Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതിയില്ലാതെ വിഐപികൾക്കൊപ്പം തുടരുന്ന 800 ഗൺമാന്മാരെ മടക്കിവളിക്കുന്നു; പൊലീസ് ആസ്ഥാനത്ത് പണിചെയ്യാതെ ശമ്പളം വാങ്ങുന്നത് നൂറിലേറെ ഉദ്യോഗസ്ഥരെന്ന് ആഭ്യന്തരവകുപ്പ്; സർക്കാരിന്റെ പുതിയ നപടി സെൻകുമാറിന്റെ ഗൺമാനെ പുറത്താക്കിയത് ന്യായീകരിക്കാൻ

അനുമതിയില്ലാതെ വിഐപികൾക്കൊപ്പം തുടരുന്ന 800 ഗൺമാന്മാരെ മടക്കിവളിക്കുന്നു; പൊലീസ് ആസ്ഥാനത്ത് പണിചെയ്യാതെ ശമ്പളം വാങ്ങുന്നത് നൂറിലേറെ ഉദ്യോഗസ്ഥരെന്ന് ആഭ്യന്തരവകുപ്പ്; സർക്കാരിന്റെ പുതിയ നപടി സെൻകുമാറിന്റെ ഗൺമാനെ പുറത്താക്കിയത് ന്യായീകരിക്കാൻ

തിരുവനന്തപുരം: സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നതരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് അനധികൃതമായി നിയമിച്ച 800 പൊലീസുകാരെ(പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ) തിരിച്ചുവിളിക്കാൻ ആഭ്യന്തരവകുപ്പ് നിർദ്ദേശം. മുൻ മന്ത്രിമാർ, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥർ, റിട്ട. ജഡ്ജിമാർ, എംഎൽഎമാർ എന്നിവർക്കൊപ്പം സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ അനുമതിയില്ലാതെ ജോലി ചെയ്യുന്നവരെയാണ് തിരിച്ചുവിളിച്ച് സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്യുന്നവരും മടക്കിവിളിക്കുന്നവരുടെ പട്ടികയിലുണ്ട്. പിഎസ്ഒ ജോലിയുടെ മറവിൽ ഭൂമി ഇടപാട് ഉൾപ്പെടെ ചെയ്യുന്നവരെയും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തും ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും സ്‌പെഷ്യൽ യൂണിറ്റുകളിലും അനധികൃതമായി ജോലി ചെയ്യുന്നവരെയും മാതൃയൂണിറ്റിലേക്ക് തിരിച്ചയക്കും. സംസ്ഥാന പൊലീസ് മേധാവി സെൻകുമാറിനൊപ്പമുണ്ടായിരുന്നു എഎസ്‌ഐ അനിൽകുമാറിനെ മാറ്റിയതിന് പിന്നാലെയാണ് മറ്റ് പൊലീസുകാർക്കെതിരെയും നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

1860 പൊലീസ് ഉദ്യോഗസ്ഥരാണ് സെക്യൂരിറ്റി കാറ്റഗറിയിൽ പിഎസ്ഒമാരായി(ഗൺമാൻ)ജോലിചെയ്യുന്നത്. ഇതിനൽ 800 പേരുടെ നിയമനം അനധികൃതമാണെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രി, മന്ത്രിമാർ, ജഡ്ജിമാർ, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കും സുരക്ഷാ ഭീഷണിയുള്ള മുൻ മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾഎന്നിവർക്കും ഇന്റലിജൻസ് സെക്യൂരിറ്റി വിഭാഗമാണ് പിഎസ്ഒമാരെ അനുവദിക്കുന്നത്.

സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ് സുരക്ഷാഭീഷണി ഉള്ളവരുടെ പട്ടിക തയ്യാറാക്കുന്നത്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോ മേധാവി എന്നിവരടങ്ങിയതാണ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി. ആറുമാസത്തിലൊരിക്കൽ യോഗം ചേർന്നാണ് പട്ടിക തയ്യാറാക്കുക.

ഡിവൈഎസ്‌പി മുതൽ ഐപിഎസ് ഉദ്യോഗസ്ഥർവരെയുള്ളവർ ആഭ്യന്തര ക്രമീകരണമെന്ന പേരിൽ ഒന്നിലധികം പിഎസ്ഒമാരെ ഉപയോഗിക്കുന്നുണ്്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, മുൻ മന്ത്രിമാർ, ചില എംഎൽഎമാർ എന്നിവരുടെ പി.എസ്ഒമാരായി ജോലിചെയ്യുന്നത് പലതുംഅനധികൃതമാണ്. സെക്യൂരിറ്റി റിവ്യൂകമ്മിറ്റി അറിയാതെയാണ് ഈ നിയമനം. ഇങ്ങനെ അനുവദിച്ച 800 പൊലീസ് ഉദ്യോഗസ്ഥരെയാണ് മടക്കിവിളിക്കുന്നത്.

ഒരു രേഖയുമില്ലാതെ വീട്ടുജോലിക്കുൾപ്പെടെ നിരവധി പൊലീസുകാരെ ഉപയോഗിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരും സംസ്ഥാനത്തുണ്ട്. പിഎസ്ഒമാർക്ക് പുറമെ 5000 പൊലീസുകാരാണ് ഒരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്നത്. ഇത്തരത്തിലുള്ള നൂറിലധികം ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്തു മാത്രമുണ്ട്. ഇത്തരക്കാരെ അടിയന്ത്രിമായി സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP