1 usd = 71.75 inr 1 gbp = 92.38 inr 1 eur = 79.08 inr 1 aed = 19.53 inr 1 sar = 19.14 inr 1 kwd = 236.26 inr

Nov / 2019
15
Friday

51 വർഷമായി ഗോകുലം ഗ്രൂപ്പിന്റെ ഒരു ചെക്ക് പോലും മടങ്ങിയിട്ടില്ല; രമണിക്ക് ഒരു ചെക്കും നൽകിയിട്ടില്ല; തന്റെ മകൻ അയാള പൂർണ്ണമായി വിശ്വസിച്ചതാണ് പറ്റിയ തെറ്റ്; വഞ്ചിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശമുണ്ട്; നിയമത്തിൽ പൂർണ്ണ വിശ്വാസമുള്ളതുകൊണ്ടാണ് ആരുടേയും സഹായം തേടാഞ്ഞത്; മകൻ ബൈജു ഗോപാലൻ ചെക്കു കേസിൽ അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിച്ച് ഗോകുലം ഗോപാലൻ

September 02, 2019 | 01:38 PM IST | Permalink



51 വർഷമായി ഗോകുലം ഗ്രൂപ്പിന്റെ ഒരു ചെക്ക് പോലും മടങ്ങിയിട്ടില്ല; രമണിക്ക് ഒരു ചെക്കും നൽകിയിട്ടില്ല; തന്റെ മകൻ അയാള പൂർണ്ണമായി വിശ്വസിച്ചതാണ് പറ്റിയ തെറ്റ്; വഞ്ചിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശമുണ്ട്; നിയമത്തിൽ പൂർണ്ണ വിശ്വാസമുള്ളതുകൊണ്ടാണ് ആരുടേയും സഹായം തേടാഞ്ഞത്; മകൻ ബൈജു ഗോപാലൻ ചെക്കു കേസിൽ അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിച്ച് ഗോകുലം ഗോപാലൻ

മറുനാടൻ മലയാളി ബ്യൂറോ

ദുബായി: തുഷാർ വെള്ളാപ്പള്ളിക്ക് പിന്നാലെയാണ് ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലനും ദുബായിൽ ചെക്കു കേസിൽ കുടുങ്ങിയത്. ഈ സംഭവത്തിൽ മകനെ രക്ഷപെടുത്താൻ വേണ്ടി ദുബായിലേക്ക് പറന്നെത്തുകയായിരുന്നു ഗോകുലം ഗോപാലൻ. ഇതെല്ലാം മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെ വിവാദത്തിൽ പ്രതികരണവുമായി ഗോകുലം ഗോപാലൻ രംഗത്തെത്തി. തന്റെ മകൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് വ്യവസായിയുടെ പ്രതികരണം.

പരാതി നൽകിയ ചെന്നൈ സ്വദേശി രമണിയുടെ ചതിവിൽ പെട്ടുപോയതാണ് തന്റെ മകൻ എന്നാണ് ഗോകുലം ഗോപാലന്റെ പ്രതികരണം. കേരള കൗമുദിയോടൊണ് ഗോകുലം ഗോപാലൻ ഇക്കാര്യം പറഞ്ഞത്. തന്റെ മകൻ അയാള പൂർണ്ണമായി വിശ്വസിച്ചതാണ് പറ്റിയ തെറ്റ്. വഞ്ചിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശമുണ്ട്. നിയമത്തിൽ പൂർണ്ണവിശ്വാസമുള്ളതുകൊണ്ടാണ് ആരുടേയും സഹായം തേടാഞ്ഞത്. 51 വർഷമായി ഗോകുലം ഗ്രൂപ്പിന്റെ ഒരു ചെക്ക് പോലും മടങ്ങിയിട്ടില്ല. രമണിക്ക് ഒരു ചെക്കും നൽകിയിട്ടില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

രമണിയുടെ ചെന്നൈ ടി നഗറിലെ ഹോട്ടൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 കോടിരൂപയുടെ അഡ്വാൻസ് ഗോകുലം ഗ്രൂപ്പ് രമണിക്ക് നൽകിയിരുന്നു. എന്നാൽ പണം കൈപ്പറ്റിയ രമണി രജിസ്‌ട്രേഷന് മുന്നേ ഹോട്ടൽ മറ്റൊരാൾക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ചു. തുടർന്ന് രമണിക്കെതിരെ നൽകിയ കേസ് ചെന്നൈ കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

ഇതിന്റെ സെറ്റിൽമെന്റ് എന്ന നിലയിൽ പിന്നീട് മകനെ സ്വാധീനിച്ച രമണി ദുബായിലെ ഹെൽത്ത് കെയർകമ്പനി ഗോകുലം ഗ്രൂപ്പിന് 20 കോടി രൂപയ്ക് നൽകാമെന്ന് അറിയിച്ചു. കരാറും ഒപ്പുവച്ചു. ഇടപാട് നടന്നെങ്കിലും കരാർ തിരികെ നൽകാതെ രമണി പരാതി നൽകി പകരംവീട്ടുകയായിരുന്നു. നിരവധി പേരെ രമണി സാമ്പത്തികമായി കബളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

ചെക്ക് കേസിന് കൂടാതെ വ്യാജരേഖ ഉണ്ടാക്കി യുഎഇ വിട്ടു എന്ന കേസു കൂടി ബൈജു ഗോപാലൻ നേരിടുന്നുണ്ട്. ഇതാണ് ചെക്ക് കേസിനേക്കാൾ ഗൗരവകരമായ കാര്യം. യുഎഇയിൽ റസിഡന്റ് വിസയുള്ള വ്യക്തിയാണ് ബൈജു ഗോപാലൻ. ഇവിടെ അദ്ദേഹത്തിന് ബിസിനസുകളും ഉണ്ട്. ഈ ബിസിനസിൽ വന്ന പാളിച്ചയാണ് ബൈജുവിനെ അഴിക്കുള്ളിലാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് കോടി ദിർഹത്തിന്റെ ചെക്ക് മടങ്ങിയതോടെ പരാതിയുമായി എത്തിയത് തമിഴ്‌നാട് സ്വദേശിയായ രമണിയായിരുന്നു. ഈ കേസ് വന്നതോടെ യാത്രാവിലക്കും നേരിടേണ്ടി വന്നു.

ഈ യാത്രാവിലക്ക് മറികടന്ന് രക്ഷപെടാൻ ശ്രമിച്ചതാണ് ബൈജു ഗോപാലനെ ശരിക്കും വെട്ടിലാക്കിയത്. രണ്ടാഴ്‌ച്ച മുമ്പ് യുഎഇയിൽ നിന്നും റോഡ് മാർഗ്ഗം ഒമാനിലേക്ക് കടക്കുകയായിരുന്നു ബൈജു. ഇതിനായി എമിഗ്രേഷൻ രേഖകൾ കൃത്രിമമായി ഉണ്ടാക്കുകയും ചെയ്തു. യുഎഇയിൽ നിന്നും ഒമാനിലെത്തിയ ബൈജു പാസ് പോർട്ടിൽ യുഎഇയിൽ നിന്നും എക്സിറ്റ് ചെയ്തതായി വ്യാജമായി സ്റ്റാമ്പ് ചെയ്തു. ഇത് എമിഗ്രേഷൻ തട്ടിപ്പായി മാറുകയായിരുന്നു. എന്നാൽ, ഒമാനിൽ നിന്നും മസ്‌ക്കറ്റ് വിമാനത്താവളം വഴി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ അവിടെ വെച്ച് അറസ്റ്റിലാകുകയായിരുന്നു.

ഇവിടെ നിന്നും തിരികെ ദുബായി പൊലീസിന് ഒമാൻ പൊലീസ് കൈമാറി. തുടർന്നാണ് കഴിഞ്ഞയാഴ്‌ച്ച തുഷാർ വെള്ളാപ്പള്ളിക്ക് സമീപത്തെ സെല്ലിൽ ബൈജുവിന് കഴിയേണ്ടി വന്നത്. ദുബായ് പൊലീസാണ് അൽ ഐൻ പൊലീസിന് ബൈജുവിനെ കൈമാറിയത്. എമിഗ്രേഷൻ കേസ് കൂടി ഉള്ളതാണ് ഇദ്ദേഹത്തിന്റെ മോചനം ദുഷ്‌ക്കരമാക്കുന്നത്. ഇദ്ദേഹത്തിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവെച്ചിരിക്കയാണ്. കേസിൽ കുടുങ്ങിയ മകനെ രക്ഷപെടുത്താൻ വേണ്ടി ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ദുബായിൽ എത്തിയിട്ടുണ്ട്. ചെക്ക് കേസിനേക്കാൾ ദുബായിൽ നിന്നും എമിഗ്രേഷൻ രേഖ തിരുത്തി രക്ഷപെടാൻ ശ്രമിച്ചു എന്നതാകും ബൈജുവിന് കൂടുതൽ കുരുക്കായി മാറുക.

തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ അകത്തായപ്പോൾ പുറത്തിറക്കാൻ എം എ യൂസഫലി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. പിണറായി അടക്കമുള്ള സിപിഎം നേതാക്കളുമായി വളരെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് ഗോകുലം ഗോപാലൻ. എന്നാൽ ബൈജു ഗോപാലന് വേണ്ടി ആരും തന്നെ കളത്തിലിറങ്ങിയിരുന്നില്ല.

കുറച്ചു കാലമായി ദുബായി കേന്ദ്രീകരിച്ചാണ് ബൈജു ഗോപാലൻ ബിസിനസ് നടത്തിവന്നത്. കേരളത്തിലെ ഗോകുലം ചിറ്റ്സാണ് ഗോകുലം ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. കൂടാതെ മറ്റു ബിസിനസുകളിലും കൈവെച്ചിട്ടുണ്ട്. അടുത്തിടെ ഗോകുലം ചിട്ടിയുടെ ഓഫീസുകളിൽ നടത്തിയ ആദായനികുതി റെയ്ഡും കമ്പനിക്ക് തിരിച്ചടിയായി മാറിയിരുന്നു. ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകൾ, ജ്യുവല്ലറിസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടർന്നുപന്തലിച്ചു കിടക്കുന്ന ഗോകുലം ഗ്രൂപ്സ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ് ഗോപാലൻ.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
യോനിയിലെ അഗ്രചർമം മുറിച്ചുമാറ്റുന്നത് അനസ്തേഷ്യ പോലും നൽകാതെ; അതിവൈകാരിക നാഡീകോശങ്ങൾ മുറിച്ചു മാറ്റപ്പെടുത്തതോടെ സ്ത്രീക്കുണ്ടാകുന്നത് ലൈംഗിക മരവിപ്പ്; സ്ത്രീയെ ലൈംഗിക അടിമയാക്കുള്ള മതതന്ത്രത്തിനെതിരെ ഉയരുന്നത് ലോക വ്യാപക പ്രതിഷേധം; അപൂർവമാണെങ്കിലും കേരളത്തിലും 'പെൺ സുന്നത്ത്' നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്ത്; ശബരിമല കേസിനൊപ്പം പരിഗണിക്കുന്ന ദാവൂദി ബോറകളിലെ പെൺ ചേലാകർമ്മം കടുത്ത ദുരാചാരം തന്നെ
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
പിണറായിക്കും കോടിയേരിക്കും വിദേശ ചികിത്സ ഒഴിവാക്കാൻ പറ്റാതാകുമ്പോൾ ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് ചികിത്സ തേടി ബാംഗ്ലൂരിൽ ; ഭാര്യയെ കൂട്ടുന്നില്ല എന്നായിരുന്നു ആദ്യ ചിന്തയെങ്കിലും ചികിത്സക്ക് വേണ്ടി കാമിലയും ഒപ്പമെത്തി; ചാൾസിന്റെ ചികിത്സ കേരളത്തിൽ രാഷ്രീയക്കാരെ കളിയാക്കാൻ ട്രോൾ ആയി രൂപം കൊണ്ടപ്പോൾ
കേരളം ഒറ്റക്കെട്ടെന്ന് തിരിച്ചറിഞ്ഞ സുദർശൻ പത്മനാഭൻ യൂറോപ്പിലേക്ക് പറന്നതായി സൂചന; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ വൈകിയത് വർഗ്ഗീയത വിളമ്പി മിടുമിടുക്കിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകനെ രക്ഷിക്കാനുള്ള ചെന്നൈ പൊലീസിന്റെ കുതന്ത്രം; പിണറായി നിലപാട് കടുപ്പിച്ചതോടെ കുടുംബത്തെ ചെന്നൈയിൽ ചർച്ചയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; സിബിഐ ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ച് ഫാത്തിമാ ലത്തീഫിന്റെ അച്ഛനും അമ്മയും; മദ്രാസ് ഐഐടിയിലെ ക്രൂരതയിൽ ട്വിസ്റ്റുണ്ടാകുമോ?
വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി; പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം; കേരളത്തിന് പുതിയ രൂപം നൽകിയ ഈ മഴു ഉപയോഗിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റാൻ രണ്ടും കൽപ്പിച്ചിറങ്ങി ജേക്കബ് തോമസ്; 'പരശുരാമ ആക്‌സ്' ഓൺലൈനിൽ തരംഗമാകുമെന്ന പ്രതീക്ഷയിൽ മുൻ വിജിലൻസ് ഡയറക്ടർ; പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിന് 'പണി' കിട്ടിയ ഐപിഎസുകാരൻ പിണറായി സർക്കാരിന് നൽകുന്നത് ഐതീഹ്യത്തിൽ പൊതിഞ്ഞ പരിഹാസം
ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്‌സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്‌സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ