Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൽഖായിദയിലെ 'ജിഹാദിന്റെ കിരീടാവകാശി'യെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്; ഹംസ ബിൻ ലാദനെ വകവരുത്തിയത് അഫ്ഗാൻ-പാക്കിസ്ഥാൻ മേഖലയിലെ തീവ്രവാദ വിരുദ്ധ സേനയുടെ നീക്കത്തിനിടെയെന്ന് വിശദീകരണം; ഓപ്പറേഷന്റെ സ്ഥലമോ സമയമോ വെളിപ്പെടുത്താതെ ട്രംപിന്റെ പ്രസ്താവന; കൊന്നത് ലാദന്റെ 20 മക്കളിൽ പതിനെഞ്ചാമനെ; മുപ്പതുകാരന് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ അടക്കം പങ്കെന്നും യുഎസ്; അൽഖായിദയുടെ ഒരു ചിറക് കൂടി അരിഞ്ഞ ആഹ്ലാദത്തിൽ അമേരിക്ക

അൽഖായിദയിലെ 'ജിഹാദിന്റെ കിരീടാവകാശി'യെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്; ഹംസ ബിൻ ലാദനെ വകവരുത്തിയത് അഫ്ഗാൻ-പാക്കിസ്ഥാൻ മേഖലയിലെ തീവ്രവാദ വിരുദ്ധ സേനയുടെ നീക്കത്തിനിടെയെന്ന് വിശദീകരണം; ഓപ്പറേഷന്റെ സ്ഥലമോ സമയമോ വെളിപ്പെടുത്താതെ ട്രംപിന്റെ പ്രസ്താവന; കൊന്നത് ലാദന്റെ 20 മക്കളിൽ പതിനെഞ്ചാമനെ; മുപ്പതുകാരന് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ അടക്കം പങ്കെന്നും യുഎസ്; അൽഖായിദയുടെ ഒരു ചിറക് കൂടി അരിഞ്ഞ ആഹ്ലാദത്തിൽ അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഹംസയുടെ മരണം 3 യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ട സ്ഥലമോ സമയമോ സംബന്ധിച്ചു വ്യക്തത വരുത്താൻ നേരത്തെ വൈറ്റ് ഹൗസ് തയ്യാറായിരുന്നില്ല. അഫ്ഗാൻ-പാക് മേഖലയിൽ അമേരിക്കയുടെ തീവ്രവാദ വിരുദ്ധ വിഭാഗം നടത്തിയ നീക്കത്തിലാണ് ഹംസ മരിച്ചതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ വിശദീകരിക്കുന്നത്. ആക്രമത്തിന്റെ രീതിയോ സമയമോ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

2 വർഷത്തിനിടെയുള്ള യുഎസ് സൈനിക നീക്കത്തിലാണു ഹംസ കൊല്ലപ്പെട്ടതെന്ന് 2 ഉദ്യോഗസ്ഥർ പറഞ്ഞതായാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. അന്ന് വാർത്തയെപ്പറ്റി പ്രതികരിക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒഴിഞ്ഞുമാറിയിരുന്നു. ഇതാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. ഹംസയെക്കുറിച്ചു വിവരം നൽകുന്നവർക്കു കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് 10 ലക്ഷം ഡോളർ (7 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹംസയുടെ അവസാനത്തെ പൊതുപ്രസ്താവന 2018ലാണ് പുറത്തുവന്നത്. അൽ ഖ്വയ്ദയുടെ മാധ്യമവിഭാഗമാണ് ഇത് പുറത്തുവിട്ടത്. ഹംസ ജനിച്ചത് 1989ലാണെന്നാണ് സൂചന. ഒസാമയുടെ ഇരുപതുമക്കളിൽ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അൽ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളിൽ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

ഉസാമ ബിൻ ലാദനെ യുഎസ് 2011ൽ വധിച്ചെങ്കിലും 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുന്നതായി കണ്ടെത്തിയിരുന്നു. ബിൻ ലാദന്റെ 20 മക്കളിൽ 15-ാമത്തെയാളാണ് 30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ. ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ്. 2011ലാണ് അമേരിക്കൻ സേന ഒസാമ ബിൻ ലാദനെ പിടികൂടി വധിക്കുന്നത്. പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. അന്ന് ഹംസ ബിൻലാദനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായ സെപ്റ്റംബർ 11ലെ ആക്രമണത്തിൽ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആദ്യത്തെ ആക്രമണമായിരുന്നില്ല സെപ്റ്റംബർ 11ലേത്. വർഷങ്ങൾക്ക് മുൻപ് 1993 ഫെബ്രുവരിയിൽ നടന്ന ബോംബാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. അൽ ഖ്വയ്ദയുടെ സുപ്രീം കമാൻഡർ ആസൂത്രണം ചെയ്ത 9/11ലെ ആക്രമണം സ്ഫോടനങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു. ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചെങ്കിലും അത് അവഗണിച്ചതാണ് യുഎസിൽ സ്ഫോടന പരമ്പര തീർത്തത്.

നാല് പാസഞ്ചർ എയർലൈനുകൾ 19 തീവ്രവാദികൾ ഹൈജാക്ക് ചെയ്തു. രണ്ടെണ്ണം വേൾഡ് ട്രേഡ് സെന്ററിൽ ഇടിച്ചു കയറ്റിയപ്പോൾ മൂന്നാമത്തേത് പെന്റഗണിൽ തകർന്നുവീണു. വാഷിങ്ടൺ ഡിസിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നു വീണു. തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ലാദൻ പിന്നീട് അത് നിഷേധിച്ചു. എന്നാൽ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ നിന്ന് കണ്ടെടുത്ത വീഡിയോടേപ്പിൽ അൽ-ഖ്വയ്ദയുടെ ഖാലിദ് അൽ ഹർബിയുമായി ലാദൻ സംസാരിക്കുന്ന തെളിവുകൾ കണ്ടെടുത്തു. ആക്രമണത്തെക്കുറിച്ച് ലാദൻ മുൻകൂട്ടി അറിഞ്ഞതായി ടേപ്പിലൂടെ വ്യക്തമായി. റാംസി ബിൻ അൽ-ഷിബിനൊപ്പം ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആക്രമണത്തിൽ പങ്കാളിയാണെന്ന് 2002 ൽ അൽ ജസീറ റിപ്പോർട്ട് ചെയ്തു. 2003 മാർച്ച് 1 നാണ് മുഹമ്മദിനെ പാക്കിസ്ഥാനിൽ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് അൽ ഖായിദയ്‌ക്കെതിരെ അമേരിക്ക നീക്കം ശക്തമാക്കിയത്.

സെപ്റ്റംബർ 11 അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഹംസ ബിൻ ലാദനും പങ്കുള്ളതായി അന്താരാഷ്ട്ര സംഘടനകൾ പറയുന്നു. ഹംസയുടെ സഹോദരൻ ഖാലിദിനേയും അമേരിക്ക വധിച്ചിരുന്നു. അബോട്ടാബാദ് വളപ്പിൽ താമസിച്ചിരുന്ന ബിൻ ലാദന്റെ മൂന്ന് ഭാര്യമാരിൽ ഒരാളായ സൗദി അറേബ്യയിലെ ഖൈരിയ സബാറിന്റെ മകനാണ് ഹംസ. ഒബാമ ബിൻ ലാദന്റെ ഭാര്യമാർക്കായി പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അബോട്ടാബാദ് കോമ്പൗണ്ടിൽ നടത്തിയ റെയ്ഡിൽ ഹംസയെ മാത്രമാണ് കാണ്ടുകിട്ടാതിരുന്നത്. കൊല്ലപ്പെട്ടവരിലോ പരുക്കേറ്റവരിലോ ഹംസ ഉണ്ടായിരുന്നില്ല. റെയ്ഡിൽ കണ്ടുകെട്ടിയ കത്തിൽ ബിൻ ലാദൻ തന്റെ ''ചീഫ് ഓഫ് സ്റ്റാഫ്'' ആതിയ അബ്ദുൽ റഹ്മാനെ അഭിസംബോധന ചെയ്തുകൊണ്ട് റെയ്ഡിനിടെ ഹംസ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.

അബോട്ടാബാദിലും ഹംസ ഇല്ലായിരുന്നു. 2009 ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഹംസയുടെ ജ്യേഷ്ഠൻ സാദിന്റെ മരണത്തെത്തുടർന്ന് ഒസാമ ഹംസയെ തന്റെ അവകാശിയാക്കി മാറ്റുകയാണെന്ന് കോമ്പൗണ്ടിൽ നിന്നുള്ള കത്തുകൾ സ്ഥിരീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP