Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടവേളകളിൽ ഊരുകളിൽ സൗഹൃദസന്ദർശനം നടത്തണം; തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ആദിവാസി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം; മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഞ്ച് ജില്ലകളിൽ വികസനപെരുമഴ; അക്രമം ഒഴിവാക്കാൻ പുതിയ അടവുമായി സർക്കാർ; ഭീഷണി നേരിടാൻ സർക്കാർ വകുപ്പുകൾ ഒന്നിച്ചുനിൽക്കണമെന്നും മലപ്പുറത്ത് ഉന്നതതലയോഗത്തിൽ തീരുമാനം

ഇടവേളകളിൽ ഊരുകളിൽ സൗഹൃദസന്ദർശനം നടത്തണം; തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ആദിവാസി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം; മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഞ്ച് ജില്ലകളിൽ വികസനപെരുമഴ; അക്രമം ഒഴിവാക്കാൻ പുതിയ അടവുമായി സർക്കാർ; ഭീഷണി നേരിടാൻ സർക്കാർ വകുപ്പുകൾ ഒന്നിച്ചുനിൽക്കണമെന്നും മലപ്പുറത്ത് ഉന്നതതലയോഗത്തിൽ തീരുമാനം

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൽ മാവോയിസ്റ്റ് അക്രമം ഒഴിവാക്കാൻ പുതിയ അടവുമായി സർക്കാർ രംഗത്ത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലകളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി മാവോയിസറ്റുകൾക്ക് അക്രമത്തിനുള്ള സാധ്യത വഴിവെച്ചുകൊടുക്കാതിരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആദിവാസി മേഖലകളിൽ കൂടുതൽ നൂതനമായ വികസന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളായ മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ഊരുകളിൽ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിശ്ചിത ഇടവേളകളിൽ സൗഹൃദ സന്ദർശനം നടത്തണം. ഈ സന്ദർശന വേളകളിൽ ആദിവാസികളുടെ പ്രശ്‌നങ്ങൾ കെണ്ടത്തി പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകണം. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആദിവാസി മേഖലകളിൽ കൃഷി ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കണം.

തൊഴിലുറപ്പ് പദ്ധതിയിൽ ആദിവാസി മേഖലയിലുള്ളവർക്ക് 200 ദിനങ്ങൾ നൽകണം. റേഷൻ കാർഡ്, ആധാർ കാർഡ്, പെൻഷൻ തുടങ്ങിയവ ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ജില്ലാ കലക്ടർമാർ ഉറപ്പു വരുത്തണം. ആദിവാസി യുവതി യുവാക്കൾക്കായി പി.എസ്.സി കോച്ചിങ് ഉൾപ്പടെയുള്ള പ്രത്യേക പരിശീലനം നൽകണം. നാടിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനായി എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. അക്രമത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഗൗരവമായി എടുക്കണമെന്നും ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.മാവോയിസ്റ്റ് മേഖലകളിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള രണ്ടാമത്തെ ഉന്നതതല യോഗമാണ് മലപ്പുറത്ത് നടന്നത്.

അടുത്ത യോഗം സെപ്റ്റംബറിൽ വയനാട്ടിൽ വെച്ച് ചേരും. അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം- വിജിലൻസ്) ടി.കെ ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ കേശവൻ, ഇന്റലിജൻസ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാർ, നോർത്ത് സോൺ ഐ.ജി അശോക് യാദവ്, തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ജില്ലാ കളക്ടർമാരായ ജാഫർ മാലിക് (മലപ്പുറം), ശ്രീറാം സാംബശിവ റാവു (കോഴിക്കോട്), ഡി. ബാലമുരളി (പാലക്കാട്), എ.ആർ അജയ്കുമാർ (വയനാട്), കണ്ണൂർ എ.ഡി.എം മുഹമ്മദ് യൂസുഫ്, ജില്ലാ പൊലീസ് മേധാവിമാരായ ടി. നാരായണൻ (മലപ്പുറം), പ്രതീഷ് കുമാർ (കണ്ണൂർ), യു. അബ്ദുൽകരീം (കോഴിക്കോട് റൂറൽ), ജി. ശിവ വിക്രം (പാലക്കാട്), കറുപ്പസാമി (വയനാട്), ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാണ്ടന്റ് ദേബേഷ് കുമാർ ബെഹ്‌റ, വിവിധ ഡി.എഫ്.ഒ മാർ, സബ്കലക്ടർമാർ, ഐ.ടി.ഡി.പി, സാമൂഹിക നീതി, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP