Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവർണർ ഭരണത്തിലുള്ള കശ്മീരിൽ പൊലീസും ഇനി സൈന്യത്തിനൊപ്പം സഹകരിച്ച് പ്രവർത്തിക്കും; രാഷ്ട്രീയ മാറ്റങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് സൈനിക മേധാവി; ഈ വർഷം ഇതുവരെ താഴ്‌വരയിൽ കൊല്ലപ്പെട്ടത് 95 തീവ്രവാദികളും 40 സുരക്ഷാ ഉദ്യോഗസ്ഥരും 38 നാട്ടുകാരും; കൂടുതൽ ആക്രമണത്തിന് തക്കംപാർത്ത് ഭീകരവാദികൾ; ഭൂമിയിലെ സ്വർഗത്തെ കാത്തിരിക്കുന്നത് രക്തച്ചൊരിച്ചിലിന്റെ ദിനങ്ങൾ

ഗവർണർ ഭരണത്തിലുള്ള കശ്മീരിൽ പൊലീസും ഇനി സൈന്യത്തിനൊപ്പം സഹകരിച്ച് പ്രവർത്തിക്കും; രാഷ്ട്രീയ മാറ്റങ്ങൾ തങ്ങളെ  ബാധിക്കില്ലെന്ന് സൈനിക മേധാവി; ഈ വർഷം ഇതുവരെ താഴ്‌വരയിൽ കൊല്ലപ്പെട്ടത് 95 തീവ്രവാദികളും 40 സുരക്ഷാ ഉദ്യോഗസ്ഥരും 38 നാട്ടുകാരും; കൂടുതൽ ആക്രമണത്തിന് തക്കംപാർത്ത് ഭീകരവാദികൾ; ഭൂമിയിലെ സ്വർഗത്തെ കാത്തിരിക്കുന്നത് രക്തച്ചൊരിച്ചിലിന്റെ ദിനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പിഡിപി -ബിജെപി സഖ്യം തകർന്ന കാശ്മീരിൽ ഭീകരർക്കെതിരേ നടപടി ശക്തിപ്പെടുത്തി സൈന്യം.ഗവർണർ എൻ.എൻ. വോറയുടെ ഭരണത്തിൻ കീഴിൽ കശ്മീർ താഴ്‌വര വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷുബ്ദമാകുമെന്നതിന്റെ സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്്. വെടിനിർത്തൽ പിൻവലിച്ചതിന് പിന്നാലെ സൈന്യം നിർത്തിവെച്ചിരുന്ന തെരച്ചിലുകൾ കൂടുതൽ ശക്തമായി പുനരാരംഭിച്ചിട്ടുണ്ട്.

ഗവർണർ ഭരണത്തിലുള്ള സംസ്ഥാനത്തെ പൊലീസും ഇനി സൈന്യത്തിനൊപ്പം സഹകരിച്ച് പ്രവർത്തിക്കും എന്നത്് ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് നേട്ടമാണ്. ഇതോടെ ഭീകരവാദികളും ആക്രമണം വർധിപ്പിക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ തെളിവാണ് മെഹബൂബ മുഫ്തിയുടെ രാജി പിൻവലിച്ചതിനു പിന്നാലെ നടന്ന തെരച്ചിലിനുനേരെയുണ്ടായ ഭീകരാക്രമണം. രണ്ട് ജെയ്‌ഷെ മൊഹമ്മദ് ഭീകരരാണ് സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു. ഫലത്തിൽ കാശ്മീരിൽ സർക്കാർ നിലം പതിച്ചതും വെടിനിർത്തലിനെചൊല്ലിയാണ്. വെടിനിർത്തൽ നീട്ടാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതോടെയാണ് പിഡിപി ബിജെപി ബന്ധം കൂടുതൽ വഷളായത്.

എന്നാൽ ഗവർണർ ഭരണം വന്നതും സൈനിക നടപടികളുമായി യാതൊരു ബന്ധമില്ലെന്നും, റംസാൻ മാസമായതുകൊണ്ട് നിർത്തിവെച്ച സൈനിക നടപടി ഇപ്പോൾ തുടരുകയാണെന്നും സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്്തമാക്കി.'കാശ്മീരിലെ രാഷ്ട്രീയ മാറ്റങ്ങൾ സൈനിക നടപടിയെ ബാധിക്കില്ല. ജനങ്ങൾക്ക് സമാധാനമായി പ്രാർത്ഥിക്കുക എന്ന ലക്ഷ്യംവച്ചാണ് റംസാനിൽ സൈനിക നടപടി നിർത്തിവെച്ചത്.പക്ഷേ അപ്പോഴും ഭീകര പ്രവർത്തനങ്ങൾ തുടരുന്നതിനാൽ തങ്ങൾ വെടിനിർത്തൽ അവസാനിപ്പിക്കാൻ നിർബന്ധിതരാക്കപ്പെടുകയായിരുന്നു'.-റാവത്ത് വ്യക്തമാക്കി.

കാശ്മീരിൽ ഈ വർഷം ഇതുവരെ 95 തീവ്രവാദികളും 40 സുരക്ഷാ ഉദ്യോഗസ്ഥരും 38 നാട്ടുകാരും വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 57 നാട്ടുകാരും 83 സുരക്ഷാ ഉദ്യോഗസ്ഥരും 218 തീവ്രവാദികളുമായിരുന്നു കൊല്ലപ്പെട്ടത്. 2014 മുതൽ കശ്മീർ താഴ്്വരയിലെ കലാപങ്ങൾക്കും അക്രമങ്ങൾക്കും മൂർച്ച കൂടി വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തീവ്രവാദ വിരുദ്ധ പ്രവൃത്തികൾ നിർത്തിവെയ്ക്കുന്ന ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ സർവ്വശക്തിയുമായാണ് സൈന്യം കശ്മീരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇത് വർധിക്കുകതന്നെചെയ്യുമെന്ന സൂചന നൽകി ബിജെപി ജനറൽ സെക്രട്ടറിയും ജമ്മു കാശ്മീരിൽ പാർട്ടിയുടെ ചുമതലയുള്ള നേതാവുമായ രാംമാധവ് രംഗത്തെത്തി. സർക്കാരിനെയാണ് തങ്ങൾ ഉപേക്ഷിച്ചതെന്നും കശ്മീരിനെയല്ലെന്നും രാഷ്ട്രതാൽപ്പര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഭീകരാക്രമണം പരമാവധി കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ ന്യായം പറഞ്ഞാണ് ് സൈനിക നീക്കങ്ങൾ ശക്തിപ്പെടുന്നതും.ഫലത്തിൽ കാശ്മീരിനെ കാത്തിരക്കുന്നത് രക്തരുക്ഷിതമായ ദിനങ്ങൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP