Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജർമ്മൻ വിദ്യാർത്ഥിയെ ഇന്ത്യയിൽ നിന്നും പുറത്താക്കിയത് പൗരത്വ ഭേദഗതിനിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ; സമരത്തിൽ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമെന്ന നോട്ടീസ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ വായിച്ചുകേൾപ്പിച്ചത് ഓഫീസിൽ വിളിച്ചുവരുത്തി; ഫിസിക്‌സ് പഠനത്തിന് ചെന്നൈ ഐഐടിയിൽ എത്തിയ ജേക്കബ് ലിൻഡനെ തിരിച്ചയച്ചത് ഒരു സെമസ്റ്റർ കൂടി ബാക്കി നിൽക്കെ; രാത്രി തന്നെ യാത്ര തിരിച്ചെന്ന് ജേക്കബ്

ജർമ്മൻ വിദ്യാർത്ഥിയെ ഇന്ത്യയിൽ നിന്നും പുറത്താക്കിയത് പൗരത്വ ഭേദഗതിനിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ; സമരത്തിൽ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമെന്ന നോട്ടീസ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ വായിച്ചുകേൾപ്പിച്ചത് ഓഫീസിൽ വിളിച്ചുവരുത്തി; ഫിസിക്‌സ് പഠനത്തിന് ചെന്നൈ ഐഐടിയിൽ എത്തിയ ജേക്കബ് ലിൻഡനെ തിരിച്ചയച്ചത് ഒരു സെമസ്റ്റർ കൂടി ബാക്കി നിൽക്കെ; രാത്രി തന്നെ യാത്ര തിരിച്ചെന്ന് ജേക്കബ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർത്ഥിയോട് എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് അധികൃതർ. ഗവൺമെന്റിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് വിദ്യാർത്ഥിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് എന്ന ജർമൻ വിദ്യാർത്ഥിയെയാണ് വിസാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടി തിരിച്ചയക്കുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് മദ്രാസ് ഐഐടിക്ക് കൈമാറി.

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് മർദനമേറ്റതിന്റെ പിറ്റേന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ചെന്നൈയിലെ ചെക്ക്പോക്കിൽ നടത്തിയ പ്രതിഷേധത്തിൽ ജോസഫ് പങ്കെടുത്തിരുന്നു. യൂണിഫോമിട്ടാലും കുറ്റവാളികൾ കുറ്റവാളികൾ തന്നെയാണ് എന്ന ബാനർ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ജോസഫിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഐഐടി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

പൗരത്വ നിയമഭേദഗതിക്കെതിരായുള്ള പ്രതിഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കുനേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഐഐടി വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വിസ നൽകുന്ന സമയത്ത് പഠനത്തിനുവേണ്ടി മാത്രമാണ് വിസയെന്നും തൊഴിലെടുക്കാനോ പ്രതിഷേധത്തിൽ പങ്കെടുക്കാനോ പാടില്ലെന്നും വിസയിൽ സൂചിപ്പിക്കുന്നുണ്ട്.

ജർമ്മൻ പൗരനായ ജോസഫ് ലിൻഡർതാളിനെയാണ് പുറത്താക്കിയത്. എമിഗ്രേഷൻ ഓഫീസിൽ വിളിച്ചു വരുത്തി നോട്ടീസ് വായിച്ച് കേൾപ്പിക്കുകയായിരുന്നു. നോട്ടീസിന്റെ പകർപ്പ് പോലും വിദ്യാർത്ഥിക്ക് നൽകിയില്ല. ഉടൻ തന്നെ രാജ്യം വിടണമെന്നാണ് എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ജോസഫ് ലിൻഡർതാളിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വിദ്യാർത്ഥി ജർമ്മനിയിലേക്ക് തിരിച്ചു.

ട്രിപ്‌സൺ സർവകലാശാലയിൽ നിന്നു ഫിസിക്‌സ് പഠനത്തിനെത്തിയതാണ് ജർമൻ സ്വദേശി ജേക്കബ് ലിൻഡൻ. ഒരു സെമസ്റ്റർ ബാക്കി നിൽക്കെയാണ് ഇയാളെ രാജ്യത്ത് നിന്നും പുറത്താക്കിയത്. ഞായറാഴ്ച രാവിലെ നോട്ടിസ് കിട്ടിയതിനു പിന്നാലെ ജേക്കബ് രാത്രി ജർമനിയിലേക്കു തിരിച്ചു. സമരത്തിനു കർശന നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ ദിവസം ഡീൻ വിദ്യാർത്ഥികൾക്കു സർക്കുലർ അയച്ചിരുന്നു.

സമരത്തിൽ പങ്കെടുക്കുന്നതിന് മദ്രാസ് ഐഐടി വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരേ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇത് വകവെക്കാതെ മദ്രാസ് ഐഐടി വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, മദ്രാസ് സർവകലാശാല ഉൾപ്പടെ ചെന്നൈയിലെ മറ്റു കലാലയങ്ങളിലെ വിദ്യാർത്ഥികളും തമിഴ്‌നാട്ടിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP