Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിരമിക്കാൻ മൂന്നു ദിവസം മാത്രമെങ്കിലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; 'സ്രാവുകൾ നീന്തുമ്പോൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസിൽ ഡിജിപിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി; സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ പുസ്തകം എഴുതിയത് സർവീസ് ചട്ടത്തിന്റെയും ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും ലംഘനമെന്ന് ക്രൈംബ്രാഞ്ച്; പൊലീസ് സേനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാൻ ഒരുങ്ങുന്നത് ഇത് ആദ്യമായി

വിരമിക്കാൻ മൂന്നു ദിവസം മാത്രമെങ്കിലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; 'സ്രാവുകൾ നീന്തുമ്പോൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസിൽ ഡിജിപിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി; സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ പുസ്തകം എഴുതിയത് സർവീസ് ചട്ടത്തിന്റെയും ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും ലംഘനമെന്ന് ക്രൈംബ്രാഞ്ച്; പൊലീസ് സേനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാൻ ഒരുങ്ങുന്നത് ഇത് ആദ്യമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിരമിക്കാൻ മൂന്നു ദിവസം മാത്രം അവശേഷിക്കെ ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. പുസ്തകം എഴുതിയതിന്റെ പേരിലാണ് ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ക്രൈംബ്രാഞ്ച് ഉന്നതർ തിരക്കിട്ടു പ്രോസിക്യൂഷൻ അനുമതി തേടിയുള്ള റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ തരംതാഴ്‌ത്താനുള്ള ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്. അനധികൃത സ്വത്തു സമ്പാദനത്തിനു ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസിലാണ് നടപടി. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് 2019 ൽ ജേക്കബ് തോമസ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം എഴുതിയതിൽ സർവ്വീസ് ചട്ട ലംഘനം, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം, എന്നിവ നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ചീഫ് സെക്രട്ടറി ടോം ജോസാണ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തത്. പ്രോസിക്യൂഷൻ ശുപാർശ അംഗീകരിച്ചതോടെ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പുസ്തകരചനക്ക് മുൻപ് സർക്കാരിന്റെ അനുമതി തേടണം എന്നാണ് പൊലീസ് ചട്ടം. എന്നാൽ, ജേക്കബ് തോമസ് ഇത്തരത്തിൽ അനുമതി വാങ്ങിയിരുന്നില്ല. നിരവധി ഔദ്യോഗിക രഹസ്യങ്ങളും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളും പുസ്തകത്തിലൂടെ പുറത്തുവിട്ടു എന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അന്തിമ വിധി വരുന്നതിനു മുൻപ് നിലപാട് വ്യക്തമാക്കുന്ന തരത്തിൽ ജേക്കബ് തോമസ് പുസ്തകത്തിൽ കുറിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന സുബ്രതാ ബിശ്വാസ്, നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, പിആർഡി ഡയറക്ടർ കെ അമ്പാടി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആദ്യം സംസ്ഥാന സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

ഇടതു സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു. എന്നാൽ, മന്ത്രി ഇപി ജയരാജനെതിരെ ഉയർന്ന ബന്ധു നിയമനക്കേസ് തെളിവില്ലെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതി അവസാനിപ്പിച്ചതിനെത്തുടർന്ന് കസേര തെറിച്ചു. സംസ്ഥാന പൊലീസ് സേനയിൽ സർവ്വീസിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാനൊരുങ്ങുന്നത് ഇത് ആദ്യമായാണ്. നിലവിൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡി ആയ ജേക്കബ് തോമസ് ഈ മാസം 31 ന് വിരമിക്കും. നിലവിൽ രണ്ട് വിജിലൻസ് കേസുകളും ജേക്കബ് തോമസിനെതിരെ നിലനിൽക്കുന്നുണ്ട്.

1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസ് നിലവിൽ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ജേക്കബ് തോമസിനെതിരേ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 50.55 ഏക്കർ വസ്തുവുള്ളത് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ സർക്കാരിൽ നിന്ന് മറച്ചുവച്ചെന്നും ഇത് അനധികൃതമായി സമ്പാദിച്ചതാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിന് 2017 മുതൽ സസ്പെൻഷനിലായിരുന്നു. പിന്നീട് കഴിഞ്ഞവർഷം അവസാനമാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ചത്. 2015ലാണ് ഡി.ജി.പി പദവിയിലെത്തിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP