Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണനെ താമര കൊണ്ട് തുലാഭാരം നടത്തുന്നത് സൗഭാഗ്യത്തിന്; പ്രധാനമന്ത്രിയുടെ തുലഭാരത്തിന് എത്തിച്ചത് 112 കിലോ താമരപ്പൂക്കൾ; ശുചീന്ദ്രത്തിലെ താമരക്കുളത്തിൽ നിന്ന് എത്തിച്ചത് 5600ഓളം പൂക്കൾ; നാഗർകോവിലിൽ നിന്ന് കൊണ്ടു വന്നത് കിലോയ്ക്ക് 200 രൂപ വീതം നൽകി; ഗുരുവായൂരിൽ രണ്ടാം വട്ടം മോദി തുലാഭാരം നടത്തിയത് തെരഞ്ഞെടുപ്പിലെ വിജയത്തിളക്കം ശംഖചക്രഗദാപത്മധാരിക്ക് സമർപ്പിക്കാൻ;ഗുരുവായൂരിലെ തുലാഭാര തട്ടിൽ പ്രധാനമന്ത്രി ഇരുന്നത് കൈകൾ കൂപ്പി ധ്യാനനിമഗ്നനായി

കണ്ണനെ താമര കൊണ്ട് തുലാഭാരം നടത്തുന്നത് സൗഭാഗ്യത്തിന്; പ്രധാനമന്ത്രിയുടെ തുലഭാരത്തിന് എത്തിച്ചത് 112 കിലോ താമരപ്പൂക്കൾ; ശുചീന്ദ്രത്തിലെ താമരക്കുളത്തിൽ നിന്ന് എത്തിച്ചത് 5600ഓളം പൂക്കൾ; നാഗർകോവിലിൽ നിന്ന് കൊണ്ടു വന്നത് കിലോയ്ക്ക് 200 രൂപ വീതം നൽകി; ഗുരുവായൂരിൽ രണ്ടാം വട്ടം മോദി തുലാഭാരം നടത്തിയത് തെരഞ്ഞെടുപ്പിലെ വിജയത്തിളക്കം ശംഖചക്രഗദാപത്മധാരിക്ക് സമർപ്പിക്കാൻ;ഗുരുവായൂരിലെ തുലാഭാര തട്ടിൽ പ്രധാനമന്ത്രി ഇരുന്നത് കൈകൾ കൂപ്പി ധ്യാനനിമഗ്നനായി

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ശീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപത്മധാരിയുമായ പരബ്രഹ്മൻ മഹാവിഷ്ണു ഭഗവാനാണ് ഗുരുവായൂരപ്പൻ. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്നാണ് വിശ്വാസം. ഈ രൂപം മനസ്സിൽ ധ്യാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണന് മുമ്പിൽ കൈകൂപ്പി നിന്നത്. 2008ലും മോദി എത്തിയിരുന്നു. അന്ന് നടത്തിയ വഴിപാടുകളെല്ലാം ഇന്നും നടത്തി. താമര കൊണ്ടുള്ള തുലാഭാരമാണ് ഇതിൽ പ്രധാനം. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്നു താമര. ഇതിനൊപ്പം ഗുരുവായൂരപ്പന്റെ പ്രിയ പുഷ്പവും. ഇതുകൊണ്ടാണ് താമരയിൽ തുലാഭാരം മോദി നടത്തിയത്.

മോദിക്ക് തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കളാണ് കൊണ്ടുവന്നത്. നാഗർകോവിലെ ശുചീന്ദ്രം ഗ്രാമത്തിലുള്ള കുളത്തിൽ നിന്നാണ് ഇത് എത്തിച്ചത്. താമരപ്പൂ ഒന്നിന് എട്ടുരൂപയാണ്. കിലോയ്ക്ക് 200 രൂപയും. ഒരു കിലോയിൽ 50 എണ്ണമുണ്ടാകും. 112 കിലോയാണ് ഏല്പിച്ചിട്ടുള്ളത്. സൗഭാഗ്യത്തിനാണ് താമരകൊണ്ട് തുലാഭാരം നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും നരേന്ദ്ര മോദി താമരകൊണ്ടായിരുന്നു തുലാഭാരം നടത്തിയിരുന്നത്. ഇത്തവണയും താമരയിൽ പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തണമെന്ന് ഗുരുവായൂർ ക്ഷേത്രത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താമരപൂക്കൾ എത്തിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് നേരെ പോയത് തുലാഭാര തട്ടിലേക്കായിരുന്നു. അവിടെ ധ്യാനനിമഗ്നനായി തൊഴു കൈയോടെ മോദിയും.

കണ്ണനെ വണ്ണങ്ങാനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരാണ് പ്രധാനമന്ത്രിയായിരിക്കെ ഗുരുവായൂരപ്പനെ കാണാനെത്തിയവർ. 1980ലാണ് ഇന്ദിരാഗാന്ധി ഗുരുവായൂരിലെത്തിയത്. 1987ൽ രാജീവ് ഗാന്ധിയും 1994ൽ നരസിംഹറാവുവും ഗുരുവായൂരിലെത്തി കണ്ണനെ തൊഴുതു. എ ബി വാജ്‌പേയി, വി പി സിങ്, ചന്ദ്രശേഖർ, ദേവഗൗഡ എന്നിവർ പ്രധാനമന്ത്രിയല്ലാതിരുന്ന സമയത്ത് ഗുരുവായൂരപ്പനെ തൊഴാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞവർഷമാണ് ഗുരുവായൂരപ്പനെ വണങ്ങിയത്. 2016ൽ അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖർജിയും ദർശനം നടത്തി. ഉപരാഷ്ട്രപതിയായിരിക്കേ വെങ്കിട്ടരാമനും ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് പ്രാധാന്യം മോദിയുടെ സന്ദർശനത്തിന് കിട്ടി. മോദിയെ കാണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിന് ചുറ്റുമെത്തിയത്. പഴുതടച്ച സുരക്ഷയും ഒരുക്കി. അങ്ങനെ മറ്റൊരു വിഐപിക്കും ഇല്ലാത്ത പരിഗണനയാണ് മോദിക്ക് കിട്ടിയത്. അനുവദിച്ചിടത്തെല്ലാം മോദിയെ കാണാൻ ആളുകൾ തടിച്ചു കൂടി.

ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ചടങ്ങിന്റെയും സമയം തെറ്റിക്കാതെയാണ് മോദി ദർശനം നടത്തിയത്. ക്ഷേത്രച്ചടങ്ങുകൾ അതതുസമയങ്ങളിൽ നടക്കും. 11.15ന് ഉച്ചപൂജ നിവേദ്യത്തിന് മുൻപ് ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനുപുറത്ത് കടക്കും. ഓതിക്കൻ പഴയത്ത് അഷ്ടമൂർത്തി നമ്പൂതിരിയാണ് പന്തീരടിപൂജ നിർവഹിക്കുക. അദ്ദേഹവും മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻനമ്പൂതിരിയും ചേർന്ന് പൂജയ്ക്ക് ഗുരുവായൂരപ്പനെ അലങ്കരിക്കും. പൂജാസമയത്ത് മനസ്സിൽവരുന്ന രൂപത്തിലായിരിക്കും ഇവർ അലങ്കാരം നടത്തുക. ഈ രൂപത്തിലാണ് പ്രധാനമന്ത്രി ഗുരുവായൂരപ്പനെ ദർശിക്കുക. ഭഗവാനെ അലങ്കരിക്കാൻ പ്രധാനമന്ത്രി മുഴുക്കാപ്പ് കളഭം ശീട്ടാക്കിയിട്ടുണ്ട്. പട്ടും കദളിക്കുലയും ശ്രീലകത്ത് കത്തിക്കാൻ ഉരുളിയിൽ നറുനെയ്യും പ്രധാനമന്ത്രി സോപാനത്ത് സമർപ്പിക്കും.

ഗുരുവായൂരിൽ ദർശനം നടത്തുന്നതിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളീയ ഭക്ഷണം ആണ് കഴിച്ചത്. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിൾകറി തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ തയ്യാറാക്കിയത്. വി.വി.ഐ.പി അതിഥിയായ പ്രധാനമന്ത്രിക്കൊപ്പം നാൽപ്പത് പേരാണുള്ളത്, ഇവർക്കെല്ലാമുള്ള സൗകര്യങ്ങളൊരുക്കുന്നത് ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ്. ഗുരുവായൂർ ദർശനത്തിനായി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. രാത്രി ഭക്ഷണം ഒരുക്കണമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെങ്കിലും വെജിറ്റേറിയനായ പ്രധാനമന്ത്രിക്കായി ഫ്രൈഡ് റൈസ്,ചപ്പാത്തി,പരിപ്പ്കറി,അവിയൽ,സാമ്പാർ തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കി വച്ചിരുന്നു.

മുൻപ് കേരളത്തിലെത്തിയപ്പോഴെല്ലാംകേരളീയ ഭക്ഷണം അദ്ദേഹം ആസ്വദിച്ചിരുന്നതിനാലാണ് കൊച്ചിയിലും പ്രാതലിന് ദോശയും,പുട്ടുമടങ്ങിയ കേരളീയ വിഭവങ്ങൾ തയ്യാർ ചെയ്തത്.ആഡംബര ഹോട്ടലുകൾ ഒഴിവാക്കി സർക്കാർ അതിഥി മന്ദിരങ്ങളിൽ താമസിക്കുവാൻ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി ആദ്യമായാണ് കൊച്ചി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. ഇതിന് മുൻപ് കോഴിക്കോടും തിരുവനന്തപുരത്തും സർക്കാർ അതിഥി മന്ദിരങ്ങളിൽ അദ്ദേഹം താമസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP