Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുവായൂരിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വഴിപാടായി ലഭിച്ചത് 350 കിലോ സ്വർണ്ണ ഉരുപ്പടികൾ; രണ്ടരശതമാനം പലിശയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാൻ അധികൃതർ നടപടി തുടങ്ങി; ദേവസ്വം ഉദ്യോഗസ്ഥരുടെയും എസ്.ബി.ഐ. ഗുരുവായൂർ ശാഖാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രണ്ടു ദിവസമായി തുടരുന്ന വഴിപാട് സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് അവസാന ഘട്ടത്തിലേക്ക്

ഗുരുവായൂരിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വഴിപാടായി ലഭിച്ചത് 350 കിലോ സ്വർണ്ണ ഉരുപ്പടികൾ; രണ്ടരശതമാനം പലിശയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാൻ അധികൃതർ നടപടി തുടങ്ങി; ദേവസ്വം ഉദ്യോഗസ്ഥരുടെയും എസ്.ബി.ഐ. ഗുരുവായൂർ ശാഖാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രണ്ടു ദിവസമായി തുടരുന്ന വഴിപാട് സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് അവസാന ഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: കേരളത്തിൽ വരുമാനക്കണക്കിൻ മുന്നിലുള്ള ക്ഷേത്രങ്ങളുടെ പട്ടികയിലാണ് ഗുരുവായൂർ ക്ഷേത്രം. ക്ഷേത്രത്തിൽ വഴിപാടായി പണത്തിന് പുറമെ സ്വർണ്ണവും ലഭിക്കാറുണ്ട്. ക്ഷേത്രത്തിൽ കാലങ്ങളായി ലഭിച്ചുവരുന്ന സ്വർണ്ണ ഉരുപ്പടികൾ സൂക്ഷിക്കാൻ ദേവസ്വം അധികൃതർ എസ്‌ബിഐയുമായി കരാറിലായി. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചിട്ടുള്ള സ്വർണ ഉരുപ്പടികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാനാണ് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ വഴിപാടായി ലഭിച്ച 350 കിലോ സ്വർണമാണ് എസ്.ബി.ഐ.യിൽ നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്നതു വഴി ദേവസ്വത്തിന് നല്ലൊരു വരുമാനം തന്നെ ലഭിക്കും. രണ്ടരശതമാനം പലിശയാണ് ഇതുവഴി ദേവസ്വത്തിന് ലഭ്യമാകുക. സ്വർണം നിക്ഷേപിക്കാൻ ഒരുങ്ങഉന്നതിന്റെ ഭാഗമായി രണ്ടുദിവസമായി ക്ഷേത്രത്തിലെ വഴിപാട് സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥരുടെയും എസ്.ബി.ഐ. ഗുരുവായൂർ ശാഖാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കണക്കെടുപ്പ്.

ക്ഷേത്രത്തിലെ സുരക്ഷാമുറിയിൽനിന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും അഡ്‌മിനിസ്ട്രേറ്റർ എസ്.വി. ശിശിറും സ്വർണം പുറത്തെടുത്തു. ഭരണസമിതിയംഗങ്ങളായ പി. ഗോപിനാഥൻ, എ.വി. പ്രശാന്ത്, ദേവസ്വം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ (ഫിനാൻസ്) കെ.ആർ. സുനിൽകുമാർ, എസ്.ബി.ഐ. ബ്രാഞ്ച് മാനേജർ വിഷ്ണു തുടങ്ങിയവരുണ്ടായി.

സ്വർണ ഉരുപ്പടികൾ മുംബൈയിലെ സർക്കാർ മിന്റിൽ കൊണ്ടുപോയി ശുദ്ധീകരിച്ചശേഷം 916 കാരറ്റാക്കി മാറ്റും. പിന്നീട് അതിന്റെ തുക കണക്കാക്കി റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് എസ്.ബി.ഐ.യ്ക്ക് കൈമാറുക. ഇതോടെ സ്വർണത്തിന് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. എട്ടുവർഷംമുമ്പ് 300 കിലോ സ്വർണം ദേവസ്വം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ 2018 വരെയുള്ള സ്വർണം നിക്ഷേപത്തിന് എടുത്തുകഴിഞ്ഞു. കല്ലുകൾ പതിച്ച സ്വർണഉരുപ്പടികളൊന്നും ഇക്കൂട്ടത്തിൽ എടുത്തിട്ടില്ല.

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ ഇതുവരെഭരണ സമിതിയുടെ ഉടമസ്ഥതയിലാണ് സൂക്ഷിച്ചു പോന്നത്. ക്ഷേത്രത്തോട് അനുബന്ധിച്ച് ഡബിൾ ലോക്കർ സ്‌ട്രോംഗ് റൂം നിലവിലുണ്ട്. ഇവിടെയാണ് ഇതുവരെ സ്വർണം സൂക്ഷിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP