Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫ് എയർ ദോഹയിലേക്കുള്ള സർവീസ് നിർത്തി; ടിക്കറ്റെടുത്തവർക്ക് പണം മടക്കി നൽകുകയോ ഗൾഫ് എയർ സർവീസുള്ള ഏറ്റവും അടുത്ത എയർ പോർട്ടിൽ സൗജന്യ ബുക്കിങ്ങ് നൽകുകയോ ചെയ്യും; ഖത്തർ കറൻസിക്കും ബഹറിനിൽ നിരോധനം; നാട്ടിലേക്ക് എങ്ങനെ മടങ്ങുമെന്നറിയാതെ സന്ദർശക വിസയിൽ എത്തിയവർ

ഗൾഫ് എയർ ദോഹയിലേക്കുള്ള സർവീസ് നിർത്തി; ടിക്കറ്റെടുത്തവർക്ക് പണം മടക്കി നൽകുകയോ ഗൾഫ് എയർ സർവീസുള്ള ഏറ്റവും അടുത്ത എയർ പോർട്ടിൽ സൗജന്യ ബുക്കിങ്ങ് നൽകുകയോ ചെയ്യും; ഖത്തർ കറൻസിക്കും ബഹറിനിൽ നിരോധനം; നാട്ടിലേക്ക് എങ്ങനെ മടങ്ങുമെന്നറിയാതെ സന്ദർശക വിസയിൽ എത്തിയവർ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബഹറിനിൽനിന്നുള്ള ഗൾഫ് എയർ ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള സർവീസുകൾ നിർത്തി വച്ചു. ജൂൺ അഞ്ചിന് പ്രാദേശിക സമയം രാത്രി 11.59 മുതൽ തീരുമാനം നിലവിൽ വന്നതായും മറ്റൊരു അറയിപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

ബഹറിനിൽ നിന്നു ദോഹയിലേക്കുള്ള അവസാന ഗൾഫ് എയർ ഫ്ളൈറ്റ് (ജി എഫ് 530)സർവീസ് ഇന്നലെ രാത്രി 8. 55 നായിരുന്നു.ഖത്തറിൽനിന്നുള്ള അവസാന ഗൾഫ് എയർ ഫ്ളൈറ്റ് (ജി എഫ് 531) ഇന്നലെ രാത്രി 10.40നു ബഹ്റൈനിൽ ഇറങ്ങി.

ഗൾഫ് എയർ ഉപഭോക്താക്കൾക്കുവേണ്ടി ലോകത്തെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രം സജ്ജമാണെന്നും യാത്രക്കാർക്കു ബദർ സംവിധാനം ഒരുക്കുമെന്നും അറിയിപ്പിൽ പറഞ്ഞു. യാത്ര ചെയ്യാത്തവർക്കു മുഴുവൻ തുകയും മടക്കി നൽകുമെന്നും ഗൾഫ് എയർ സർവീസുള്ള ഏറ്റവും അടുത്ത എയർ പോർട്ടിലേക്കു സൗജന്യ ബുക്കിങ്ങ് നൽകുമെന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: + 973 17373737.

ഉപരോധത്തെ തുടർന്ന് ഏറെ പരിഭ്രാന്തിയിൽ ആയത് സന്ദർശക വിസയിലെത്തിയവരാണ്. സാധാരണ ഇത്തരക്കാർ അവസാനദിനമാണ് മടങ്ങാറുള്ളത്. വിമാനങ്ങൾ റദ്ദാക്കിയതിനാൽ ഇവർ പ്രതിസന്ധിയിൽ ആകുമെന്ന് ഉറപ്പാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ബഹ്റൈൻ പൗരന്മാരും എങ്ങനെ നാട്ടിലെത്തുമെന്നറിയാതെ വിഷമിക്കുകയാണ്.

ഇതിനിടെ ബഹറിനിലെ മിക്ക മണി എക്സ്ചേഞ്ചുകളും ഖത്തർ കറൻസി എടുക്കുന്നത് നിർത്തിവച്ചു. നയതന്ത്ര ബന്ധം വിഛേദിച്ചതിനെ തുടർന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ പ്രമുഖ വിമാന കമ്പനികൾ നിർത്തിവെച്ചതോടെ പ്രവാസികളുടെ യാത്രാ ദുരതവും വർധിക്കും. ദുബായിലെ എമിറേറ്റ്സ്, യുഎഇയുടെ ഇത്തിഹാദ്, സൗദി എയർലൈൻസ്, ബഹറിന്റെ ഗൾഫ് എയർ, എയർ അറേബ്യ, ഫ്ളൈ ദുബായ്, ഈജിപ്ത് എയർ എന്നിവയാണ് സർവീസ് നിർത്തിവച്ചത്. എമിറേറ്റ്സും ഇത്തിഹാദും ഗൾഫ് എയറും ഫ്ളൈ ദുബായിയും ചൊവ്വാഴ്ച മുതൽ ഖത്തറിലേക്ക് സർവീസ് നടത്തുന്നില്ല. ഖത്തർ എയർവേഴ്സിനു ഈ രാജ്യങ്ങളിലേക്കുള്ള സർവീസിന് വിലക്കുണ്ട്.

യുഎഇ, സൗദി, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽനിന്നും ഖത്തർ എയർവേഴ്സ് വഴി ആയിരകണക്കിന് മലയാളികളാണ് അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് ടിക്കറ്റ് എടുത്തത്. സർവീസ് നിർത്തിവെച്ചതോടെ ഇവരുടെ യത്ര പ്രതിസന്ധിയിലായി. ഇവർക്ക് മറ്റു വിമാനങ്ങളിൽ ഇനി ടിക്കറ്റ് കിട്ടുക പ്രയാസം. കിട്ടുകയാണെങ്കിൽതന്നെ ഉയർന്ന നിരക്ക് നൽകേണ്ടിയും വരും. ഖത്തറിൽ നിന്നും എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാനങ്ങൾ വഴി നാട്ടിലേക്കും നിരവധി പേർ ടിക്കറ്റ് എടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP