്കാർ അവാർഡ് മുടക്കി; ഇന്ത്യയുടെ അന്തസ് ലോക രാജ്യങ്ങളിൽ എത്തിക്കാൻ തുടങ്ങിയ ഗാന്ധി സമാധാന പുരസ്‌ക്കാരം മോദി അധികാരത്തിൽ എത്തിയ ശേഷം നാലുവർഷവും മുടങ്ങി

നോബൽ സമ്മാനത്തോട് കിടപിടിക്കാൻ ഒരു കോടി രൂപ ഏർപ്പെടുത്തി; പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനെയും ജഡ്ജിങ് കമ്മറ്റി അംഗങ്ങളാക്കി; എന്നിട്ടും ഗാന്ധി വിരോധം മൂലം മോദി സർക്കാർ അവാർഡ് മുടക്കി; ഇന്ത്യയുടെ അന്തസ് ലോക രാജ്യങ്ങളിൽ എത്തിക്കാൻ തുടങ്ങിയ ഗാന്ധി സമാധാന പുരസ്‌ക്കാരം മോദി അധികാരത്തിൽ എത്തിയ ശേഷം നാലുവർഷവും മുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ അന്തസ് ലോക രാജ്യങ്ങളിൽ എത്തിക്കാൻ തുടങ്ങിയ ഗാന്ധി സമാധാന പുരസ്‌ക്കാരം മുടങ്ങിയിട്ട് നാലു വർഷം. നോബൽ സമ്മാനത്തോട് കിടപിടിക്കാൻ ഒരു കോടി രൂപ ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്‌ക്കാരം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാലു വർഷവും മുടങ്ങിയിരിക്കുകയാണ്. സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാൻ കോടികൾ വാരി ചിലവഴിച്ച മോദി സർക്കാർ ഗാന്ധി വിരോധം മൂലം അവാർഡ് ഇക്കഴിഞ്ഞ നാലു വർഷവും തടയുകയായിരുന്നു.

വിവാദങ്ങളിൽ ഇടംപിടിക്കാതിരിക്കാൻ പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനെയും ജഡ്ജിങ് കമ്മറ്റി അംഗങ്ങളാക്കി വളരെ സുതാര്യമായി വിതരണം ചെയ്തിരുന്നതാണ് ഗാന്ധി സമാധാന പുരസ്‌ക്കാരം. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഈ ലോകോത്തര അവാർഡ് മനപ്പൂർവ്വം തഴയുകയായിരുന്നു. 1995ൽ ഗാന്ധിജിയുടെ 125ാം ജന്മവാർഷികവേളയിൽ കേന്ദ്ര സർക്കാർ തുടക്കമിട്ട പുരസ്‌കാരം ഇതാദ്യമായാണ് അവഗണിക്കപ്പെടുന്നത്. ഒരു കോടി രൂപയും ശിൽപ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം ലോകം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ പേരിലുള്ള പ്രസിദ്ധമായ സമാധാന പുരസ്‌കാരം നൽകാത്ത കേന്ദ്ര്തിന്റെ നിലപാടിനെതിരെ വിമർശനവും ഉയരുന്നുണ്ട്. പ്രധാനമന്ത്രിയും ലോക്‌സഭ പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടെ ജൂറി അംഗങ്ങളാണു ജേതാവിനെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും സുതാര്യമായ അവാർഡാണ് ഇത്. വിവിധ മേഖലകളിൽ നൽകുന്ന സംഭാവനകൾ പരിഗണിച്ച് നൽകുന്ന അന്തർ ദേശിയ പുരസ്‌ക്കാരമാണിത്.

2014 ലാണ് ഏറ്റവുമൊടുവിൽ പുരസ്‌കാരം സമ്മാനിച്ചത്. ഐഎസ്ആർഒയ്ക്കായിരുന്നു അത്. അതിനു ശേഷം നാലു വർഷമായി മുടങ്ങിയതിന്റെ കാരണങ്ങൾ വ്യക്തമല്ല. ഈ നാലു വർഷവും നാമനിർദേശങ്ങൾ ലഭിച്ചിരുന്നെന്നും അന്തിമ അംഗീകാരം കിട്ടാതിരുന്നതു മൂലമാണു പുരസ്‌കാരം സമ്മാനിക്കാതിരുന്നതെന്നുമാണു സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിലപാട്. ഗാന്ധിജിയുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു സേവനമികവു കാട്ടിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണു പുരസ്‌കാരം. നെൽസൻ മണ്ടേല, ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടു തുടങ്ങിയവർ ഗാന്ധി സമാധാന പുരസ്‌കാര ജേതാക്കളാണ്.

എന്നാൽ മോദി അധികാരത്തിൽ വന്ന ശേഷം ഒരു കാരണവുമില്ലാതെ ഇന്ത്യയുട അന്തസ് ഉയർത്തി പിടിക്കുന്ന ഈ അവാർഡ് മുടക്കുക ആയിരുന്നു. കോർപ്പറേറ്റുകളുടെ കടം എഴുതി തള്ളാനും വിദേശ യാത്രകൾ നടത്താനും പ്രതിമകൾ സ്ഥാപിക്കാനും കോടികൾ മുടക്കുന്ന നരേന്ദ്ര മോദി രാഷ്ട്ര പിതാവിന്റെ പേരിലുള്ള ഗാന്ധി സമാധാന പുരസ്‌ക്കാരം മുടക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അതിനൊന്നും ചെവികൊടുക്കുന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP