Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്ക മുതൽ എത്യോപ്യവരേയുള്ള രാജ്യങ്ങളുടെ ഭാവിയെ കുറിച്ച് ഇനി പറയേണ്ട ചുമതല നമ്മുടെ സ്വന്തം ഗീത ഗോപിനാഥിന്; മുഖ്യമന്ത്രിയുടെ ഉപദേശക എന്ന പേരിൽ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ പറയുന്നത് ഇനി ലോകത്തിന് വേദവാക്യം; മൂന്നാഴ്‌ച്ചകൊണ്ട് ഒന്നേമുക്കാൽ കോടി അമേരിക്കക്കാർക്ക് പണി തെറിച്ചെന്നു വ്യക്തമാക്കി ഐ എം എഫിന്റെ റിപ്പോർട്ട്; കൊറോണയുടെ സാമ്പത്തിക തിരിച്ചടി 170 രാജ്യങ്ങളേയും ബാധിക്കും

അമേരിക്ക മുതൽ എത്യോപ്യവരേയുള്ള രാജ്യങ്ങളുടെ ഭാവിയെ കുറിച്ച് ഇനി പറയേണ്ട ചുമതല നമ്മുടെ സ്വന്തം ഗീത ഗോപിനാഥിന്; മുഖ്യമന്ത്രിയുടെ ഉപദേശക എന്ന പേരിൽ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ പറയുന്നത് ഇനി ലോകത്തിന് വേദവാക്യം; മൂന്നാഴ്‌ച്ചകൊണ്ട് ഒന്നേമുക്കാൽ കോടി അമേരിക്കക്കാർക്ക് പണി തെറിച്ചെന്നു വ്യക്തമാക്കി ഐ എം എഫിന്റെ റിപ്പോർട്ട്; കൊറോണയുടെ സാമ്പത്തിക തിരിച്ചടി 170 രാജ്യങ്ങളേയും ബാധിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി എത്തിയ ഗീതാ ഗോപിനാഥിന് പൊങ്കാലയിട്ട മലയാളികളുടെ അറിവിലേക്കായി ഒരു പുതിയ വാർത്ത. കൊറോണ ലോകത്ത് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയേയുംഅത് മറികടക്കുവാനുള്ള പദ്ധതികളേയും കുറിച്ച് ഐ എം എഫ് ചീഫ് എക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിന്റെ നേതൃത്വത്തിൽ ഐ എം എഫ് തയ്യാറാക്കിയ റിപ്പോർട്ട് അടുത്ത ആഴ്‌ച്ച ഐ എം എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജീവ പ്രകാശനം ചെയ്യും.

ലോക സമ്പദ്വ്യവസ്ഥയെ നിരീക്ഷിക്കുന്ന, വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ അഭിപ്രായപ്രകാരം ലോകത്തിലെ 170 ൽ ഏറെ രാജ്യങ്ങളെ ഈ മഹാമാരി സാമ്പത്തികമായി തകർക്കുവാൻ സാധ്യതയുണ്ടെന്നാണ്. ഇത് നമ്മളിലെ മനുഷ്യത്വത്തിന്റെ പരീക്ഷണമാണ് എന്നാണ് ഈ വിവരം വെളിപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റലിന ജോർജിവ പറഞ്ഞത്.

ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപ് ഐ എം എഫ് പ്രവചിച്ചത് 160 രാജ്യങ്ങളിലെ ജീവിതനിലവാരം ഉയരുമെന്നായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറഞ്ഞിരിക്കുന്നു. ഇതിന് മുൻപെങ്ങുമില്ലാത്ത ഒരു പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്.ഒരു മിന്നൽ വേഗത്തിലാണ് കൊറോണ ലോകത്തിലെ സാമൂഹ്യ സാമ്പത്തിക ക്രമം മാറ്റിമറിച്ചത്. മനുഷ്യൻ ജീവൻ മാത്രമല്ല, മനുഷ്യകുലത്തിന്റെ ഭാവി തന്നെ ഒരു ചോദ്യചിഹ്നമായി മാറ്റി ഈ കൊലയാളി വൈറസ്.

വികസിത രാജ്യങ്ങളേയും വികസ്വര രാജ്യങ്ങളേയും മൂന്നാം ലോക രാജ്യങ്ങളേയും ഒരുപോലെ ഗ്രസിച്ച ഈ അപകടത്തിൽ നിന്നും കരകയറുവാൻ വളരെ വിശാലമായ ചിന്തയും അത് രൂപം നൽകുന്ന പദ്ധതികളും തന്നെ വേണമെന്നാണ് അവർ സൂചിപ്പിച്ചത്. ഇതിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യുവാൻ ഐ എം എഫിലെ 189 അംഗങ്ങൾ അടുത്ത ആഴ്‌ച്ച ഒരു വെർചുവൽ ഉച്ചകോടി കൂടുന്നുണ്ട്. ഇതിൽ എടുക്കുന്ന തീരുമാനങ്ങളായിരിക്കും നാം എത്രപെട്ടെന്ന് പ്രതിസന്ധി തരണം ചെയ്യും എന്നതിനെ തീരുമാനിക്കുക എന്നും അവർ പറഞ്ഞു.

ലോക്ക്ഡൗൺ മൂലമുണ്ടായ ഉദ്പാദന നഷ്ടം മുതൽ, തൊഴിൽ നഷ്ടം വരെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കുന്ന (പ്രത്യക്ഷമായും പരോക്ഷമായും) എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. ഇതിന്റെ കരട് രേഖ ഗീതാ ഗോപിനാഥിന്റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ദർ അടങ്ങിയ ഒരു സമിതി തയ്യാറാക്കികഴിഞ്ഞു.

കണ്ണൂർ സ്വദേശികളായ ടി വി ഗോപിനാഥിന്റെയും വി സി വിജയലക്ഷ്മിയുടെയും രണ്ട് മക്കളിൽ ഇളയ ആളാണ് ഗീത ഗോപിനാഥ്. മൈസൂർ നിർമ്മല കോൺവെന്റിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ എന്നിവിടങ്ങളിൽ തുടർ പഠനം നടത്തിയ ഗീത പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി എച്ച് ഡി എടുത്തത്.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, നാഷണൽ ബ്യുറോ ഓഫ് എക്കണോമിക്സ് റിസർച്ചിന്റെ ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് മാക്രോ എക്കണോമിക്സിന്റെ കോ ഡയറക്ടർ , ഫെഡറൽ റിസർവ്വ് ബാങ്ക് ഓഫ് ബോസ്റ്റണീന്റെ വിസിറ്റിങ് സ്‌കോളർ എന്നീ രീതികളിൽ പ്രവർത്തിച്ചിട്ടുള്ള ഗീത, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യുയോർക്കിന്റെ ഉപദേശക സമിതിയിലും അംഗമായിരുന്നു. ഇപ്പോൾ ഐ എം എഫിന്റെ ചീഫ് എക്കണോമിസ്റ്റാണ്.

ഡൽഹി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദം നേടിയ ഗീത ഗോപിനാഥ് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഡൽഹി ലേഡി ശ്രീറാം കോളേജിലായിരുന്നു ബിരുദ പഠനം. 1990-91 കാലഘട്ടത്തിൽ നവ ഉദാരവൽക്കരണ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയയുടെ സാമ്പത്തിക വിഷയങ്ങളിലും ഗീതാ ഗോപിനാഥ് ജനപക്ഷത്ത് നിന്ന് അഭിപ്രായം പറഞ്ഞു.

റിസർവ്വ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്ന് രഘുറാം രാജിനെ മാറ്റാനായി നടന്ന കള്ളക്കളികൾക്കെതിരെ പ്രതികരിച്ചവരിൽ ഗീതാ ഗോപീനാഥും ഉണ്ടായിരുന്നു. രഘുറാം രാജനെ നിലനിർത്താൻ ആഞ്ഞുശ്രമിക്കേണ്ടതിനു പകരം പോകാൻ അനുവദിക്കുന്ന സർക്കാർ നിലപാട് തീർത്തും നിരാശപ്പെടുത്തുന്നതാണെന്നു ഹാർവാർഡ് സർവകലാശാലയിലെ പ്രഫ. ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഇങ്ങനെ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തിയാണ് ഗീതാ ഗോപിനാഥ്. സാമ്പത്തിക ശാസ്ത്രത്തിലെ മാറ്റങ്ങളെ അടുത്തു നിന്ന് നോക്കി കാണുന്ന വ്യക്തി കൂടിയാണ് അവർ. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ ഗീതാ ഗോപിനാഥിന്റെ ഇടപെടൽ നിർണ്ണായകമാകും. രാഷ്ട്രീയ നിയമനത്തിന് അപ്പുറമുള്ള തീരുമാനമാണ് ഇക്കാര്യത്തിൽ പിണറായി കൈക്കൊണ്ടത്.

ഹാർവാർഡിൽ ചേരും മുമ്പ് ഷിക്കാഗോ സർവകലാശാലയിലെ ഗ്രാഡ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു . ഗ്രീസിലും ഐസ്ലൻഡിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഗീത നടത്തിയ ഗവേഷണങ്ങൾ ശ്രദ്ധേയമായിരുന്നു. ഫെഡറൽ റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതിയിൽ അംഗമാണ് ഇവർ. ജി.20 സംബന്ധിച്ച വിഷയങ്ങളിൽ ഇന്ത്യൻ ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതി അംഗവുമാണ്. സിയാറ്റിലിലെ വാഷിങ്ടൺ സർവകലാശാലയിലാണ് ഗീത ഉന്നതവിദ്യാഭ്യാസം നേടിയത്. അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥിതിയും സ്ഥൂല സാമ്പത്തികശാസ്ത്രവും' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണം ഏറെ ശ്രദ്ധ നേടി.

മൈസൂരിൽ ബിസിനസ്സുകാരനായിരുന്നു കണ്ണൂരിലെ മയ്യിൽ സ്വദേശിയായ ഗീതയുടെ അച്ഛൻ ടിവി ഗോപിനാഥ്. മൈസൂരിലായിരുന്നു ഗീതയുടെ കുടുംബം താമസിച്ചിരുന്നത്. സഹപാഠിയായിരുന്ന ഇഖ്ബാൽ ദാലിവാൾ ആണ് ഭർത്താവ്. മസാഞ്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അബ്ദുൾ ലതീഫ് ജമീൽ പ്രോവർട്ടി ആക്ഷൻ ക്ലബിന്റെ ഡയറക്ടറാണ് ഇദ്ദേഹം. ഭർത്താവിനും മകനുമൊത്തി മസാഞ്ചുസൈറ്റ്സിലാണ് ഗീതാ ഗോപിനാഥിന്റെ താമസം. 2011ൽ ലോക സാമ്പത്തിക ഫോറം യംഗ് ഗ്ലോബൽ ലീഡറായി തെരഞ്ഞെടുത്തിരുന്നു.

ഒട്ടേറെ സാമ്പത്തികശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിഗവുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും. നിരവിധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP