Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയത്തിൽ വഴിയാധാരമായ പലരും കഴിയുന്നത് ഇനി എന്ത് എന്ന ചോദ്യവുമായി; എങ്ങുമെത്താതെ സർക്കാരിന്റെ പുനരധിവാസവും; മുണ്ട് മുറുക്കിയുടുക്കണമെന്നും ചെലവ് ചുരുക്കണമെന്നും പറയുന്നത് വാക്കിൽ മാത്രം; പ്രളയക്കെടുതിയിൽ കരകയറുന്നതിനിടയിൽ ഓണമാഘോഷിക്കാൻ സർക്കാർ പൊട്ടിക്കുന്നത് ആറ് കോടി

പ്രളയത്തിൽ വഴിയാധാരമായ പലരും കഴിയുന്നത് ഇനി എന്ത് എന്ന ചോദ്യവുമായി; എങ്ങുമെത്താതെ സർക്കാരിന്റെ പുനരധിവാസവും; മുണ്ട് മുറുക്കിയുടുക്കണമെന്നും ചെലവ് ചുരുക്കണമെന്നും പറയുന്നത് വാക്കിൽ മാത്രം; പ്രളയക്കെടുതിയിൽ കരകയറുന്നതിനിടയിൽ ഓണമാഘോഷിക്കാൻ സർക്കാർ പൊട്ടിക്കുന്നത് ആറ് കോടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുടർച്ചയായി രണ്ട് വർഷം പ്രളയത്തെ അഭിമുഖീകരിച്ച് നിൽക്കുകയാണ് നമ്മുടെ കേരളം. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയെ നേരിടുന്ന സമയത്താണ് മഹാപ്രളയം കേരളത്തെ വിഴുങ്ങിയത്. കേന്ദ്രത്തിൽ നിന്ന് ലഭിച്ച സഹായം ഒന്നിനും പര്യാപ്തമല്ലെന്ന് പറയുമ്പോഴും സംസ്ഥാനത്ത് ദൂർത്തിനെകുറിച്ച് വിവിധ വാർത്തകളാണ് പുറത്ത് വന്നത്. മുണ്ട് മുറുക്കി ഉടുക്കണമെന്ന ധനമന്ത്രിയുടെ പ്രസ്താവന പക്ഷേ പ്രവർത്തിയിൽ കാണുന്നില്ല. പ്രളയബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ നിൽക്കുമ്പോൾ ഇപ്പോൾ ഓണാഘോഷത്തിന് വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ഈ വർഷത്തെ ഓണം വാരാഘോഷത്തിന് ആറ് കോടിയാണ് സർക്കാർ മാറ്റി വെച്ചിരിക്കുന്നത്.സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 10 മുതൽ 16 വരെയാണ് നടക്കുക. ഉത്രാട നാളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.ഏഴ് ദിവസത്തെ ആഘോഷ പരിപാടികൾക്കായി തലസ്ഥാന നഗരിക്കകത്തും പുറത്തുമായി 29 വേദികളാണ് സജജമാക്കുന്നത്. സംഗീത നൃത്ത വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷങ്ങളുടെ മാറ്റുക്കൂട്ടും.

സിനിമാ താരങ്ങളായ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥികളാകും. കേരളത്തിലാകെ ഓണാഘോഷ പരിപാടികൾക്കായി 6 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. സമാപന ദിനമായ 16ന് രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാർ പങ്കെടുക്കുന്ന സംഗമമാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ സവിശേഷതടൂറിസം വകുപ്പ് വഴി ഓണം വാരാഘോഷത്തിന് തയ്യാറെടുക്കുമ്പോൾ പ്രളയദുരിതമനുഭവിക്കുന്ന പലരുടേയും മുന്നോട്ടുള്ള ജീവിതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും നീക്കുപോക്കും ആയിട്ടില്ല എന്നതാണ് സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണം.

കഴിഞ്ഞ വർഷം മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷം നടത്തിയിരുന്നില്ല. ഈ വർഷം പക്ഷേ മുൻ വർഷങ്ങളിലേതിന് സമാനമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. തലസ്ഥാനത്ത് മാത്രം നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതിന് പുറമെ തിരുവനന്തപുരം കൊല്ലം, കണ്ണൂർ ഡിടിപിസികൾക്ക് 20 ലക്ഷം വീതം അനുവദിക്കും. കോഴിക്കോട് എറണാകുളം എന്നിവയ്ക്ക 30 ലക്ഷം വീതവും തൃശ്ശൂർ ആറ് ലക്ഷം മറ്റ് ജില്ലകൾക്ക് 6 ലക്ഷം രൂപ വീതവുമാണ് അനുവദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP