1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

ഒറ്റ മാസം കൊണ്ട് 1000 രൂപ കുറഞ്ഞു; മൂന്ന് വർഷം കൊണ്ട് 4310 രൂപയും; സുരക്ഷിത നിക്ഷേപമായി സ്വർണം വാങ്ങിയവരെല്ലാം ആശങ്കയിൽ; കേരളത്തെ ഗുരുതരമായി ബാധിക്കും

August 01, 2015 | 09:55 AM IST | Permalinkഒറ്റ മാസം കൊണ്ട് 1000 രൂപ കുറഞ്ഞു; മൂന്ന് വർഷം കൊണ്ട് 4310 രൂപയും; സുരക്ഷിത നിക്ഷേപമായി സ്വർണം വാങ്ങിയവരെല്ലാം ആശങ്കയിൽ; കേരളത്തെ ഗുരുതരമായി ബാധിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ ഇടിവ് തുടരുന്നത് കേരളത്തെ വലിയ പ്രതിസന്ധിയിലാക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് കേരളത്തിൽ പതിവായിരുന്നു. ഇങ്ങനെ സ്വർണം വാങ്ങിയവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കടം വാങ്ങിയും ലോണെടുത്തുമെല്ലാം സ്വർണം വാങ്ങി സൂക്ഷിച്ച് നേട്ടമുണ്ടാക്കുന്നവരാണ് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. സ്വർണ്ണത്തിന് ഒരുമാസം കൊണ്ട് 1000 രൂപയാണ് കുറഞ്ഞത്. മൂന്ന് വർഷം കൊണ്ട് 4310 രൂപയും. ഇതോടെ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാനാകില്ലെന്ന സ്ഥിതിയുമെത്തുന്നത്.

വരും ദിനങ്ങളിലും വില കുറയാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. അങ്ങനെ വന്നാൽ പ്രതിസന്ധി രൂക്ഷമാകും. പ്രവാസി മലയാളികളും സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത് കരുതാലി കാണാറുണ്ടായിരുന്നു. ഇങ്ങനെ പണമെല്ലാം സ്വർണ്ണത്തിൽ നിക്ഷേപിച്ച പ്രവാസികളും എന്തുചെയ്യണമെന്ന് അറായത്ത അവസ്ഥയാണ്. പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം തുടരുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,350 രൂപയായി. 2012 സെപ്റ്റംബറിൽ പവന് 24,160 രൂപയിൽ എത്തിയ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. അടുത്ത കാലത്താണ് വിലയിൽ കുത്തനെയുള്ള ഇടിവ് അനുഭവപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ അനുഭവപ്പെടുന്ന തകർച്ചയാണ് ഇതിനു കാരണം.

സ്വർണത്തിന്റെ വിപണനവും കരിഞ്ചന്തയുമൊക്കെയായി കോടികൾകൊണ്ട് അമ്മാനമാടുന്നവർക്കും നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്. ആഗോള വിപണിയിൽ നാലു ശതമാനത്തോളം വിലയിടിഞ്ഞ് സ്വർണവില അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതോടെ സ്വർണം ഈടിൽ വായ്പ നൽകിയ നോൺ ബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനങ്ങളും വെട്ടിലായി. ദേശസാൽകൃത ബാങ്കുകളും സഹകരണബാങ്കുകളിലും പവന്റെ വിലയുടെ 55ശതമാനംമൊക്കെയാണ് വായ്പ നൽകാറുള്ളതെങ്കിൽ, അമിതലാഭം പ്രതീക്ഷിച്ച്, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളെയൊക്കെ കാറ്റിൽ പറത്തി ,പവന് 80ശതമാനം വരെയൊക്കെ ഇത്തരം കമ്പനികൾ നൽകാറുണ്ട്. അതുകൊണ്ട് കൊടുത്ത മുതലിലും താഴേയ്ക്ക് സ്വർണ്ണ വില എത്തുന്ന അവസ്ഥയിൽ കാര്യങ്ങളെത്തുകയാണ്. സ്വർണം കള്ളക്കടത്തും കരിഞ്ചന്തയുമാണ് കേരളത്തിലെ വിശിഷ്യാ മലബാറിലെ മൂന്നാല് പ്രമുഖ ജൂവലറികളുടെ പ്രധാനവരുമാനമാർഗം. ഇവർക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ ആഗോള വിപണിയിൽ സ്വർണവില ഇടിയുന്നത് താൽക്കാലിക പ്രതിഭാസമാണെന്നും വൈകാതെ പഴയ സ്ഥിതി തിരച്ചുപിടക്കുമെന്ന് വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുമുണ്ട്.പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിൽ പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന വിലയിരുത്തലിൽ ഡോളർ കരുത്താർജിച്ചതും, ചൈന വൻതോതിൽ സ്വർണം വിറ്റഴിച്ചതുമാണ് വിലയിടിവിന് കാരണമായി പറയുന്നത്. വെള്ളിക്കും പഌറ്റിനത്തിനും ഇതോടൊപ്പം വിലയിടിഞ്ഞിട്ടുണ്ട്.അതേസമയം ഗ്രീസും ഒരുപരധിവരെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടർച്ചയാണിതെന്ന് വാദിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. അവരുടെ അഭിപ്രായത്തിൽ പൊടുന്നനെയൊന്നും സ്വർണം കരകയറുന്ന ലക്ഷണം കാണുന്നില്ല. അങ്ങനെയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും രൂക്ഷമാവുക കേരളത്തിലാവുകയെന്നാണ് സൂചന. ഇതിനെ നേരിടാൻ സർക്കാരിന് പോലും ഒന്നും ചെയ്യാനില്ലെന്നാതാണ് യാഥാർത്ഥ്യം.

സ്വർണ വില കുറയുന്നത് കേന്ദ്ര സർക്കാരിനേയും പ്രതിസന്ധിയിലാക്കും. അമേരിക്കയുടെ പണനയങ്ങൾ തീരുമാനിക്കുന്ന ഫെഡറൽ റിസർവ്വിന്റെ ആദ്യത്തെ വനിതാ മേധാവി കൂടിയായ ജാനെറ്റ് യെല്ലൻ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ ഉയർത്താമെന്ന നിർദേശത്തോട് യെസ് എന്ന് പറഞ്ഞാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഇനിയും മൂക്കുകുത്തും. പലിശ നിരക്ക് ഉയർത്താൻ അമേരിക്ക തീരുമാനിച്ചാൽ ഡോളർ ശക്തിപ്രാപിക്കും. അന്താരാഷ്ട്ര നിക്ഷേപകരെ സംബന്ധിച്ച് ലോഹത്തേക്കാൾ സുരക്ഷിത നിക്ഷേപമായി സ്വർണം മാറുകയും ചെയ്യും. അങ്ങനെ സ്വർണ നിക്ഷേപങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരായ ചൈന അടക്കം ഡോളർ വാങ്ങിക്കൂട്ടും. ഇത് വിപണിയിൽ ആവശ്യത്തിലധികം സ്വർണം എത്താനിടയാകും. അങ്ങനെ സ്വർണത്തിന്റെ ഡിമാന്റ് കുത്തനെ ഇടിയും.

പലിശ നിരക്കുകൾ ഈ വർഷം തന്നെ ഉയർത്താവുന്ന വിധത്തിൽ അമേരിക്ക സാമ്പത്തികമായി മെച്ചപ്പെട്ടു വരികയാണെന്ന് ജാനെറ്റ് യെല്ലെൻ കഴിഞ്ഞ ഫെഡറൽ റിസർവ്വ് യോഗത്തിൽ നൽകിയ സൂചന മാത്രമാണ് 6 ആഴ്ചകളായി സ്വർണ വില ഇടിയാൻ കാരണമാകുന്നത്. 1999 ന് ശേഷമുള്ള ഏറ്റവും വലിയ ആഴ്ചയിലെ നഷ്ടമാണ് ഈ ആഴ്ചയിൽ സ്വർണത്തിന് സംഭവിച്ചത്. 1990 ഡോളറിന് മുകളിലായിരുന്ന സ്വർണം ഇപ്പോൾ 1080 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ്വിന്റെ പലിശ ഉയർത്തൽ ഭീഷണി തുടങ്ങുന്നത് 2013 ലാണ്. 2008 ലെ പ്രതിസന്ധിയെ തുടർന്ന് അമേരിക്ക പലിശ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. അപ്പോൾ, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും എല്ലാം അമേരിക്ക ബോണ്ടുകളിലായി നിക്ഷേപങ്ങൾ നടത്തിയിരുന്നു.

പലിശ ഉയർത്തിയാൽ ഈ നിക്ഷേപങ്ങൾ അമേരിക്ക ഒറ്റയടിക്ക് പിൻവലിക്കും. ഇറക്കുമതിക്ക് വൻ തോതിൽ ഡോളർ ആവശ്യമായി വരുന്ന ഇന്ത്യക്ക് ഈ ഉത്തേജന പാക്കേജിന്റെ പിൻവലിക്കൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. ഇന്ത്യൻ രൂപ 68 രൂപ 80 പൈസയിൽ എത്തിയത് പലിശ ഉയർത്തൽ ഭീഷണി ആദ്യമെത്തിയപ്പോഴായിരുന്നു. എന്നാൽ ഇതുവരെ പലിശ ഉയർത്തുമെന്ന് പറഞ്ഞതല്ലാതെ അമേരിക്ക തീരുമാനം നടപ്പിലാക്കിയില്ല. എന്നാൽ പലിശ ഉയർത്തൽ ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് അമേരിക്കൻ ഫെഡറൽ റിസർവ്വ് ചെയർ പേഴ്‌സൺ ജാനെറ്റ് യെല്ലൻ പറഞ്ഞത്. എന്തായാലും സെപ്റ്റംബർ പകുതിയോടെയാണ് അടുത്ത ഫെഡറൽ റിസർവ്വ് യോഗം. ഈ യോഗത്തിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് സൂചന. ജാനെറ്റ് യെല്ലെൻ തന്നെ കഴിഞ്ഞ യോഗങ്ങളിൽ ഇത്തരത്തിലുള്ള സൂചനകൾ നൽകുകയും ചെയ്തിരുന്നു. പലിശ ഉയർത്തിയാൽ സ്ഥിതി ഇതായിരിക്കില്ല.

പലിശ നിരക്ക് ഉയർത്തിയാൽ ഡോളർ വില ഇനിയും ഉയരും. ഇന്ത്യൻ രൂപ തളരും. സ്വർണ വില മൂക്കും കുത്തി താഴേക്ക് പതിക്കും. ആഗോള വിപണിയിലെ സ്വർണ വിലത്തകർച്ച നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായാണ് ബാധിക്കുക. പ്രതിസന്ധിയുടെ കാലത്ത് ഉപയോഗിക്കാൻ അവസാന ആശ്രയമായി റിസർവ്വ് ബാങ്കിൽ കരുതി വച്ചിരിക്കുന്ന സ്വർണ ശേഖരത്തിന്റെ മൂല്യവും കുത്തനെ ഇടിയുകയാണ്. 45 ശതമാനത്തിലധികമാണ് മൂല്യത്തകർച്ച. ഇത് തുടരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
യുദ്ധവിമാനം തകർന്ന് പാക് സൈനികരുടെ പിടിയിലായ അഭിനന്ദനെ വിട്ടയക്കില്ലെന്ന് നിലപാട് എടുത്തതോടെ പാക്കിസ്ഥാനെതിരെ മിസൈൽ തൊടുത്ത് ഇന്ത്യ; വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഉറപ്പായതോടെ ഉടനടി ഇടപെട്ട് അമേരിക്കയും സൗദിയും യുഎഇയും; ഇന്ത്യൻ ആക്രമണം ഉണ്ടായാൽ പാക്കിസ്ഥാൻ പിന്നെ ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് വന്നതോടെ ഇമ്രാൻഖാൻ കീഴടങ്ങിയെന്ന് റിപ്പോർട്ട്; ഇന്ത്യയും പാക്കിസ്ഥാനും ഒരു ആണവ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സീറ്റിൽ കോൺഗ്രസ് അദ്ധ്യക്ഷനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി; ഉറച്ച സീറ്റിൽ പ്രചരണം തുടങ്ങിയ അടുത്ത ശിഷ്യനായ സിദ്ദിഖിനെ കാര്യം ബോധ്യപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യ കീഴടക്കാൻ രാഹുൽ നേരിട്ടെത്തും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മത്സരം കേരളത്തിൽ നിന്നാകുന്നതിന്റെ ആവേശത്തിൽ കോൺഗ്രസുകാർ; സജീവമായി പരിഗണിക്കുന്നു എന്ന സൂചന നൽകി സ്ഥിരീകരണവുമായി എഐസിസിയും
ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടെന്ന ചെന്നിത്തലയുടെ തീരുമാനത്തിന് കെസി കൂടി കൈകോർത്തതോടെ ടി സിദ്ദിഖ് ഔട്ട്; മറ്റൊരു സ്ഥാനാർത്ഥിയേയും ഉമ്മൻ ചാണ്ടി അംഗീകരിക്കില്ല എന്ന് വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധിയെ തന്നെ വേണുഗോപാൽ സ്ഥാനാർത്ഥിയാക്കുന്നു; അമേഠിക്ക് പിന്നാലെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ഒകെ പറഞ്ഞ് രാഹുലും; അധ്യക്ഷൻ എത്തുന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെങ്കിലും വിജയസാധ്യത ഉയർത്തിയ ആവേശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ
അമ്മയുടെ ചികിൽസയ്ക്കിടെ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത അച്ഛന്റെ ദുരഭിമാനം; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; 'കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..' താലികെട്ടി സ്വന്തമാക്കാൻ കൊതിച്ച ആതിരയുടെ ഒന്നാം ചരമവാർഷികത്തിലും പ്രണയത്തെ നെഞ്ചോട് ചേർത്ത് ബ്രിജേഷ്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ഏറെ വിയർത്ത് നേടിയ സ്ഥാനാർത്ഥിത്വം നഷ്ടമാകുമെന്ന് അറിഞ്ഞത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ; പത്രസമ്മേളനത്തിൽ വികാര നിർഭരമായി തീരുമാനം സ്വാഗതം ചെയ്തപ്പോഴും ആറ്റുനോറ്റുണ്ടാക്കിയ സീറ്റ് നഷ്ടമായതിന്റെ വേദന വാക്കുകൾക്കിടയിൽ വായിച്ചെടുത്ത് സോഷ്യൽ മീഡിയ; രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യം ഉന്നയിച്ച് സിദ്ദിഖിന്റെ പിന്മാറ്റം
ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ കേരളത്തിൽ ഇറക്കുമെന്ന് വീമ്പിളക്കിയ നുണയൻ; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത പ്രാഞ്ചിയേട്ടൻ; വിവിധ ബാങ്കുകളേയും സ്ഥാപനങ്ങളേയും പറ്റിച്ച കേസിലെ പ്രതി; ജീവനക്കാരുടെ പരാതിയിൽ കുടുങ്ങിയ മുതലാളി; ബിഡിജെഎസിന്റെ പേരിൽ വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങുന്ന ആന്റോ അഗസ്റ്റിന്റെ ഭൂതകാലം തെരഞ്ഞ് വിവാദമാക്കി ബിജെപി പ്രവർത്തകർ; നാണമില്ലേ ശ്രീധരൻ പിള്ളേ ഈ കച്ചവടത്തിന് കൂട്ടു നിൽക്കാൻ?
എത്തിയത് ഒരു പെട്ടി മധുര പലഹാരവുമായി; വിലക്കിലായിരുന്നപ്പോൾ പാർലമെന്റിൽ വിഷയം ഉന്നയിച്ച നേതാവിനെ എങ്ങനെ മറക്കുമെന്ന് ചോദ്യം; ശശി തരൂരിന് നന്ദി അറിയിച്ച് ശ്രീശാന്ത് എത്തുമ്പോൾ വെട്ടിലാകുന്നത് ബിജെപി; ക്രിക്കറ്റ് താരത്തിന് ബിജെപിയുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് തരൂരും; ശ്രീശാന്തിന്റെ ചുവടുമാറ്റം തിരുവനന്തപുരത്ത് ചർച്ചയാക്കാൻ കോൺഗ്രസ്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...