Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നല്ല ഭക്ഷണവും കിടക്കാൻ സൗകര്യവും കൃത്യമായ ആരോ​ഗ്യ പരിശോധനയും ലഭിച്ചപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ സമരം നടത്തിയത് ലോക് ഡൗൺ ലംഘിച്ച്; സ്വന്തം ​ഗ്രാമങ്ങളിലെത്തിയപ്പോൾ നിത്യവൃത്തിക്ക് പോലും വകയില്ല; സമരം ചെയ്ത് കേരളം വിട്ടോടിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; എങ്ങനെയും മടങ്ങി വരണമെന്ന ചിന്തയിൽ വീടുകളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികൾ

നല്ല ഭക്ഷണവും കിടക്കാൻ സൗകര്യവും കൃത്യമായ ആരോ​ഗ്യ പരിശോധനയും ലഭിച്ചപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ സമരം നടത്തിയത് ലോക് ഡൗൺ ലംഘിച്ച്; സ്വന്തം ​ഗ്രാമങ്ങളിലെത്തിയപ്പോൾ നിത്യവൃത്തിക്ക് പോലും വകയില്ല; സമരം ചെയ്ത് കേരളം വിട്ടോടിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; എങ്ങനെയും മടങ്ങി വരണമെന്ന ചിന്തയിൽ വീടുകളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി കേരള സർക്കാർ നിരവധി കരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. താമസിക്കുന്ന സ്ഥലത്ത് നിന്നും വീട്ടുടമകൾ ഇറക്കി വിടരുതെന്ന് സർക്കാർ നിർദ്ദേശം നൽകുകയും ഭക്ഷണത്തിന് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ഉണ്ടായി. തൊഴിലാളികളുടെ സുരക്ഷാ സൗകര്യങ്ങൾ (പ്രതിരോധ മാസ്‌ക്കുകൾ, സോപ്പ്, സാനിറ്റൈസർ), വിനോദ ഉപാധികൾ, കുടിവെള്ളം, ശുചിമുറികൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം, തൊഴിലാളികളുടെ ആരോഗ്യനില എന്നിവ തൃപ്തികരണമാണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നു. എന്നാൽ, അതൊന്നും കൊണ്ട് തൃപ്തിയാകാതെ തങ്ങൾക്ക് നാട്ടിൽ പോകണം എന്നാവശ്യപ്പെട്ട് ലോക് ഡൗൺ ലംഘിച്ച് പലയിടങ്ങളിലും കുടിയേറ്റ തൊഴിലാളികൾ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. എന്നാൽ, സമരം ചെയ്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയവർ ഇപ്പോൾ കേരളമായിരുന്നു സുരക്ഷിതമെന്ന് തിരിച്ചറിയുകയാണ്.

ജോലി നഷ്ടപ്പെട്ട് സ്വന്തം ​ഗ്രാമങ്ങളിലേക്ക് മടങ്ങി എത്തിയതോടെ നിത്യവൃത്തിക്ക് പോലും തൊഴിലാളികൾക്ക് വകയില്ല. കേരളത്തിൽ നടപ്പാക്കിയിരുന്ന സാമൂഹിക ക്ഷേമ പദ്ധതികൾ ഒന്നും ഇല്ലാത്തതിനാൽ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിലാണ് ഇവർ. ഇതിനിടെ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് കുടിയേറ്റ തൊഴിലാളികൾ ഉത്തർ‌പ്രദേശിൽ ജീവനൊടുക്കി. ഡൽഹിയിലും മുംബൈയിലുംനിന്ന് ഉത്തർപ്രദേശിൽ തിരിച്ചെത്തിയ രണ്ടു തൊഴിലാളികളാണ് കടുത്ത സാമ്പത്തികപ്രതിസന്ധിമൂലം ജീവനൊടുക്കിയത്. ബന്ദ ജില്ലയിലെ ലോഹര ഗ്രാമവാസിയായ സുരേഷ് (22), സിന്ധൻ കാല ഗ്രാമവാസി മനോജ് (20) എന്നിവരെയാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.

 ഡൽഹിയിലായിരുന്ന സുരേഷ് അഞ്ചുദിവസംമുമ്പാണ് ഗ്രാമത്തിൽ തിരിച്ചെത്തിയതെന്നും പണമില്ലാത്തതിനാൽ സമ്മർദം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മുംബൈയിൽ സ്വകാര്യസ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മനോജ് പത്തുദിവസംമുമ്പാണ് തിരിച്ചെത്തിയത്. അടച്ചിടൽ കാരണം ജോലി നഷ്ടമായി. വർഷങ്ങൾക്കുമുമ്പ് മാതാപിതാക്കൾ മരിച്ച മനോജ് ഒറ്റയ്ക്കു കഴിയുകയായിരുന്നു. റേഷൻ വാങ്ങാൻപോലുമുള്ള പണം ഇയാളുടെ പക്കലില്ലായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സമരമുൾപ്പെടെ നടത്തി നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികളിൽ പലരും കേരളത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിസാണ്. ക്വാറന്റൈൻ കാലയളവിൽ ലഭിച്ച സൗകര്യങ്ങളുടെ അഭാവമാണ് പലരെയും കേരളത്തിലേക്ക് തന്നെ മടങ്ങിയാലോ എന്ന ആലോചനയിൽ എത്തിച്ചത്. കേരളത്തിൽ നിന്ന് ബീഹാറിലേക്ക് പോയ തൊഴിലാളികളാണ് കൂടുതലും മടങ്ങി വരാൻ ശ്രമിക്കുന്നത്. തിരികെ വരാനുള്ള പാസിനായി വിവിധ ജില്ലകളിലേക്ക് നൂറിൽപരം അപേക്ഷകൾ മടങ്ങിപ്പോയ അതിഥി തൊഴിലാളികളിൽ നിന്ന് തന്നെ ലഭിച്ചുവെന്ന് കണക്കുകൾ പറയുന്നു.

നാട്ടിലേക്ക് മടങ്ങിയ പലർക്കും കിടക്കാൻ കട്ടിൽ പോലും ഇല്ലാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. ക്വാറന്റൈൻ സെന്ററിൽ നിലത്ത് കള്ളി വരച്ച് അവിടെ കിടക്കാനാണ് ആവശ്യപ്പെട്ടത്. ഭക്ഷണം പോലും കൃത്യസമയത്ത് ലഭിക്കുന്നില്ല.ക്വാറന്റൈൻ കഴിഞ്ഞാൽ ജോലി പോലും ഇല്ലാതെ ഇനിയുള്ള ദിവസങ്ങളിൽ എങ്ങിനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. അതേ സമയം കേരളത്തിൽ തങ്ങൾക്ക് ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാൻ സൗകര്യം തുടങ്ങി എല്ലാം ലഭിച്ചുവെന്ന് തൊഴിലാളികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP