Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രൂപ്പിലെ വനിതാ അംഗങ്ങളെ അധിക്ഷേപിച്ചു സംസാരിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തു എന്ന് തെളിവ് സഹിതം റിപ്പോർട്ട് കിട്ടിയാൽ ഉടൻ അവരെ ബ്ലോക്ക് ചെയ്യും; ആരോപണം ഉന്നയിക്കുന്നത് മോഡറേറ്ററാകാൻ കഴിയാത്ത നിരാശയുള്ള യുവതി; പ്രചരിപ്പിക്കുന്നത് വ്യാജ പ്രൊഫൈലിൽ നിന്നുള്ള സ്‌ക്രീൻ ഷോട്ട്; പീഡനാരോപണം ജിഎൻപിസിയെ തകർക്കാൻ; വിവാദങ്ങളിൽ മറുനാടനോട് പ്രതികരിച്ച് ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അ്ഡ്മിൻ അജിത് കുമാർ

ഗ്രൂപ്പിലെ വനിതാ അംഗങ്ങളെ അധിക്ഷേപിച്ചു സംസാരിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തു എന്ന് തെളിവ് സഹിതം റിപ്പോർട്ട് കിട്ടിയാൽ ഉടൻ അവരെ ബ്ലോക്ക് ചെയ്യും; ആരോപണം ഉന്നയിക്കുന്നത് മോഡറേറ്ററാകാൻ കഴിയാത്ത നിരാശയുള്ള യുവതി; പ്രചരിപ്പിക്കുന്നത് വ്യാജ പ്രൊഫൈലിൽ നിന്നുള്ള സ്‌ക്രീൻ ഷോട്ട്; പീഡനാരോപണം ജിഎൻപിസിയെ തകർക്കാൻ; വിവാദങ്ങളിൽ മറുനാടനോട് പ്രതികരിച്ച് ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അ്ഡ്മിൻ അജിത് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കെതിരെ ആരോപണങ്ങൾ തള്ളി ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അ്ഡ്മിൻ അജിത് കുമാർ.മെസഞ്ചറിൽ മോശം ചാറ്റിങ് നടത്തിയെന്നാണ് അജിത് കുമാറിനെതിരായ ആരോപണം. മലപ്പുറത്തെ മഞ്ചേരിക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. ജി എൻ പി സി ഗ്രൂപ്പിലെ അഡ്‌മിന്മാരിൽ ഒരാൾ മോശമായി പെരുമാറിയെന്ന് പറഞ്ഞിട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കം. പിന്നീട് പലവട്ടം യുവതി ഫെയ്സ് ബുക്കിൽ ലൈവിലെത്തി. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും വൈറലായി. ഇതോടെയാണ് തനിക്കെതിരെ ഉയരുന്നത് കള്ള ആരോപണമാണെന്ന് അജിത് കുമാർ പറയുന്നത്.

അജിത് കുമാർ ടിഎൽ എന്നതാണ് ഫെയ്‌സ് ബുക്കിൽ അജിത്തിന്റെ ഐഡി. എന്നാൽ ചാറ്റിംഗിൽ പ്രചരിക്കുന്നത് അജിത് എന്ന ഐഡിയാണ്. ഇത് ഫേക്കാണെന്നാണ് അജിത് കുമാർ പറയുന്നത്. പ്രാഥമിക പരിശോധനയിൽ ഈ വാദം ശരിയാണ് താനും. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെ തളർത്താനാണ് ആരോപണമെന്നാണ് അജിത് പറയുന്നത്.

അജിത് കുമാർ മറുനാടനോട് വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നത് ഇങ്ങനെ

വളരുന്തോറും ശത്രുക്കളുടെ എണ്ണം കൂടി കൂടി വരുന്ന ഒരു ഗ്രൂപ്പ് ആണ് ജിഎൻപിസി, അതിന്റെ കാരണമോ കർക്കശമായ പോസ്റ്റ് മോഡറേഷൻ, പരസ്പര ബഹുമാനം ഇല്ലാതെ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യൽ എന്നീ കാരണങ്ങൾ കൊണ്ട് ആണ്. അത് പോലെ ഗ്രൂപ്പിൽ ഉള്ള വനിതാ അംഗങ്ങളെ അധിക്ഷേപിച്ചു സംസാരിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തു എന്ന് തെളിവ് സഹിതം റിപ്പോർട്ട് കിട്ടിയാൽ ഉടൻ അങ്ങനെ ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് ബ്ലോക്ക് ചെയ്യും.

ഇങ്ങനെ ബ്ലോക്ക് കിട്ടിയ മെംബേർസ് പല തവണ പല മാർഗങ്ങളും ഉപയോഗിച്ച് ഗ്രൂപ്പ് പൂട്ടിക്കുവാനും, അഡ്‌മിൻ അജിത്തിനെ കുടുക്കുവാനും സംഘടിതമായി ശ്രമിക്കുന്നു. ആ ശ്രമങ്ങളുടെ ഭാഗമായി ആണ് ഗ്രൂപ്പിൽ നിന്ന് ബ്ലോക്ക് ചെയ്ത ഒരു യുവതി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ തരംതാണ ആരോപണങ്ങളും ആയി ഇപ്പൊ രംഗത്ത് വന്നിരിക്കുന്നത്. ഈ യുവതി ഗ്രൂപ്പിൽ അംഗം ആയിരുന്ന കാലത്ത് നല്ല പോപ്പുലാരിറ്റി കിട്ടിയ കുറച്ച് പോസ്റ്റുകൾ ഇടുകയും ചെയ്തു. അതിന് ശേഷം അഡ്‌മിൻ അജിത്തുമായി ഒരു സുഹൃത്ത് എന്ന നിലക്ക് ഫോണിലൂടെ ചാറ്റ് ചെയ്തു.

അധികം വൈകാതെ യുവതി തന്നെ ജിഎൻപിസി,യുടെ മോഡറേറ്റേഴ്‌സ് പാനലിൽ ഉൾപ്പെടുത്തണമെന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. അജിത്ത് അത് അംഗീകരിച്ചില്ല, മാത്രമല്ല ഉദ്ദേശശുദ്ധിയിൽ സംശയം തോന്നി അപ്പോൾ തന്നെ ഗ്രൂപ്പിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി നിരന്തരം ഫോണിലൂടെ ഭീഷണി മുഴക്കുകയും ഗ്രൂപ്പിൽ തിരിച്ച് എടുത്തില്ലെഗിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞു. അതിനു ശേഷം നിരന്തരം ആയി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. ആദ്യം തന്നെ ബ്ലോക്ക് ചെയ്തത് അനീതി ആണെന്നും, കാരണം വിശദീകരിക്കണം എന്നും ആവശ്യപ്പെട്ടു പോസ്റ്റിട്ടു.

ആ പോസ്റ്റ് ലക്ഷ്യം കണ്ടില്ല എന്ന് മനസ്സിലാക്കി വീണ്ടും പോസ്റ്റ് ഇട്ടു ലൈംഗിക പീഡനം ആരോപിച്ച്. ഇതിലേക്കായി അജിത്തിന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൽ തുടങ്ങുകയും അജിത്ത് അയച്ചു എന്നു തോന്നിപ്പിക്കുന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയതു. ഇതിന് എതിരെ അജിത് അധികാരികളുമായി ബന്ധപ്പെട്ട് തന്റെ പക്കലുള്ള എല്ലാ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്, അന്വേഷണം നടക്കുന്നുമുണ്ട്.

ഒരു ഫുഡ് ബ്ലോഗിങ് ഗ്രൂപ്പ് ആയി തുടങ്ങി ഇന്ന് 20 ലക്ഷം അംഗങ്ങൾ ആയി വളർന്ന ഈ ഗ്രൂപ്പിന്റെ പ്രത്യേകത ജാതി, മത, രാഷ്ട്രിയ, ലിംഗ വ്യത്യാസങ്ങൾക്ക് അതീതമായി അംഗങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ഒരു കുടുംബം ആയി കഴിയുകയും ചെയ്യുന്നു എന്നതാണ്. പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള ജിഎൻപിസി, ഇതും തരണം ചെയ്യും.-അജിത് കുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP