Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെയുണ്ട് വവ്വാൽ ദൈവമായ ഗ്രാമം; പക്ഷേ ഇപ്പോൾ ദൈവത്തെ കാരണം ഭീതിയിലാണ് ഈ ഗ്രാമം; നിപ്പ ഭീതിയിൽ ആരാധന മൂർത്തിയെ ഗ്രാമത്തിൽ നിന്ന് പടിയിറക്കേണ്ടി വരുമോ എന്ന സംശയത്തിലാണിവർ; ആശങ്ക അകറ്റാൻ ആരോഗ്യവകുപ്പിന്റെ സഹായം തേടി

ഇവിടെയുണ്ട് വവ്വാൽ ദൈവമായ ഗ്രാമം; പക്ഷേ ഇപ്പോൾ ദൈവത്തെ കാരണം ഭീതിയിലാണ് ഈ ഗ്രാമം; നിപ്പ ഭീതിയിൽ ആരാധന മൂർത്തിയെ ഗ്രാമത്തിൽ നിന്ന് പടിയിറക്കേണ്ടി വരുമോ എന്ന സംശയത്തിലാണിവർ; ആശങ്ക അകറ്റാൻ ആരോഗ്യവകുപ്പിന്റെ സഹായം തേടി

മറുനാടൻ മലയാളി ഡസ്‌ക്

ചെന്നൈ; ഇന്ത്യയിലാകെ ആശങ്ക പരത്തിയ വാർത്തയാണ് നിപ്പാ വൈറസിന്റേതും അത് പരത്തുമെന്ന് പറയപ്പെടുന്ന വവ്വാലുകളുടെതും. എന്നാൽ നിലവിൽ വവ്വാലുകൾ വൈറസ് വാഹികൾ അല്ല എന്ന് പറയുമ്പോഴും അതിന്റെ ഭീതിയിലാണ് തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രമം. അവിടെ നിപ്പാ വൈറസ് ഉണ്ടെന്നല്ല പറഞ്ഞു വരുന്നത്.

ഗ്രാമത്തിലെ പ്രധാന ആരാധനമൂർത്തിയാണ് ഈ പഴം തീനി വവ്വാലുകൾ. ഇതാണ് ഇവരെ ഭയപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യം. ഒന്നും ഉറപ്പിക്കാനാകാതെ ആരാധനമൂർത്തിയെ പടിക്ക് പുറത്താക്കേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക.

കേരളത്തിലെ നിപ്പ വാർത്തകൾ കേൾക്കുമ്പോൾ വീണ്ടും വീണ്ടു ഭീതിയിലാകുന്നത് വിരുദുനഗറിലെ കാഴുപെരുംപക്കം ഗ്രാമവാസികളാണ്. പഴംതീനി വവ്വാലുകളെ ശുഭലക്ഷണമായി കണക്കാക്കുന്ന ഗ്രാമത്തിൽ എവിടെ തിരിഞ്ഞാലും അവയെ കൂട്ടമായി കാണാം. ഇവയ്ക്കു ശല്യമാകുമെന്നു ഭയന്ന് ദീപാവലിക്കോ ഉൽസവത്തിനോ ഒന്നും നാട്ടുകാർ പടക്കം പൊട്ടിക്കാറുമില്ല. അത്രത്തോളം ഭയഭക്തി ബഹുമാനത്തോടെയാണ് ഇവർ വവ്വാലുകളെ കാണുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നിപ്പ വാർത്തകളും ഗ്രാമവാസികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഭീതിയകറ്റാൻ ആരോഗ്യവകുപ്പ് അധികൃതർ ഇടപെടണമെന്നാണ് ആവശ്യം. പ്രാഥമിക പരിശോധന നടത്തിയതിൽ നിപ്പ വൈറസ് സാന്നിധ്യം ഇല്ലെന്നും ആശങ്കയകറ്റാൻ കാഴുപെരുംപക്കത്ത് സമ്പൂർണ മെഡിക്കൽ ക്യാംപ് നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ വരവിനായുള്ള കാത്തിരിപ്പിലാണ് ഈ ഗ്രാമം .

അതേ സമയം പഴംതീനി വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
നാല് വവ്വാലുകളുടെ സാംപിളുകളാണ് ഭോപ്പാലിലേക്ക് അയച്ചത്. രക്തവും സ്രവങ്ങളും പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്തിയിട്ടില്ല.

അതേസമയം ആദ്യഫലങ്ങൾ നെഗറ്റീവാണെങ്കിലും നിപ വൈറസിന്റെ ഉറവിടം വവ്വാലുകൾ തന്നെയാണെന്ന നിഗമനത്തിൽ തന്നെയാണ് ആരോഗ്യവകുപ്പും, ആരോഗ്യവിദഗ്ദ്ധരുമുള്ളത്. മലേഷ്യയിലും ബംഗ്ലാദേശിലും വൈറസ് കണ്ടെത്തിയത് പഴംതീനി വാവ്വലുകളിൽ നിന്നാണ്.

കൈറോപ്‌റ്റെറ വംശത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന സസ്തനികളാണ് വവ്വാലുകൾ. ശരിയായ പറക്കൽ ശേഷിയുള്ള ഒരേയൊരു സസ്തനി മൃഗമാണ്. മൂഷികവംശം കഴിഞ്ഞാൽ ഏറ്റവും വൈവിധ്യമേറിയ സസ്തനി വംശമാണ് വവ്വാലുകൾ. 1240 വ്യത്യസ്ത ഇനം വവ്വാലുകൾ ഉണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിക്കുന്ന വലിയ ഇനങ്ങളും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയവയും ആണ് പ്രധാനം.

അമേരിക്കൻ ഭുപ്രദേശത്ത് കാണുന്ന വാമ്പീർ വവ്വാൽ മറ്റു സസ്തനികളുടെ (മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്. സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും വവ്വാലുകളെ വളരെ ഭയാനകമായി ചിത്രീകരിക്കാറുണ്ട്. ഡ്രാക്കുള, യക്ഷി തുടങ്ങിയവ വവ്വാലുകളായി പറന്നുചെന്ന് മനുഷ്യരെ കൊല്ലുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP