Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതുമടക്കം നിരവധി പരാതികൾ: പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സമീപിച്ചിരുന്നത് ഗവർണറെ; അനുമതി ലഭിച്ചതോടെ തുടരന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാർ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം; കേസ് രാഷ്ട്രീയ ഗൂഢാലോനയുടെ ഭാഗമെന്ന് വ്യക്തമാക്കി ശിവകുമാർ

ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതുമടക്കം നിരവധി പരാതികൾ: പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സമീപിച്ചിരുന്നത് ഗവർണറെ; അനുമതി ലഭിച്ചതോടെ തുടരന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാർ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം; കേസ് രാഷ്ട്രീയ ഗൂഢാലോനയുടെ ഭാഗമെന്ന് വ്യക്തമാക്കി ശിവകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ചതോടെയാണ് സർക്കാർ നടപടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെതിരെ നേരത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയിരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിൽ ദേവസ്വം- ആരോഗ്യ മന്ത്രിയായിരുന്നു ശിവകുമാർ.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്നപ്പോൾ ശിവകുമാർ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് ആക്ഷപങ്ങളും പരാതികളുമുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്. അതേസമയം. തനിക്കെതിരെ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വി എസ് ശിവകുമാർ എംഎൽഎ പ്രതികരിച്ചു. നേരത്തെ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ചതുമാണ്.

അതേ വ്യക്തിയെക്കൊണ്ട് വീണ്ടും പെറ്റിഷൻ കൊടുപ്പിച്ച് അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. സർക്കാർ അഴിമതിയുടെ മുഖമായി നിൽക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ കേസ്'. അതിന്റെ ഭാഗമാണ് ഈ അന്വേഷണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ശിവകുമാർ പ്രതികരിച്ചു.അന്വേഷണത്തെ നിയമപരമായി നേരിടും. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷമായിരിക്കും നിയമനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ നേരത്തെ ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതും ബിനാമി പേരിൽ സ്വത്തുകൾ വാങ്ങികൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവുകുമാറിനെതിരെ ഉയർന്നിരുന്നത്. 2016-ൽ ജേക്കബ് തോമസ് വിജിലൻസ് മേധാവിയായ സമയം മുതൽ ശിവകുമാറിനെതിരെ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു.

അതേസമയം, കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണ്. പ്രശ്‌നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മന്ത്രിമാർക്കെതിരെ താൻ നൽകിയ പരാതിയിൽ ഗവർണറുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുഗോപാലിന്റെ പരാതയിലായിരുന്നു അന്വേഷണം. ബന്ധുക്കൾ, സുഹൃത്തുക്കൾ, പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ പേരിലാണ് ശിവകുമാർ സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ശിവകുമാറുമായി അടുപ്പമുള്ള ഏഴുപേരുടെ സ്വത്തുവകകൾ വിജിലൻസ് പരിശോധിച്ചു. ശിവകുമാർ മന്ത്രിയായ ശേഷം ഇവരുടെ സ്വത്ത് ഇരട്ടിയായതിന്റെ തെളിവുകൾ വിജിലൻസിനെ ലഭിച്ചതായാണ് സൂചന.

പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞതോടെയാണ് വിജിലൻഡ് ഡയറക്ടർ അന്വേഷണത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ചത്. ശിവകുമാർ എംഎൽഎ ആയതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതിയും ആവശ്യമായിരുന്നു. കഴിഞ്ഞ ദിവസം ഗവർണർ അന്വേഷണ അനുമതി നൽകി. ഇതോടെയാണ് ശിവകുമാറിനെതിരേ കേസെടുക്കാൻ അനുമതി നൽകിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിതും.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാംഹിം കുഞ്ഞ് അഴിമതി കേസിൽ ചോദ്യം ചെയ്ത ദിവസം തന്നെയാണ് അടുത്ത മന്ത്രിക്കും കുരുക്കു മുറുക്കി സർക്കാർ എത്തിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപക അഴിമതി നടന്നെന്നും അതിന് ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കുമെന്നുംപ്രഖ്യാപിച്ചു കൊണ്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടതും. അതിന് ശേഷം നിരവധി കേസുകളാണ് പല അന്വേഷണങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വി എസ് ശിവകുമാറിനെതിരെയുള്ള അന്വേഷണത്തിൽ പ്രതിപക്ഷം അടക്കം എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണവുമായി വിജിലൻസ് മുന്നോട്ട് പോകുമ്പോൾ എങ്ങനെ രാഷ്ട്രീയപരമായും നിയമപരമായും എങ്ങനെ നേരിടുമെന്നുള്ള തന്ത്രപാടിലാണ് മുന്മന്ത്രിയും പാർട്ടി നേതൃത്വവും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP