Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ എല്ലാം മൂടിവെക്കാൻ സർക്കാർ ശ്രമം; ഇനി മുതൽ കോവിഡ് ബാധിതരുടെ കണക്ക് നൽകില്ല; പകരം രോഗം ഭേദമായവരുടെ എണ്ണം മാത്രം നൽകാൻ തീരുമാനം; ആരോഗ്യ സെക്രട്ടറി നടത്തിയിരുന്ന കൊവിഡ് വാർത്താ സമ്മേളനങ്ങളും ഒഴിവാക്കി; വെബ്സൈറ്റിൽ നിന്നും കോവിഡ് ബാധിതരുടെ വിവരങ്ങളും നീക്കി; എതിർപ്പുയർത്തി കോൺഗ്രസ് രംഗത്ത്; മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയുള്ള ഗുജറാത്തിൽ പരാജയം മറയ്ക്കാൻ കൺകെട്ടു വിദ്യ

ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ എല്ലാം മൂടിവെക്കാൻ സർക്കാർ ശ്രമം; ഇനി മുതൽ കോവിഡ് ബാധിതരുടെ കണക്ക് നൽകില്ല; പകരം രോഗം ഭേദമായവരുടെ എണ്ണം മാത്രം നൽകാൻ തീരുമാനം; ആരോഗ്യ സെക്രട്ടറി നടത്തിയിരുന്ന കൊവിഡ് വാർത്താ സമ്മേളനങ്ങളും ഒഴിവാക്കി; വെബ്സൈറ്റിൽ നിന്നും കോവിഡ് ബാധിതരുടെ വിവരങ്ങളും നീക്കി; എതിർപ്പുയർത്തി കോൺഗ്രസ് രംഗത്ത്; മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയുള്ള ഗുജറാത്തിൽ പരാജയം മറയ്ക്കാൻ കൺകെട്ടു വിദ്യ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: മഹാരാഷ്ട്ര കഴിഞ്ഞാൽ കോവിഡ് തീവ്രമായ ബാധിച്ച സംസ്ഥാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത്. ഗുജറാത്തിൽ കോവിഡ് ബാധിച്ചുള്ള മരണം 1007 ആയി ഉയർന്നതോടെ എല്ലാ മൂടിവെക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സർക്കാർ. മഹാരാഷ്ട്ര കഴിഞ്ഞാൽ ആയിരത്തിലധികം പേർ കോവിഡ് മൂലം മരിച്ച ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. 412 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 16,356 ആയി. അഞ്ചു ദിവസങ്ങൾക്കുശേഷമാണ് ഒരുദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാനൂറിനു മേലാകുന്നത്. അഹമ്മദാബാദിൽ മരണം 822 ഉം രോഗം ബാധിച്ചവരുടെ എണ്ണം 11,881-ഉം ആയി ഉയർന്നു. സംസ്ഥാനത്ത് 621 പേർക്കു കൂടി രോഗം ഭേദമായി. ആകെ രോഗമുക്തർ 9230 ആയി.

കോവിഡ് മരണങ്ങളുടെ പേരിൽ കോടതിയിൽനിന്ന് കടുത്ത വിമർശനമേറ്റതിനു പിന്നാലെ ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ പോർട്ടലിൽനിന്ന് ആകെ കോവിഡ് രോഗികളുടെ എണ്ണം നീക്കംചെയ്തിരുന്നു. ദിവസേനയുള്ള അറിയിപ്പിലും ഇക്കാര്യമില്ല. പകരം ഭേദമായവരുടെ എണ്ണത്തിനാണ് പ്രാധാന്യം നൽകുന്നത്. മൊത്തം കോവിഡ് രോഗികളുടേതിനുപകരം ചികിത്സയിലുള്ളവരുടെ എണ്ണം മാത്രമാണു നൽകുക. ഭേദമായവരുടെ എണ്ണത്തിനും തുല്യപ്രാധാന്യം നൽകും. എ.സി.എം.ആറിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിനാൽ സംസ്ഥാനത്ത് കോവിഡ് മുക്തരുടെ എണ്ണം കുതിച്ചുയർന്നിരുന്നു. ഇപ്പോൾ ആകെ രോഗികളുടെ 54 ശതമാനവും ആശുപത്രി വിട്ടുകഴിഞ്ഞു. 40 ശതമാനം മാത്രമാണ് യഥാർഥ രോഗികളായുള്ളത്. എങ്കിലും പത്തുദിവസമായി ശരാശരി 370 രോഗികളും 24 മരണവും വീതം കൂടുന്നുണ്ട്.

മൊത്തം രോഗികളുടെ എണ്ണത്തിനു പ്രാധാന്യം നൽകുന്നത് ആളുകളെ ഭയപ്പെടുത്തുന്നെന്നും ഭേദമാവുന്ന രോഗമാണെന്നു ചൂണ്ടിക്കാട്ടുന്നത് പ്രതീക്ഷ വളർത്തുമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറയുന്നു. രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണത്തിൽ നാലാമതും മരണനിരക്കിൽ രണ്ടാമതുമാണ് ഗുജറാത്ത്. മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്; 6.1 ശതമാനം. അഹമ്മദാബാദിൽ ഇത് 6.8 ശതമാനവുമാണ്. മഹാരാഷ്ട്രയെക്കാളും കൂടുതലാണ് ഗുജറാത്തിലെ മരണ നിരക്ക്. എന്നാൽ, കോവിഡ് ബാധിതർക്ക് രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്ന നയം സ്വീകരിച്ചതോടെയാണ് സംസ്ഥാനത്ത് രോഗമുക്തരുടെ എണ്ണം കൂടിയത്. ഇവരെ പരിശോധനയില്ലാതെ ഡിസ്ചാർജ് ചെയ്യുകയാണ്.

ഇതിനെതിരേ പരാതി ചെന്നതിനെത്തുടർന്ന് ഹൈക്കോടതി ഐ.സി.എം.ആറിനോട് വിശദീകരണം തേടിയിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കളെപ്പോലും ലക്ഷണമില്ലെങ്കിൽ പരിശോധിക്കുന്നില്ല. ഏതാനും ദിവസമായി ആരോഗ്യവകുപ്പ് പത്രസമ്മേളനങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. മൊത്തം രോഗികളുടെ എണ്ണം മാധ്യമങ്ങൾ ഇപ്പോൾ കണക്കൂകൂട്ടി എടുക്കുകയാണ്.

അതേസമയം ഗുജറാത്തിലെ കോവിഡ് കൺകെട്ട് വി്ദ്യക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം കുറച്ച് കാണിക്കാനായി പരിശോധനകൾ വൈകിപ്പിക്കുകയായിരുന്നു സർക്കാർ മുമ്പ് ചെയ്തിരുന്നത്. എന്നാലിപ്പോൾ യഥാർത്ഥ വിവരങ്ങൾ ജനങ്ങളിൽനിന്നും മറച്ചുവെക്കാനാണ്ശ്രമമെന്നും കോൺഗ്രസ് പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടതിന് പകരം രോഗികളുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കുന്നതിലുള്ള തിരക്കലാണ് ബിജെപി സർക്കാരെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു.

'ആരോഗ്യ പ്രിൻസിപൽ സെക്രട്ടറി ജയന്തി രവി നടത്തിയിരുന്ന കൊവിഡ് വാർത്താ സമ്മേഷനത്തിൽനിന്നും സർക്കാർ പിന്മാറി. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു. ദിവസംതോറുമുള്ള വിവരങ്ങൾ ഇവിടെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളും സർക്കാർ നൽകുന്നില്ല', ദോഷി പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽനിന്നാണ് സർക്കാർ കൊവിഡ് രോഗികളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. ഇനി രോഗം ഭേദമായവരുടെ വിവരങ്ങൾ മാത്രമേ വെബ്സൈറ്റിൽ ലഭ്യമാകൂ. മൊത്തം രോഗികളുടെ എണ്ണത്തിന് പകരം ചികിത്സയിലുള്ള രോഗികളുടെ എണ്ണം മാത്രമേ രേഖപ്പെടുത്തുകയുള്ളു.

രാജ്യത്തുകൊവിഡ് വ്യാപനത്തിന്റെയും രോഗികളുടെ എണ്ണത്തിന്റെയും കാര്യത്തിൽ നാലാമത് നിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മരണനിരക്കിൽ രണ്ടാമതുമാണ് സംസ്ഥാനം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് ഇവിടുത്തെ കൊവിഡ് മരണ നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP