Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മന്ത്രിസഭയിലെ രണ്ടാമൻ ആരാണെന്ന് അറിയാൻ കാത്തിരുന്നവരെ 2017 ൽ പറ്റിച്ചു; പിറ്റേവർഷം കേർപറേഷൻ ചെയർമാന്മാരുടെ പേരുകൾ തെറ്റിച്ച് കാര്യം കുളമാക്കി; ഇക്കുറിയും ആദ്യപേജുകളിലെ ഡയറക്ടറി വിവരശേഖരണം പാടേ പാളി; ഡിസംബർ അവസാനം പൂർത്തിയാക്കേണ്ട അച്ചടി പാതി പോലും ആയില്ല; ജനുവരി അവസാനിക്കാറായിട്ടും വെളിച്ചം കാണാതെ സർക്കാർ ഡയറികൾ; മൂന്നാം വട്ടവും സർക്കാരിന് പിഴച്ചത് പ്ലാനിങ്ങിലെ കോട്ടം

മന്ത്രിസഭയിലെ രണ്ടാമൻ ആരാണെന്ന് അറിയാൻ കാത്തിരുന്നവരെ 2017 ൽ പറ്റിച്ചു; പിറ്റേവർഷം കേർപറേഷൻ ചെയർമാന്മാരുടെ പേരുകൾ തെറ്റിച്ച് കാര്യം കുളമാക്കി; ഇക്കുറിയും ആദ്യപേജുകളിലെ ഡയറക്ടറി വിവരശേഖരണം പാടേ പാളി; ഡിസംബർ അവസാനം പൂർത്തിയാക്കേണ്ട അച്ചടി പാതി പോലും ആയില്ല; ജനുവരി അവസാനിക്കാറായിട്ടും വെളിച്ചം കാണാതെ സർക്കാർ ഡയറികൾ; മൂന്നാം വട്ടവും സർക്കാരിന് പിഴച്ചത് പ്ലാനിങ്ങിലെ കോട്ടം

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : ജനുവരി പൂർത്തിയാകാറായിട്ടും പകുതി പ്രിൻിങ് പോലും പൂർത്തിയാകാത്തതിനാൽ സംസ്ഥാനസർക്കാരിന്റെ 2019 ലെ ഡയറികൾക്ക് പുതുവർഷ തിളക്കം കാണില്ലെന്ന് ഉറപ്പായി. ആദ്യപേജുകളിലെ ഡയറക്ടറിയിൽ വ്യാപകമായി പിശകുകൾ കടന്നുകൂടിയതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡയറിയുടെ വിഷയം ജനകീയ പ്രശ്നമല്ലായെങ്കിലും സംഗതി അത്ര നിസാരമല്ല. പ്ലാനിംഗിന്റെ അഭാവവും സർക്കാർ സംവിധാനങ്ങളുടെ കാര്യശേഷിക്കുറവും വെളിവാക്കുകയാണ് ഇത്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നാം വർഷവും കൃത്യമായി ഡയറികൾ പുറത്തിറക്കാൻ സാധിച്ചിട്ടില്ല.

മുൻകൂട്ടി തയ്യാറെടുക്കേണ്ട വിഷയത്തെ സർക്കാർ സമീപിച്ചതും ലാഘവത്തോടെയാണ്. ഡയറിയിലെ ആദ്യ പേജുകളിൽ ഡയറക്ടറിയിലേക്കുള്ള വിവരശേഖരണം ആരംഭിച്ചതും താമസിച്ചതാണ്. ഇതും അച്ചടി വൈകാൻ കാരണമായി. നവംബറിൽ വിവരശേഖരണം നടത്തി ഡിസംബറിൽ അച്ചടി പൂർത്തിയാക്കണം. എന്നാൽ ഇത്തവണ വിവരശേഖരണം പൂർത്തിയായത് ഡിസംബർ 27നാണ്. 29 നാണ് അച്ചടിക്കുള്ള അവസാനഘട്ട അനുമതി ലഭിച്ചത്. 2017ൽ ഡയറിയിൽ മന്ത്രിമാരുടെ പട്ടിക നൽകിയപ്പോൾ അക്ഷരമാലാ ക്രമം പാലിച്ചില്ലെന്ന പരാതിയിൽ അച്ചടി മുഖ്യമന്ത്രി നിർത്താൻ നിർദ്ദേശിച്ചു. അച്ചടിച്ച 40,000 ഡയറികളുടെ ആദ്യ പേജുകൾ മാറ്റി പുതിയ പട്ടിക അച്ചടിച്ച് ചേർത്താണ് വിതരണം ചെയ്തത്. മന്ത്രി സഭയിലെ രണ്ടാമൻ ആരാണെന്ന് ഡയറിയിലൂടെ മനസിലാക്കാമെന്ന് കരുതിയിരുന്നവർക്ക് മുഖ്യമന്ത്രി അങ്ങനെ പണികൊടുത്തു.

2018ൽ അച്ചടിച്ച ഡയറിയിൽ വിവിധ ബോർഡുകളിലും കോർപറേഷനുകളിലും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെടുകയും പിന്നീട് സ്ഥാനമൊഴിയുകയും ചെയ്ത ചെയർമാന്മാരുടെ പേരുകൾ രേഖപ്പെടുത്തിയതിനാൽ മാറ്റി പ്രിന്റ് ചെയ്യേണ്ടിവന്നു. ഇതോടെ ഇത്തവണ വിവരശേഖരണം കൃത്യമായി നടത്തിയ ശേഷം മതി അച്ചടിയെന്ന് സർക്കാർ നിർദ്ദേശിച്ചു. ഓഗസ്റ്റ് 31നകം ഓൺലൈൻ വഴി മുഴുവൻ സർക്കാർ സ്ഥാപനങ്ങളും വിവരം കൈമാറണമെന്നറിയിച്ച് ജൂലൈ 30ന് അറിയിപ്പ് നൽകിയെങ്കിലും പകുതി സ്ഥാപനങ്ങൾ പോലും ഇത് നിർവഹിച്ചില്ല. തുടർന്ന് സെപ്റ്റംബർ 26 വരെ തിയതി നീട്ടി. എന്നിട്ടും വിവരശേഖരണം എങ്ങുമെത്തിയില്ല. ഇതോടെ പൊതുഭരണവകുപ്പും നിലപാട് കടുപ്പിച്ചു. വിവരങ്ങൾ നൽകിയ സ്ഥാപനങ്ങളുടെ പേരുകൾ മാത്രം ഡയറക്ടിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന കർശന നിർദ്ദേശവും പുറപ്പെടുവിച്ചു. എങ്കിലും ഡിസംബർ അവസാനവാരമാണ്് വിവരം ശേഖരണം അവസാനിപ്പിച്ചത്.

കഴിഞ്ഞ വർഷം കൃത്യസമയത്തിന് അച്ചടി പൂർത്തിയാകാത്തതിനെത്തുടർന്ന് 30,000 ഡയറി ഇപ്പോഴും മണ്ണന്തലയിലെ അച്ചടിവകുപ്പിന്റെ ഓഫീസിൽ ചെലവാകാതെ കെട്ടിക്കിടക്കകയാണ്. ഈ വർഷം പുറത്തിറക്കുന്ന 1,25,000 ഡയറികളിൽ എത്രയെണ്ണത്തിന് വെളിച്ചം കാണാൻ കഴിയുമെന്ന് അറിയില്ല. ഒരു ലക്ഷം ഇംഗ്ളീഷ് ഡയറിയും 20,000 മലയാളം ഡയറിയുമാണ് ഈവർഷം അച്ചടിക്കുന്നത്. ഇവയ്ക്ക് പുറമേ മന്ത്രിമാരടക്കമുള്ളവർക്ക് നൽകുന്നതിന് സ്പെഷ്യൽ ഡയറി 1, 200 എണ്ണം, എക്സിക്യൂട്ടീവ് ഡയറി 3,000 എന്നീ കണക്കിൽ 4,200സ്പെഷ്യൽ ഡയറികളും അച്ചടിക്കാറുണ്ട്. ഡയറി ഒന്നിന് ചെലവഴിക്കുന്നത് 270 രൂപയാണ് ചെലവ്. സർക്കാർ പ്രസിലൂടെ ഇതിന്റെ വില്പനയും ഉണ്ട്. മാർച്ച് മാസത്തിൽ സർക്കാരിന്റെ ഡയറി വാങ്ങാൻ എത്രപേരുണ്ടാകുമെന്ന് കണ്ട് അറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP