Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചുറ്റുപാടും സുന്ദരികളായ യുവതികൾക്കൊപ്പം ആർത്തുല്ലസിച്ച കഴിഞ്ഞ ഗുർമീതിന് ജയിലിൽ പച്ചക്കറി കൃഷി! ദേഹമനങ്ങി ശീലമില്ലാത്തതിനാൽ കടുത്ത പരവേശവും ക്ഷീണവും; ദിവസവും കൃഷിപ്പണിയിലൂടെ സമ്പാദിക്കുന്നത് 20 രൂപ; സുവർണ കാലത്തിന്റെ ഓർമ്മകളിൽ പൊട്ടിക്കരച്ചിൽ പതിവ്; വിവാദ ആൾദൈവത്തിന്റെ ജയിൽ ജീവിതം ഇങ്ങനെ

ചുറ്റുപാടും സുന്ദരികളായ യുവതികൾക്കൊപ്പം ആർത്തുല്ലസിച്ച കഴിഞ്ഞ ഗുർമീതിന് ജയിലിൽ പച്ചക്കറി കൃഷി! ദേഹമനങ്ങി ശീലമില്ലാത്തതിനാൽ കടുത്ത പരവേശവും ക്ഷീണവും; ദിവസവും കൃഷിപ്പണിയിലൂടെ സമ്പാദിക്കുന്നത് 20 രൂപ; സുവർണ കാലത്തിന്റെ ഓർമ്മകളിൽ പൊട്ടിക്കരച്ചിൽ പതിവ്; വിവാദ ആൾദൈവത്തിന്റെ ജയിൽ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

ചത്തീസ്ഗഢ്: ഒരു കാലത്ത് സുന്ദരികൾക്ക് നടുവിൽ ആർത്തുല്ലസിച്ച് കഴിഞ്ഞിരുന്ന വ്യക്തിയാണ് ദേരാ സച്ചാ നേതാവ് ഗുർമീത് റാം റഹീം സിങ്. ഓരോ ദിവസവും ഓരോ സ്ത്രീകളെ ലൈംഗികതൃപ്തിക്കായി ഉപയോഗിച്ചുരുന്നു ഈ കള്ളസ്വാമി എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇങ്ങനെ തരുണീമണികൾക്കൊപ്പം ആർത്തുല്ലസിച്ചു കഴിഞ്ഞ ആൾദൈവം ഇപ്പോൾ ജയിലിൽ കഴിയുന്നത് ഏറെ പരിക്ഷീണിതനായാണ്. ജയിലിൽ പച്ചക്കറി കൃഷിയാണ് ആൾദൈവത്തിന്. ദിവസവും എട്ട് മണിക്കൂർ ജോലി ചെയ്യുമ്പോൾ 20 രൂപയാണ് ഗുർമീതിന് ലഭിക്കുന്നത്. ഗുർമീത് വളർത്തിയെടുക്കുന്ന പച്ചക്കറികളാവും ജയിലിലെ പൊലീസുകാരും സഹതടവുകാരും കഴിക്കുന്നത്.

ജയിലിൽ അതീവ പരിക്ഷീണനായും ദുഃഖവാനായുമാണ് ഗുർമീത് ചെലവഴിക്കുന്നതെന്നും ഹരിയാന ജയിൽ വകുപ്പ് മേധാവി കെ. പി സിങ് വ്യക്തമാക്കി. രണ്ട് ബലാത്സംഗ കേസുകളിലായി ഇരുപത് വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് സിങ് റോത്തകിലെ സുനാരിയ ജയിലിലാണ് കഴിയുന്നത്. ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ജയിൽമുറിക്ക് സമീപത്തുള്ള ജയിൽ കൃഷിയിടത്തിലാണ് ഗുർമീതിനെ കൃഷിപ്പണിക്കായി നിയോഗിച്ചിരിക്കുന്നത്. നിലവിൽ കൃഷിക്കായി നിലം തയ്യാറാക്കുന്ന ജോലിയാണ് ഗുർമീത് ചെയ്യുന്നത്. അടുത്തയാഴ്ചയോടെ പച്ചക്കറി ചെടികൾ നടും. ഏതാനും വൃക്ഷങ്ങൾ പരിപാലിക്കാനുള്ള ചുമതലയും ഗുർമീതിനെ ഏൽപ്പിച്ചിട്ടുണ്ട്.

ജയിൽ നിയമപ്രകാരം ജയിൽപ്പുള്ളികൾ അവരുടെ പരിചയത്തിനും കഴിവിനനുമസരിച്ചുള്ള ജോലികൾ ചെയ്യേണ്ടതുണ്ട്. എന്നാൽ ഗുർമീതിന്റെ പരിചയത്തിനനുസരിച്ചുള്ള ജോലികൾ ജയിലിൽ ഇല്ലാത്തതിനാലാണ് പച്ചക്കറി കൃഷിക്കായി നിയോഗിച്ചതെന്ന് കെ.പി സിങ് വ്യക്തമാക്കി. മാത്രമല്ല കൂടുതൽ ജയിൽപ്പുള്ളികൾക്കൊപ്പമുള്ള ജോലികൾക്ക് നിയോഗിക്കുന്നത് സുരക്ഷാ ഭീഷണിയുമുണ്ടാക്കും. അവിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന ദിവസ വേതനമായ 20 രൂപയാണ് ഗുർമീതിന് ലഭിക്കുകയെന്നും കെ. പി സിങ് വ്യക്തമാക്കി.

അതേസമയം ഗുർമീതിന് കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങളുമുണ്ട്. സിങ്ങിനെ ഡോക്ടർമാരുടെ സംഘം നേരത്തെ ജയിലിലെത്തി പരിശോധിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്ന ഗുർമീതിന്റെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഗുർമീത് അമിതലൈംഗിക ആസക്തിക്ക് അടിമയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. അഞ്ചംഗ ഡോക്ടർ സംഘം നടത്തിയ പരിശോധനയിൽ അമിതലൈംഗികാസക്തി രോഗമായ സറ്റിയാറിയാസിസി( മെ്യേൃശമശെ)െന് ഗുർമീത് അടിമയാണെന്ന് കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

രോഗത്തിൽനിന്നുള്ള പിൻവാങ്ങൽ സൂചനകളാണ് ഗുർമീത് ഇപ്പോൾ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥതകളെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തി. 'ഗുർമീത് അമിതലൈംഗിക ആസക്തിയുള്ള വ്യക്തിയാണ്. ജയിലിൽ അതിനുള്ള അവസരം ലഭിക്കാത്തതാണ് അസ്വസ്ഥതകൾക്കു കാരണം. അദ്ദേഹത്തിന് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കണം. വൈകുന്നത് വലിയ പ്രശ്നത്തിന് കാരണമാകും'.- ഗുർമീതിനെ പരിശോധിച്ച ഡോക്ടർ അറിയിച്ചു. ഗുർമീത് ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 1988 വരെ ഗുർമീത് മദ്യം ഉപയോഗിച്ചിരുന്നതായാണ് ചില അനുയായികൾ പറയുന്നത്. എനർജി ഡ്രിങ്കുകളും ഓസ്ട്രേലിയയിൽനിന്നും ഇറക്കുമതി ചെയ്തിരുന്ന സെക്സ് ടോണിക്കുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി പരിശോധിച്ച മറ്റൊരു ഡോക്ടർ പറഞ്ഞു.

ഇതിനിടെ, തന്നെ ജയിലിൽ വന്ന് കാണേണ്ട പത്തുപേരുടെ പട്ടിക ഗുർമീത് കൈമാറിയിരുന്നു. ഈ പത്തു പേരിൽ ആദ്യം ഇടംനേടിയിരിക്കുന്നത് ദത്തുപുത്രി ഹണിപ്രീതാണ്. പിന്നാലെ മക്കളുടെയും മരുമക്കളുടെ പേരുകൾ ഉണ്ട്. എന്നാൽ, ഭാര്യയുടെ പേര് ഇക്കൂടെ ഇല്ല. അതേസമയം ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു കളഞ്ഞെന്നാണ് സൂചന.

കേസിൽ വിധി വരുന്ന ദിസം പഞ്ച്കുളയിലെ സിബിഐ കോടതിക്ക് മുന്നിലെത്താൻ തനിക്ക് നിർദ്ദേശം ലഭിച്ചിരുന്നുവെന്നും അവിടെയെത്തുന്ന ഓരോരുത്തർക്കും 25000 രൂപ വീതം ഗുർമീത് വാഗ്ദാനം ചെയ്തുവെന്നും പ്രദീപ് പൊലീസിന് മൊഴി നൽകി. നേരത്തെ ഇന്ത്യ നേപ്പാൾ അതിർത്തിയിൽനിന്നും പഞ്ചാബ് രജിസ്റ്റ്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീത് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനാമാണെന്ന് സൂചനയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു.

അതേസമയം നേപ്പാളിൽ എവിടെയാണ് ഹണിപ്രീത് ഉള്ളതെന്ന് സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലെന്നും അത് കണ്ടെത്തുന്നതിനാവും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.1948 ലാണ് ഗുർമീത് തലവായ ദേരാ സച്ചാ സൗദ എന്ന ആത്മീയ സംഘടന പാക് പ്രവശ്യയായ ബലൂചിസ്ഥാനിൽ ഷാ മസ്‌കാന ആരംഭിച്ചതാണ്. ഷാ മസ്‌കാനയ്ക്ക് ശേഷം 1960 മുതൽ ഷാ സത്നം തലവനായി 1990 സെപ്റ്റംബർ 23 നാണ് സത്നം തന്റെ പിൻഗാമിയായി ഗുർമീത് റാം റഹീമിനെ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP