Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ തുടക്കം; കശ്മീരിലെ രാഷ്ട്രീയ റൈഫിൾസിലും കിഴക്കൻ മേഖലയിലെ കാലാൾപ്പടയിലും പ്രവർത്തിച്ചും നേതൃത്വം നൽകിയത് ഭീകര വിരുദ്ധ പോരാട്ടങ്ങൾക്ക്; ചൈനയുമായി അതിർത്തി പങ്കിടുന്ന 4000 കിലോമീറ്റർ കണ്ണിമ ചിമ്മാതെ നോക്കിയെത്തുന്നത് കരസേന മേധാവിയുടെ ചുമതയിൽ; ജനറൽ മനോജ് മുകുന്ദ് നാരാവ്നെ ഇന്ത്യൻ ആർമിയുടെ തലപ്പത്ത് എത്തുന്നത് വെല്ലുവിളി നിറഞ്ഞ സൈനിക ജീവിതത്തിലൂടെ

സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ തുടക്കം; കശ്മീരിലെ രാഷ്ട്രീയ റൈഫിൾസിലും കിഴക്കൻ മേഖലയിലെ കാലാൾപ്പടയിലും പ്രവർത്തിച്ചും നേതൃത്വം നൽകിയത് ഭീകര വിരുദ്ധ പോരാട്ടങ്ങൾക്ക്; ചൈനയുമായി അതിർത്തി പങ്കിടുന്ന 4000 കിലോമീറ്റർ കണ്ണിമ ചിമ്മാതെ നോക്കിയെത്തുന്നത് കരസേന മേധാവിയുടെ ചുമതയിൽ; ജനറൽ മനോജ് മുകുന്ദ് നാരാവ്നെ ഇന്ത്യൻ ആർമിയുടെ തലപ്പത്ത് എത്തുന്നത് വെല്ലുവിളി നിറഞ്ഞ സൈനിക ജീവിതത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഇന്ത്യൻ കരസേന മേധാവിയായി ജനറൽ മനോജ് മുകുന്ദ് നാരാവ്നെ ചുമതലയേറ്റത് കാശ്മീരിലെ അനുഭവ കരുത്തുമായി. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറൽ ബിപിൻ റാവത്തിൽ നിന്നാണ് നാരാവ്നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28-ാമത് തലവനാണ് ജനറൽ മനോജ് മുകുന്ദ് നാരാവ്നെ. ബിപിൻ റാവത്ത് ഇനി മൂന്ന് സേനകളേയും ഏകോപിപ്പിക്കുന്ന ചുമതലയിൽ സേനയുടെ തലപ്പത്തുണ്ടാകും.

നിലവിൽ കരസേന ഉപമേധാവിയായിരുന്നു ജനറൽ മനോജ് മുകുന്ദ് നാരാവ്നെ. ഈസ്റ്റേൺ കമാൻഡിന്റെ ചുമതലക്കാരനായിരുന്നു അദ്ദേഹം. ചൈനയുമായി അതിർത്തി പങ്കിടുന്ന 4000 കിലോമീറ്റർ അതിർത്തിയുടെ സുരക്ഷ കാര്യങ്ങൾ ഈസ്റ്റേൺ കമാൻഡാണ് കൈകാര്യം ചെയ്യുന്നത്. കരസേനയിൽ 37 വർഷത്തെ സേവനപാരമ്പര്യമുള്ള നാരാവ്നെ, നിരവധി പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജമ്മുകശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രശ്നബാധിത പ്രദേശങ്ങളിലും സേവനം അനുഷ്ഠിച്ചു.

ജമ്മുവിൽ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ കമാൻഡന്റായും ജോലി നോക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന ദൗത്യ സംഘാംഗമായിരുന്നു. മൂന്നുവർഷം മ്യാന്മർ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും സേവനം ജനറൽ മനോജ് മുകുന്ദ് നാരാവ്നെ അനുഷ്ഠിച്ചിട്ടുണ്ട്. കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങൾക്ക് നരവാനെ നേതൃത്വം നൽകിയിട്ടുണ്ട്. ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്. മനോജ് മുകുന്ദ് നാരാവ്നെയ്ക്ക് മൂന്നുവർഷം പദവിയിൽ കാലാവധിയുണ്ട്.

സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ നിന്നുള്ള സൈനികനായ നരവാനെ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്റെയും അസാം റൈഫിൾസിന്റെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. അസാം റൈഫിൾസിൽ ഇൻസ്‌പെക്ടർ ജനറലായിരുന്നപ്പോഴാണ് ചെയ്ത സേവനങ്ങൾക്ക് രാജ്യം വിശിഷ്ട സേവാമെഡൽ നൽകിയത്. ശ്രീലങ്കയിലും മ്യാന്മറിലും ഇന്ത്യൻ സമാധാന സംരക്ഷണ സേനയുടെ ഭാഗമായുള്ള പ്രവർത്തനവും ഏറെ ആദരവ് പിടിച്ചു പറ്റിയിരുന്നു.

കഴിഞ്ഞ 37 വർഷത്തെ സേവനത്തിനിടെ സേനയിലെ നിർണായക മേഖലളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് നരവാൻ. ജമ്മു കശ്മീരിലെയും പ്രശ്നബാധിത പ്രദേശങ്ങളായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കശ്മീരിലെ രാഷ്ട്രീയ റൈഫിൾസിലും കിഴക്കൻ മേഖലയിലെ കാലാൾപ്പടയിലും പ്രവർത്തിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ പരിചയ സമ്പന്നത സേനയ്ക്ക് മുതൽകൂട്ടാകുമെന്നാണ് വിലയിരുത്തൽ.

ബിപിൻ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേൽക്കും. അദ്ദേഹത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചൈനയും പാക്കിസ്ഥാനും അടക്കം അതിർത്തിയിലെ ഏത് വെല്ലുവിളിയും നേരിടാൻ കരസേന പൂർണ്ണസജ്ജമാണെന്ന് സ്ഥാനമൊഴിഞ്ഞ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബിപിൻ റാവത്തിനെ സംയുക്ത സേനയുടെ മേധാവിയായി തീരുമാനിച്ചത്. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ സിംഗിൾ പോയിന്റ് അഡൈ്വസറായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്. ഒപ്പം ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഉറപ്പുവരുത്തുകയും ചെയ്യും.

അതേസമയം, കര, വ്യോമ, നാവിക സേനകൾക്കു മേലുള്ള കമാൻഡിങ് പവർ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടാകില്ല. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സേനകളുടെ സംയുക്ത മേധാവിയെന്ന പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP