1 usd = 72.00 inr 1 gbp = 92.73 inr 1 eur = 79.33 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.01 inr

Nov / 2019
15
Friday

ആഡംബര ഹോട്ടലിലേത് പോലെ സുഖമായി ഉറങ്ങാം; കോൺഫറൻസുകൾ നടത്താം; അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബാറായി ഉപയോഗിക്കാം; 19 പേർക്ക് വരെ യാത്ര ചെയ്യാം; ആകാശത്തിലൂടെ പറക്കുന്ന ആ ആഡംബര ഹോട്ടലിൽ യൂസഫലി എട്ടിന് കണ്ണൂരിലെത്തും; ലോകത്തെ അതിസമ്പന്നരായ 450 പേർ മാത്രം സ്വന്തമാക്കിയ ഗൾഫ് സ്ട്രീമിൽ ഉദ്ഘാടനത്തിന് മുമ്പേ ലുലു മുതലാളി മൂർഖൻ പറമ്പിൽ എത്തുമ്പോൾ

November 30, 2018 | 07:54 AM IST | Permalink



ആഡംബര ഹോട്ടലിലേത് പോലെ സുഖമായി ഉറങ്ങാം; കോൺഫറൻസുകൾ നടത്താം; അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബാറായി ഉപയോഗിക്കാം; 19 പേർക്ക് വരെ യാത്ര ചെയ്യാം; ആകാശത്തിലൂടെ പറക്കുന്ന ആ ആഡംബര ഹോട്ടലിൽ യൂസഫലി എട്ടിന് കണ്ണൂരിലെത്തും; ലോകത്തെ അതിസമ്പന്നരായ 450 പേർ മാത്രം സ്വന്തമാക്കിയ ഗൾഫ് സ്ട്രീമിൽ ഉദ്ഘാടനത്തിന് മുമ്പേ ലുലു മുതലാളി മൂർഖൻ പറമ്പിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒൻപതിനാണെങ്കിലും എട്ടിന് സ്വകാര്യ ആഡംബരവിമാനം ഇവിടെ ഇറങ്ങും. 360 കോടി വിലയുള്ള വിമാനം. ആകാശത്തെ പഞ്ച നക്ഷത്ര ഹോട്ടലെന്ന് വിളിപ്പേരുള്ള ഗൾഫ് സ്ട്രീം. മൂർഖൻ പറമ്പിലെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ലുലു ഗ്രൂപ്പ് ചെയർമാനും കിയാൽ ഡയറക്ടറുമായ എം.എ. യൂസഫലി എത്തുക തന്റെ സ്വന്തം വിമാനത്തിൽ ആണ്.

രണ്ടുവർഷം മുൻപ് സ്വന്തമാക്കിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് കണ്ണൂരിൽ ലുലു മുതലാളി വരിക. 360 കോടി രൂപ വിലയുള്ള ആഡംബരവിമാനമാണിത്. അമേരിക്കയിലെ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് സ്ട്രീം എയ്റോസ്പേസാണ് വിമാനത്തിന്റെ നിർമ്മാതാക്കൾ. ഇതിൽ പൈലറ്റിനു പുറമെ 19 പേർക്കുവരെ സഞ്ചരിക്കാം. ആഡംബര ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും ഉള്ള വിമാനമാണ് ഇത്. ലോകത്ത് അതിസമ്പന്നരായ 450 പേർക്ക് മാത്രമേ ഈ വിമാനം സ്വന്തായി ഉള്ളൂ. നേരത്തെ കൊച്ചി ട്രാവൽ മാർട്ടിനും ഈ വിമാനത്തിലാണ് യൂസഫലി എത്തിയത്. അന്ന് ഈ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തിരുവനന്തപുരത്തേക്കും യൂസഫലി യാത്ര ചെയ്തിരുന്നു.

സ്വന്തമായി രണ്ട് വിമാനങ്ങൾ ഉള്ള ഏക മലയാളിയാണ് ലുലു ഗ്രൂപ്പ് തലവൻ എംഎ.യൂസഫലി. മലയാളികളിൽ വച്ചേറ്റവും സമ്പന്നനും യൂസഫലിയുമാണ്. സ്വന്തമായൊരു ജെറ്റുവിമാനമുള്ള യൂസഫലി പുതുതായി ഗൾഫ് സ്ട്രീം 550 വിമാനം കൂടി വാങ്ങിയത് ഏറെ വാർത്തയായിരുന്നു. 360 കോടി രൂപ ചെലവിട്ടാണ് രണ്ടാമത്തെ വിമാനം സ്വന്തമാക്കിയത്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. 12,501 കിലോമീറ്ററോളം സഞ്ചരിക്കാൻ കഴിയുന്ന യൂസഫലിയുടെ വിമാനത്തിന് മണിക്കൂറിൽ 900 കിലോമീറ്ററാണ് പരമാവധി വേഗത. 12 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ കഴിയുമെന്നതാണ് ഗൾഫ് സ്ട്രീം ജെറ്റുകളുടെ സവിശേഷത.

ആകാശയാത്രയിൽ സുഖമായി കിടന്നുറങ്ങാനുള്ള സംവിധാനം ഈ വിമാനത്തിലുണ്ട്. ബിസിനസ്സ് മീറ്റിംഗുകൾ നടത്താം. അതിവേഗ ഇന്റർനെറ്റ് സംവിധാനും ലഭ്യമാകും. അടിച്ചു പൊളി ആഘോഷം നടത്താനുള്ള ബാറായും മാറാൻ ഈ ആഡംബര വിമാനത്തിന് കഴിയും. യാത്രാ സൗകര്യങ്ങൾക്കൊപ്പം ഉടമസ്ഥന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ഇന്റീരിയറും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

150 കോടി ചെലവിട്ട് രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു ലെഗസി 650 എന്ന വിമാനം യൂസഫലി വാങ്ങിയത്. പതിമൂന്ന് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഈ വിമാനത്തെ കൂടാതെയാണ് ഗൾഫ് സ്ട്രീം 550 വിമാനവും സ്വന്തമാക്കിയത്. കേരളത്തിൽ ഇതിനു മുൻപ് ജോയ് ആലുക്കാസും മറ്റും ചെറുയാത്രാ വിമാനങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ഇത്ര വിലയേറിയ വിമാനം വാങ്ങുന്ന ആദ്യ മലയാളി യൂസഫലി തന്നെയായിരുന്നു. 12,501 കിലോമീറ്റർ വരെ പരമാവധി റേഞ്ചുള്ള ഗൾഫ് സ്ട്രീം 550 വിമാന പരമാവധി വേഗത മണിക്കൂറിൽ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂർ വരെ വിമാനത്തിന് നിർത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കണ്ണൂരിലിറങ്ങുന്ന ആദ്യ ആഡംബര വിമാനമായി യൂസഫലിയുടെ ആഡംബര വിമാനം മാറും.

ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി യൂസഫലി തുടരുന്നതായും മരുമകൻ ഷംസീർ വയലിൽ 98-ാം സ്ഥാനത്ത് ആദ്യമായി പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത വാർത്ത വന്നതിന് പിന്നാലെയാണ് പുതിയൊരു വിമാനംകൂടി അദ്ദേഹം സ്വന്തമാക്കിയ വിവരം പുറത്തുവരുന്നത്. 2016ലായിരുന്നു ഇ് വാങ്ങിയത്. അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപിഎസ് ഹെൽത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറായ ഷംസീർ ഇക്കഴിഞ്ഞ ജൂണിൽ ഒരു സ്വകാര്യ വിമാനം സ്വന്തമാക്കിയിരുന്നു. ഇതോടെ യൂസഫലി കുടുംബത്തിന്റെ പക്കൽ മൂന്ന് സ്വകാര്യ വിമാനങ്ങളായി. ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലൂക്കാസ്, കല്യാൺ ജൂവലേഴ്സ് ചെയർമാനും എംഡിയുമായ ടിഎസ് കല്യാണരാമൻ എന്നിവരാണ് നിലവിൽ സ്വന്തമായി വിമാനമുള്ള മറ്റു മലയാളികൾ.

2016 സെപ്റ്റംബറിൽ 25 ദശലക്ഷം ഡോളർ (150 കോടിയോളം രൂപ) ചെലവിട്ട് ആദ്യവിമാനം സ്വന്തമാക്കിയ യൂസഫലി ബ്രസീലിയൻ വിമാനക്കമ്പനിയായ എബ്രയാറിൽ നിന്ന് ലെഗസി 650 വിഭാഗത്തിൽപ്പെട്ട വിമാനമാണ് വാങ്ങിയത്. 14 പേർക്ക് യാത്രചെയ്യാവുന്ന വിമാനമാണിത്. ഗൾഫ് സ്ട്രീം ജി550 ആഡംബര സൗകര്യങ്ങൾ ഏറെയുള്ള വിമാനമാണ്. പ്രമുഖ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന് ഈ ലക്ഷ്വറി ജെറ്റ് സ്വന്തമായുണ്ട്. റോൾസ് റോയ്സ് എൻജിനുകളുള്ള വിമാനത്തിന് 51,000 അടിവരെ ഉയരത്തിൽ പറക്കാനാകും. രണ്ട് വിമാന ജീവനക്കാരെ ഉൾപ്പെടെ 19 യാത്രക്കാർക്ക് സഞ്ചരിക്കാം. രാജ്യത്തെ ഏറ്റവും വിലകൂടിയ ആഡംബര വിമാനം സ്വന്തമായുള്ളത് മുകേഷ് അംബാനിക്കാണ്. 73 ദശലക്ഷം ഡോളർ വിലമതിക്കുന്ന ബോയിങ് ബിസിനസ് ജെറ്റാണ് അദ്ദേഹത്തിനുള്ളത്. അതുൽ പുഞ്ച്, (ഗൾഫ് സ്ട്രീം - 4), അനിൽ അംബാനി (ബൊംബാർഡിയർ ഗ്ളോബൽ എക്സ്‌പ്രസ്), രത്തൻ ടാറ്റ (ഫാൽകൺ 2000), വിജയ് മല്യ (എയർബസ് എസിജെ 319), ഗൗതം സിംഘാനിയ (ബൊംബാർഡിയർ ചലഞ്ചർ), കെപി സിങ് (ഗൾഫ് സ്ട്രീം 4), എന്നിവരാണ് ഇന്ത്യൻ സമ്പന്നരിൽ സ്വന്തം വിമാനം ഉപയോഗിക്കുന്ന പ്രമുഖർ.

ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു സമ്പന്നരുടെ ആഗോള റാങ്കിങ്ങിൽ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ,ധ സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പത്തനാപുരം ഗാന്ധി ഭവൻ അടക്കം നിരവധി കേന്ദ്രങ്ങൾക്ക് ആശ്വാസമാണ് യൂസഫലിയുടെ ഇടപെടലുകൾ. കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രവാസി വ്യവസായികളെല്ലാം പ്രാഞ്ചിയേട്ടൻ ചമഞ്ഞ് വാർത്താ പ്രാധാന്യത്തിന് ശ്രമിക്കുന്ന കാലത്താണ് യൂസഫലി ഗാന്ധി ഭവനേയും മറ്റും കൈയയച്ച് സഹായിച്ച് ശ്രദ്ധേയനാകുന്നത്.

തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്‌സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു. നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്‌സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.

അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി. നാലു പതിറ്റാണ്ടിലേറെ നീളുന്ന സംരംഭക ജീവിതത്തിൽ എം.എ. യൂസഫലി പഠിച്ച പാഠങ്ങൾ അനവധിയാണ്. എപ്പോഴും നല്ല മൂല്യങ്ങൾ മുറുകെ പ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ''നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും'' -കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങളാണ് യൂസഫലിയുടെ കൈമുതൽ.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
ഫലസ്തീൻ എയ്തുവിട്ട ഒരു മിസൈലിന് പകരം പത്തു മിസൈൽ തിരിച്ചയച്ച് ഇസ്രയേലിന്റെ പ്രതികാരം; ഇസ്ലാമിക് ജിഹാദ് കമാൻഡർ ബഹാ അബൂ അൽഅത്തയെ വധിച്ചതിന് പിന്നാലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ഫലസ്തീനികൾ; പരിക്കേറ്റ് ആശുപത്രിയിലും നിരവധി പേർ; ഫലസ്തീൻ തൊടുത്ത റോക്കറ്റുകൾ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ട് സ്വന്തം പൗരന്മാരെ സംരക്ഷിച്ചും മിടുക്കു കാട്ടി ഇസ്രയേൽ; പസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
ക്വാർട്ടേഴ്‌സിൽ പത്രം വായിച്ചുകൊണ്ടിരിക്കെ ദൂരെ നിന്നേ കണ്ടു പൊലീസ് വാഹനങ്ങളുടെ വരവ്; എസ്‌കേപ് എന്ന് സ്വയം പറഞ്ഞ് ഇറങ്ങിയോടി; റവന്യു ജീവനക്കാരൻ കൈക്കൂലി പോക്കറ്റിലാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റെയ്ഡിന് വന്ന വിജിലൻസ് കണ്ടത് ശൂന്യമായ ക്വാർട്ടേഴ്‌സും ആവി പറക്കുന്ന ചായയും മാത്രം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ