Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാറും കെ.എസ് രാധാകൃഷ്ണനും അലി അക്‌ബറും പ്രഭാഷകരായി; ഹിന്ദുവിന്റെ പൈതൃകം കാക്കാൻ വോട്ട് വിനിയോഗിക്കാൻ ആഹ്വാനം; ഒഴുകിയെത്തിയത് കോഴിക്കോട് കടപ്പുറത്തെ ഇളക്കി മറിച്ച് പതിനായിരങ്ങൾ; ശബരിമല വിവാദത്തിന്റെ തുടർച്ചയായി ഹിന്ദു സംഘടനകൾ ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച ഹൈന്ദവം സമ്മേളനം ശ്രദ്ധ നേടിയതിങ്ങനെ

സെൻകുമാറും കെ.എസ് രാധാകൃഷ്ണനും അലി അക്‌ബറും പ്രഭാഷകരായി; ഹിന്ദുവിന്റെ പൈതൃകം കാക്കാൻ വോട്ട് വിനിയോഗിക്കാൻ ആഹ്വാനം; ഒഴുകിയെത്തിയത് കോഴിക്കോട് കടപ്പുറത്തെ ഇളക്കി മറിച്ച് പതിനായിരങ്ങൾ; ശബരിമല വിവാദത്തിന്റെ തുടർച്ചയായി ഹിന്ദു സംഘടനകൾ ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച ഹൈന്ദവം സമ്മേളനം ശ്രദ്ധ നേടിയതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ലക്ഷക്കണക്കിന് വിശ്വാസികളെ വേദനയിലാഴ്‌ത്തിയ ശബരിമല വിവാദത്തിന് പിന്നാലെ ഹിന്ദു സംഘടനകൾ ചേർന്ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഹൈന്ദവം സമ്മേളനത്തിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. സനാതന ധർമ്മ പരിക്ഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആചാര ലംഘകർക്കെതിരെ വോട്ടു ചെയ്യാനുള്ള ആഹ്വാനമുണ്ടായി. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബിജെപിയുടേയും ആർഎസ്എസിന്റെയും നേതൃത്വത്തിൽ കോഴിക്കോട് 'ഹൈന്ദവം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് കടപ്പുറം ഇളകി മറിയും വിധമായിരുന്നു പരിപാടിയിലേക്ക് ആളുകൾ എത്തിച്ചേർന്നത്. പരിപാടിയിൽ സെൻകുമാറും അലി അക്‌ബറും കെ.എസ്. രാധാകൃഷ്ണനും അടക്കമുള്ളവർ പ്രഭാഷകരായതും പരിപാടിയുടെ മുഖ്യാകർഷമണായിരുന്നു. ഹൈന്ദവ വിശ്വാസികളുടെ ക്ഷേമത്തിനായ മോദി സർക്കാരിനെ തന്നെ വീണ്ടും അധികാരത്തിലേറ്റണമെന്ന് പ്രാസംഗികർ ആഹ്വാനം ചെയ്തു. മാത്രമല്ല വിശ്വാസികളുടെ വികാരത്തെ മനസിലാക്കാതിരുന്ന പിണറായി വിജയൻ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് പരിപാടിയിൽ ഉയർന്നത്.

ശബരിമല ഒരു സൂചകമാണെന്നും വിശ്വാസങ്ങളെ ഓരോന്നായി തകർക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമലയ്ക്കു പിറകെ അഗസ്ത്യാർകൂടത്തിലെ പൂജകൾ സർക്കാർ മുടക്കി. അഗസ്ത്യാർകൂടം തീർത്ഥാടനം എന്നത് സർക്കാർ വെബ്‌സൈറ്റിൽ അഗസ്ത്യാർകൂടം ട്രെക്കിങ് എന്നാക്കി.52 വനിതകളെ മലകയറ്റിയെന്നു സുപ്രീം കോടതിയിൽ പറഞ്ഞ സർക്കാർ നിയമസഭയിൽ 2 പേരെ കയറ്റിയെന്നാക്കി മാറ്റി. കള്ളം പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ലെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

കേരളത്തിലെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാരെ വേദിയിലെത്തിച്ചായിരുന്നു കോഴിക്കോട്ടെ പരിപാടി. ഹിന്ദുവിനെ തകർക്കാൻ ശ്രമിക്കുന്നവരോട് വോട്ടിലൂടെ മറുപടി കൊടുക്കണമെന്ന് പരിപാടിയിൽ സംസാരിച്ച വിവിധ സന്യാസികൾ ആഹ്വാനം ചെയ്തു. ശബരിമലയിൽ വിവിധ കാർമിക പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന സാമുദായിക നേതാക്കളെയും വേദിയിലെത്തിച്ചു.

നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെല്ലാം ഏറെ പ്രതീക്ഷയർപ്പിച്ചാണ് ബിജെപി ഇറങ്ങുന്നത്. ആർഎസ്എസ് , ശബരിമല കർമസമിതി അടക്കുള്ളവർ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കടിഞ്ഞാണെടുക്കുന്നതായുള്ള സൂചനയും നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിലെ ജനപങ്കാളിത്തത്തെ വലിയ പ്രതീക്ഷയോടെയാണ് നേതൃത്വം കാണുന്നത്.

പരിപാടിയിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാർ, പി.എസ്.സി മുൻ ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ, അലി അക്‌ബർ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, വത്സൻ തില്ലങ്കരി തുടങ്ങി നിരവധി ആളുകളാണ് പങ്കെടുത്തത്.

ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, സംബോധ് ഫൗണ്ടേഷൻ അധ്യക്ഷൻ സ്വാമി അധ്യാത്മാനന്ദ സരസ്വതി, അമൃതാനന്ദമയീ മഠം ട്രസ്റ്റി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി വിവേകാമൃത ചൈതന്യ, ശിവഗിരി മഠത്തിലെ സ്വാമി ധർമചൈതന്യ, സ്വാമി തൽസ്വരൂപാനന്ദപുരി, സ്വാമി അയ്യപ്പദാസ് തുടങ്ങിയ 70 സന്യാസിമാർ വേദിയിലെത്തി.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ മേഖല ഡയറക്ടർ ഡോ. കെ. കെ. മുഹമ്മദിനെയും അഗസ്ത്യാർകൂടത്തിലെ പൂജാരി ഭഗവാൻ കാണി, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട മലയരയ, മലമ്പണ്ടാരം, ഉള്ളാടൻ തുടങ്ങിയ വിവിധ സമുദായയ പ്രതിനിധികളെയും പന്തളം രാജകൊട്ടാര പ്രതിനിധിയെയും ചടങ്ങിൽ ആദരിച്ചു.

രാവിലെ ശ്രേഷ്ഠാചാരസഭ ആചാര്യൻ എം ടി.വിശ്വനാഥന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് സ്വാമി ചിദാനന്ദപുരി പതാകയുയർത്തി. വൈകിട്ട് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ബലിതർപ്പണം നടത്തി. സമ്മേളനത്തിനുമുൻപ് അരയസമാജത്തിന്റെ നേതൃത്വത്തിൽ സമുദ്രപൂജയും നടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP