Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാധാരണ പെൺകുട്ടിയായി ജീവിച്ച എന്നെ എല്ലാവരുമിപ്പോൾ കാണുന്നത് ട്രാൻസ്‌ജെൻഡറായി; അർച്ചനയിൽ നിന്ന് ദീപു ആർ ദർശനായി മാറിയത് ലക്ഷങ്ങൾ ചെലവിട്ട്; പെണ്ണായിരുന്ന താൻ ആണായി മാറിയത് കാമുകിയുടെ നിർദ്ദേശ പ്രകാരം; തന്നെ കെട്ടാൻ സാധിച്ചില്ലെങ്കിൽ മരിക്കുമെന്നും അവൾ ഭീഷണിപ്പെടുത്തി; ഒടുവിൽ ആണായി മാറിയപ്പോൾ അവൾക്കു വേണ്ട: സ്‌നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കാനായി ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ പെൺകുട്ടിയുടെ ജീവിതം ദുരതത്തിൽ

സാധാരണ പെൺകുട്ടിയായി ജീവിച്ച എന്നെ എല്ലാവരുമിപ്പോൾ കാണുന്നത് ട്രാൻസ്‌ജെൻഡറായി; അർച്ചനയിൽ നിന്ന് ദീപു ആർ ദർശനായി മാറിയത് ലക്ഷങ്ങൾ ചെലവിട്ട്; പെണ്ണായിരുന്ന താൻ ആണായി മാറിയത് കാമുകിയുടെ നിർദ്ദേശ പ്രകാരം;   തന്നെ കെട്ടാൻ സാധിച്ചില്ലെങ്കിൽ മരിക്കുമെന്നും അവൾ ഭീഷണിപ്പെടുത്തി; ഒടുവിൽ ആണായി മാറിയപ്പോൾ അവൾക്കു വേണ്ട: സ്‌നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കാനായി ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ പെൺകുട്ടിയുടെ ജീവിതം ദുരതത്തിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്. സ്നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കാനായി ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ പെൺകുട്ടിയുടെ ജീവിതം ദുരതത്തിൽ. കോഴിക്കോട് പേരാമ്പ്ര പെരുവെണ്ണാമൂഴി സ്വദേശിനി അർച്ചനാ രാജാണ് രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തി ദീപു ആർ ദർശനായത്. സ്നേഹിച്ച വടകര സ്വദേശിനി കാലുമാറിയതോടെയാണ് ദീപുവിന്റെ ജീവിതം ദുരിതത്തിലായത്.

ഇരുവരും കോഴിക്കോട്ടുള്ള ഒരു കമ്പനിയുടെ രണ്ടു ബ്രാഞ്ചുകളിലായിരുന്നു ജോലി ചെയ്തത്. 2017 നവംബറിൽ കോഴിക്കോട് നടന്ന കമ്പനി മീറ്റിംഗിലാണ് ഇവർ ആദ്യമായി കണ്ടത്. തുടർന്ന് സൗഹൃദത്തിലായി. ഇതിനിടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച അർച്ചനയുടെ വിവാഹം നടന്നെങ്കിലും പൊരുത്തക്കേടുകൾ കാരണം ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. തുടർന്ന് ദർശനയും താനും തമ്മിലുള്ള സൗഹൃദം തുടർന്നെന്ന് ദീപു പറയുന്നു. പിന്നീട് ഒരേ ബ്രാഞ്ചിൽ ജോലിയായതോടെ ഇവരുടെ ബന്ധം കൂടുതൽ ദൃഢമായി.

കാമുകിക്ക് വിവാഹാലോചനകൾ വന്നതോടെ താനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് അവൾ പറയുകയായിരുന്നെന്ന് ദീപു പറയുന്നു. ദീപു എന്ന പേര് നിർദ്ദേശിച്ചതും ആ യുവതിയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി അർച്ചന ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. ആ സമയത്ത് കാമുകിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ താത്പര്യപ്രകാരം രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അർച്ചന ശസ്ത്രക്രിയ നടത്തി ദീപുവായി മാറി. ശസ്ത്രക്രിയയുടെ കാര്യം വീട്ടിൽ അച്ഛന്റെ സഹോദരന് മാത്രമെ അറിയുകയുള്ളുവായിരുന്നു. തന്നെ കെട്ടിയില്ലെങ്കിൽ മരിക്കുമെന്ന് അവൾ പറഞ്ഞിട്ടാണ് ഇളയച്ചൻ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്ന് ദീപു പറഞ്ഞു.

ചെന്നൈ വെങ്കിടേശ്വര ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. എന്നാൽ ഇതുകഴിഞ്ഞ് പുതിയൊരാളായി എത്തിയ ദീപുവിനെ കാമുകി അവഗണിക്കാൻ തുടങ്ങി. ദീപു സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാമുകി ആ ബന്ധം നിരസിച്ചു. ഇതോടെ ആളുകളെല്ലാം തനിക്കെതിരായി. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തെങ്കിലും അവൾ കോടതിയിലും തന്നെ നിഷേധിക്കുകയായിരുന്നുവെന്ന് ദീപു വ്യക്തമാക്കി. സാധാരണ പെൺകുട്ടിയായി ജീവിച്ച തന്നെ എല്ലാവരുമിപ്പോൾ ട്രാൻസ്ജെൻഡറായി വിശേഷിപ്പിക്കുന്നു. പരിഹാസങ്ങൾ സഹിക്കാൻ പറ്റുന്നില്ലെന്നും ഇത്തരമൊരു അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും ദീപു ആർ ദർശൻ കണ്ണീരോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP