Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐടി രംഗത്ത് കൂട്ടത്തോടെ പിരിച്ചുവിടൽ; നോട്ടു നിരോധനത്തിൽ തകർന്നടിഞ്ഞ് കുത്തുപാളയെടുത്ത് ചെറുകിട വ്യവസായങ്ങൾ; കർഷക ആത്മഹത്യയും കുതിച്ചുയരുന്നു; നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാതെ ദാരിദ്ര്യത്തിൽ മുങ്ങി ഗ്രാമീണ മേഖലയും; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിലെന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ടിന് പിന്നാലെ പുതിയ എൻഎസ്ഒ സർവേ ഉപേക്ഷിക്കാൻ കേന്ദ്രം; മോദി ഭയക്കുന്നത് തിരിച്ചടിയുടെ ഭീമൻ റിപ്പോർട്ടിനെ

ഐടി രംഗത്ത് കൂട്ടത്തോടെ പിരിച്ചുവിടൽ; നോട്ടു നിരോധനത്തിൽ തകർന്നടിഞ്ഞ് കുത്തുപാളയെടുത്ത് ചെറുകിട വ്യവസായങ്ങൾ; കർഷക ആത്മഹത്യയും കുതിച്ചുയരുന്നു; നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാതെ ദാരിദ്ര്യത്തിൽ മുങ്ങി ഗ്രാമീണ മേഖലയും; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിലെന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ടിന് പിന്നാലെ പുതിയ എൻഎസ്ഒ സർവേ ഉപേക്ഷിക്കാൻ കേന്ദ്രം; മോദി ഭയക്കുന്നത് തിരിച്ചടിയുടെ ഭീമൻ റിപ്പോർട്ടിനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും കാർഷിക മേഖലയിലും ഇത്രത്തോളം തളർച്ച നേരിട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. എല്ലാ രംഗത്തു നിന്നും പുറത്തുവരുന്നത് തിരിച്ചടികളുടെ കഥകൾ മാത്രമാണ്. രാജ്യത്തെ തൊഴിൽ ഇല്ലായ്മ നിരക്ക് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന നാഷണൽ സാമ്പിൾ സർവേയുടെ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഐടി രംഗത്തെ കൂട്ടപ്പിരിച്ചു വിടൽ വാർത്തകളും കർഷക ആത്മഹത്യയുടെ കണക്കുകളും പുറത്തുവന്നു. ഇതൊന്നും മോദി സർക്കാറിന് അനുകൂലമായ കാര്യങ്ങളായിരുന്നില്ല. രാജ്യത്തെ ഉപഭോഗച്ചെലവ് 40 വർഷത്തിനിടയിൽ ഏറ്റവും കുറവെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കണ്ടെത്തിയ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) സർവേ ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടി വരുമെന്നതാണ് മോദിയുടെ പ്രധാന പ്രശ്‌നം.

ഗ്രാമീണ മേഖലയിൽ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും രൂക്ഷമാണെന്നു സർവേ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. തെളിവുകൾ തിരിച്ചടിക്കുമെന്നതിനാൽ സർവേ ഫലം കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നില്ല. സർവേ ഫലം മാധ്യമങ്ങളിൽ വാർത്തയാകുകയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ ശക്തമായി പ്രതികരിക്കുകയും ചെയ്തതോടെയാണ്, വിവരം ശേഖരിച്ചതിൽ അപാകതയുണ്ടെന്നും അവ പൂർണമല്ലെന്നുമുള്ള കാരണങ്ങളാൽ സർവേ ഫലം പ്രസിദ്ധീകരിക്കുന്നില്ലെന്നു കേന്ദ്ര സ്റ്റാസ്റ്റിക്‌സ്, പദ്ധതി നിർവഹണ മന്ത്രാലയം അറിയിച്ചത്. 2017-18 ലെ സർവേയാണിത്. 2020-21 ൽ അടുത്ത സർവേ നടത്തുന്നതിനെക്കുറിച്ചു പഠിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

2011-12 ലാണ് ഇതിനു മുൻപു സർവേ നടന്നത്. ജിഡിപി അടിസ്ഥാന വർഷം നിശ്ചയിക്കുന്നതിനടക്കം ഇതാണ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ സർവേ ഫലം തള്ളിക്കളയുന്നതിനർഥം കഴിഞ്ഞ 10 വർഷത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള സൂചികകളൊന്നും ലഭ്യമാകില്ലെന്നതാണ്. 200910ൽ സർവേ നടത്തിയപ്പോഴും സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങളുണ്ടായിരുന്നു.

ഗ്രാമ മേഖലകളിൽ ഉപഭോഗച്ചെലവ് 2011-12 നെ അപേക്ഷിച്ച് 8.8% കുറഞ്ഞു എന്നതായിരുന്നു സർവേയിലെ ഒരു കണ്ടെത്തൽ. 2011-12 ൽ ഗ്രാമങ്ങളിൽ പ്രതിമാസം 1217 രൂപ ആയിരുന്നത് 2017-18 ൽ 1100 രൂപയായി. നഗരമേഖലകളിൽ പണം ചെലവിടുന്നത് 2 % കൂടി. 2212 രൂപ (2011-12) ആയിരുന്നത് 2256 (2017-18) ആയി. മൊത്തം ഉപഭോഗച്ചെലവിൽ 3.7% കുറവ്. 2011-12 ൽ 1501 രൂപയായിരുന്നത് 2017-18 ൽ 1446 രൂപയായും താഴ്ന്നിരുന്നു. ഗ്രാമ മേഖലകളിൽ ഭക്ഷണത്തിനു ചെലവാക്കുന്ന തുകയിലും കുറവ്. 2011-12 ൽ മാസം 643 രൂപയായിരുന്നത് 2017-18 ൽ 580 രൂപയായി. അത്യാവശ്യത്തിനല്ലാതെ ചെലവഴിക്കുന്ന തുക കുറഞ്ഞു. 2009-10 നേക്കാൾ (1054 രൂപ) 2011-12 ൽ ഗ്രാമീണ മേഖലയിൽ 15 ശതമാനവും (1217 രൂപ) നഗരമേഖലയിൽ 11.5 ശതമാനവും (1984 രൂപ 2212 രൂപ) വളർച്ച.

നേരത്തെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ആക്ടിങ് ചെയർമാനും മലയാളിയുമായ പി.സി. മോഹനൻ, കമ്മിഷൻ അംഗം ജെ.വി. മീനാക്ഷി എന്നിവർ രാജിവെച്ചിരുന്നു.
ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ആദ്യ വാർഷിക റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇവരുടെ രാജി. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴിൽ നഷ്ടമുണ്ടായി, തുടങ്ങി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. ഇതാണ് സർക്കാർ റിപ്പോർട്ട് ആദ്യം പൂഴ്‌ത്തിവെക്കാൻ കാരണമായത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ പ്രവർത്തിക്കുന്നത്. ആകെ ഏഴ് അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാകേണ്ടത്. മൂന്ന് ഒഴിവുകൾ നേരത്തെ തന്നെയുണ്ട്. 2020 വരെയായിരുന്നു മോഹനന്റേയും മീനാക്ഷിയുടേയും കരാർ കാലാവധി. 2017 ജൂണിലാണ് ഇരുവരും സ്വതന്ത്ര അംഗങ്ങളായി കമ്മീഷനിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP