Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലം മാറിയതോടെ വിവാഹേതര ബന്ധത്തിൽ പുരുഷന്മാരെ തോൽപ്പിച്ചു ഇന്ത്യയിലെ സ്ത്രീകൾ; കൂടുതൽ സ്ത്രീകൾക്കും അവിഹിതത്തിന് പ്രിയം മുപ്പതിനും നാൽപ്പതിനും ഇടയിലുള്ള പുരുഷന്മാരോട്; പുരുഷന്മാർക്ക് 25നും 30നും ഇടയിലുള്ള യുവതികളോടു മാത്രം: ഇന്ത്യാക്കാരും അവിഹിത ബന്ധത്തിന്റെ വഴിയെ പോകുമ്പോൾ

കാലം മാറിയതോടെ വിവാഹേതര ബന്ധത്തിൽ പുരുഷന്മാരെ തോൽപ്പിച്ചു ഇന്ത്യയിലെ സ്ത്രീകൾ; കൂടുതൽ സ്ത്രീകൾക്കും അവിഹിതത്തിന് പ്രിയം മുപ്പതിനും നാൽപ്പതിനും ഇടയിലുള്ള പുരുഷന്മാരോട്; പുരുഷന്മാർക്ക് 25നും 30നും ഇടയിലുള്ള യുവതികളോടു മാത്രം: ഇന്ത്യാക്കാരും അവിഹിത ബന്ധത്തിന്റെ വഴിയെ പോകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാലത്തിന്റെ മാറ്റവും സാങ്കേതിക രംഗത്തെ വളർച്ചയും ഇന്ത്യൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്‌ച്ചപ്പാടുകളിൽ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സാമൂഹിക ബന്ധങ്ങളിലും ഈ മാറ്റം പ്രകടമാണ്. ഒരുകാലത്ത് വിവാഹേതര ബന്ധങ്ങളിൽ പുരുഷന്മാരായിരുന്നു കൂടുതലെങ്കിൽ കാലം മാറിയതോട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. വിവാഹേതര ബന്ധം എന്നത് കുറ്റകരം അല്ലെന്ന സുപ്രീംകോടതി വിധിയും കൂടി ആയപ്പോൾ ഡേറ്റിങ് അപ്ലിക്കേഷനുകളും സജീവമായി ഇന്ത്യയിലെത്തി. ഈ ഡേറ്റിങ് ആപ്പുകൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് സ്ത്രീകളും കൂടുതലായി അവിഹിത ബന്ധങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ്.

വിവാഹേതര ബന്ധങ്ങൾക്ക് ഇന്ത്യൻ സ്ത്രീകൾ 30നും 40നും ഇടക്ക് പ്രായമുള്ള പുരുഷന്മാരെയാണ് ആഗ്രഹിക്കുന്നതെന്നാണ് വിവാഹേതര ഡേറ്റിംങ് ആപ്ലിക്കേഷനായ ഗ്ലീഡൻ പുറത്തുവിട്ട കണക്കുളിൽ പറയുന്നത്. അതേസമയം, പുരുഷന്മാരാകട്ടെ 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളെയാണ് തേടുന്നതെന്നുമാണ് റിപ്പോർട്ടുകൾ. വിവാഹേതര ഡേറ്റിംങ് ആപ്ലിക്കേഷനായ ഗ്ലീഡനാണ് ഇന്ത്യൻ സ്ത്രീപുരുഷന്മാരുടെ ഡേറ്റിംങ് താൽപര്യങ്ങളെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ പുരുഷന്മാർ തുറന്ന ബന്ധങ്ങൾക്ക് സമ്മതമാണെന്നാണ് പൊതുവേ പറഞ്ഞിരിക്കുന്നത്. 'കൗതുകമുണർത്തുന്ന എന്തിനും' തയാറാണെന്നും പറയുന്നതിൽ പുരുഷന്മാർ തന്നെ മുന്നിൽ. അതേസമയം ഇന്ത്യൻ സ്ത്രീകൾ കുറച്ചുകൂടി മുൻകരുതലോടെയാണ് വിവാഹേതര ബന്ധങ്ങളെ സമീപിക്കുന്നത്. ഓൺലൈൻ വഴിയുള്ള ബന്ധം മാത്രം മതിയെന്നാണ് സ്ത്രീകളിൽ ഭൂരിഭാഗവും പറയുന്നത്. മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നതിൽ പലർക്കും താൽപ്പര്യം കുറവാണ്. പുരുഷന്മാരുടെ കാര്യം മറിച്ചാണെന്നും കണക്കുകൾ പറയുന്നു.

കംപ്യൂട്ടറുകളേക്കാൾ സ്മാർട് ഫോണുകൾ വഴിയാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതെന്നും ഗ്ലീഡൻ വ്യക്തമാക്കുന്നു. ആപ്ലിക്കേഷനിലെത്തുന്നവർ മൂന്ന് തവണയായി ദിവസം ശരാശരി ഒന്നര മണിക്കൂറാണ് ചെലവഴിക്കുന്നത്. ഉച്ചക്ക് 12 മുതൽ മൂന്ന് വരെയുള്ള വിശ്രമ വേളയിലും രാത്രി 10 മുതൽ പാതിരാത്രി വരെയുമാണ് ആപ്ലിക്കഷനിലെത്തി ചാറ്റിങ് നടത്തുന്നത്. പങ്കാളി ഉറങ്ങുകയോ ശ്രദ്ധ മറ്റെന്തിലെങ്കിലുമായിരിക്കുമ്പോഴോ ആണ് ആപ്ലിക്കേഷൻ തുറക്കുന്നതെന്നും ഗ്ലീഡൻ വസ്തുതകളെ അടിസ്ഥാനമാക്കി വെളിപ്പെടുത്തുന്നു.

നഗരകേന്ദ്രീകൃതമായാണ് പലപ്പോഴും അവിഹിത ബന്ധങ്ങൾ ഉണ്ടാകുന്നതെന്നാണ് ഗ്ലീഡന്റെ കണക്ക്. 'വിശ്വസ്ഥരല്ലാത്ത ദമ്പതി'മാരുടെ ആസ്ഥാനം ഗ്ലീഡന്റെ കണക്കുകൾ പ്രകാരം ബെംഗളൂരുവാണ്. രണ്ടാംസ്ഥാനത്തുകൊൽക്കത്തയും മൂന്നാമത് മുംബൈയുമുണ്ട്. ഉപഭോക്താക്കളിൽ നാലാം സ്ഥാനത്തുള്ള ഡൽഹിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ഈ വിവാഹേതര ബന്ധത്തിനായുള്ള ഡേറ്റിങ് ആപ്പിലേത്തുന്നത്. ഡൽഹിയുടെ സ്ത്രീ പുരുഷ അനുപാതം (65:35) ആണെങ്കിൽ ഇന്ത്യയിലേത് 70:30 ആണെന്നും ഗ്ലീഡൻ വ്യക്തമാക്കുന്നു. പ്രതിദിനം രണ്ട് മണിക്കൂറിലേറെ ഓൺലൈനിൽ ചെലവിടുന്നവരാണ് ഡൽഹിയിൽ നിന്നുള്ള സ്ത്രീകൾ.

ഗ്ലീഡനിലെത്തുന്നവരിൽ 18 ശതമാനത്തോളം പേർ സ്വന്തം ലിംഗത്തിൽ നിന്നുള്ളവരുമായി വിവാഹേതര ബന്ധം ആഗ്രഹിക്കുന്നവരാണ്. ഇതിൽ ആറ് ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളുമാണ്. സ്വവർഗ്ഗാനുരാഗം വെളിപ്പെടുത്തുന്നവർ ഇന്ത്യയിൽ കുറവാണെങ്കിലും 377ആം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ സ്വന്തം ലൈംഗിക വ്യക്തിത്വം പരസ്യമാക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഗ്ലീഡന്റെ കണക്കുകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP