Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്‌സോ കേസുകളുടെ നടത്തിപ്പ്: ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി രൂപീകരിക്കും; ആറുവകുപ്പുകളുടെ സെക്രട്ടറിമാർ സമിതി അംഗളാകും; രണ്ടു മാസം കൂടുമ്പോൾ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം; കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതി

പോക്‌സോ കേസുകളുടെ നടത്തിപ്പ്: ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി രൂപീകരിക്കും; ആറുവകുപ്പുകളുടെ സെക്രട്ടറിമാർ സമിതി അംഗളാകും; രണ്ടു മാസം കൂടുമ്പോൾ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം; കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതി

മറുനാടൻ ഡെസ്‌ക്‌

തിരുവവന്തപുരം; കുട്ടികൾ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവർഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഇതിൽ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോൾ ഈ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.

എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് കൗൺസലിങ് നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്ക് ലഭിക്കണം. ഇതിനായി കൗൺസലർമാർക്ക് പരിശീലനവും നിയമബോധവത്ക്കരണവും നൽകാനും യോഗം തീരുമാനിച്ചു. ലൈംഗികതയെപ്പറ്റി സമൂഹത്തിൽ തെറ്റായ പല ധാരണകളും നിലനിൽക്കുന്നുണ്ട്. കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതിയിൽ ഇടമുണ്ടാകണം.

സ്‌കൂൾ പരിസരത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന കർശനമായി തടയണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊലീസ്, എക്‌സൈസ് വകുപ്പുകൾ ഇക്കാര്യത്തിൽ കർക്കശമായ ഇടപെടൽ നടത്തണം. കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബർ ഫോറൻസിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.അമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകൾ ഉണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നൽകുകയും വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊലീസും സാമൂഹ്യനീതി വകുപ്പും യോജിച്ച് ഈ പ്രശ്‌നം കൈകാര്യം ചെയ്യണം.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്കും ബോധവത്ക്കരണം നൽകണം. അദ്ധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനിലും ചൈൽഡ് വെൽഫയർ ഓഫീസർമാർ ഉണ്ട്. അവർ സ്‌കൂളുകളുമായി നിരന്തര ബന്ധം പുലർത്തുന്നത് കുറ്റകൃത്യം തടയാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൂടുതൽ പോക്‌സോ കോടതികൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികൾ വരുമ്പോൾ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മന:ശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP