Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുൽഡോസർ ദേഹത്ത് കൂടി കയറിയിറങ്ങിയാലും ഒരു തരി ജീവൻ അവശേഷിക്കുന്നുണ്ടെങ്കിൽ ഞാൻ ഉയിർത്തെഴുന്നേൽക്കും; കലാഭവൻ മണിച്ചേട്ടന്റെ തന്റേടവും ചങ്കുറപ്പുമാണ് എനിക്കുള്ളത്; പ്രതിസന്ധികളെ അതിജീവിക്കാൻ എനിക്ക് കരുത്ത് തരുന്നത് മണിച്ചേട്ടൻ; മുഖ്യമന്ത്രിയടക്കം പിന്തുണ നൽകിയവർക്കെല്ലാം നന്ദി; കോതമംഗലത്ത് ആശുപത്രിയിൽ ചികിൽസ തേടിയ ഹനാൻ മറുനാടനോട്

ബുൽഡോസർ ദേഹത്ത് കൂടി കയറിയിറങ്ങിയാലും ഒരു തരി ജീവൻ അവശേഷിക്കുന്നുണ്ടെങ്കിൽ ഞാൻ ഉയിർത്തെഴുന്നേൽക്കും; കലാഭവൻ മണിച്ചേട്ടന്റെ തന്റേടവും ചങ്കുറപ്പുമാണ് എനിക്കുള്ളത്; പ്രതിസന്ധികളെ അതിജീവിക്കാൻ എനിക്ക് കരുത്ത് തരുന്നത് മണിച്ചേട്ടൻ;  മുഖ്യമന്ത്രിയടക്കം പിന്തുണ നൽകിയവർക്കെല്ലാം നന്ദി; കോതമംഗലത്ത് ആശുപത്രിയിൽ ചികിൽസ തേടിയ ഹനാൻ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: ജീവിക്കാനും പഠിക്കാനും വേണ്ടി കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയ വാർത്ത വന്നതിന് പിന്നാലെ തനിക്ക് നേരേയുള്ള സൈബർ ആക്രമണങ്ങളിൽ ആകെ തളർന്നിരിക്കുകയാണ് ഹനാൻ. കോതമംഗലത്തെ ആയുർഗൃഹം പഞ്ചകർമ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് 21 കാരിയായ പെൺകുട്ടി. കാതിൽ ചെറിയ ഇൻഫക്ഷനുണ്ട്. കൂടാതെ കടുത്ത മാനസിക സമ്മർദ്ദത്തിൽ അടിപ്പെട്ട് ആകെ തളർന്നിരിക്കുന്നു. ശാരീരികവും മാനസികവുമായ സൗഖ്യം തേടിയാണ് പഞ്ചകർമ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ എത്തിയത്. തൽക്കാലം തന്റെ രക്ഷാകർത്താവ് ഇപ്പോൾ ആശുപത്രി മേധാവി കെ.കെ.വിശ്വനാഥനാണെന്നും പെൺകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹനാനെതിരായ അധിക്ഷേപത്തിൽ ദേശീയ ന്യൂനപക്ഷ കമ്മിഷനും നടപടിയെടുത്തിട്ടുണ്ട്. ഡിജിപിയോടും ജില്ലാ കലക്ടറോടും കമ്മിഷൻ റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു കമ്മിഷന്റെ നിർദ്ദേശം. അതേസമയം, ഹനാനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണു കൊച്ചി പൊലീസ് കേസെടുത്തത്. വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖ് പ്രതിയാകും.

സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും വ്യാജ വാർത്തകൾക്കും പിന്നാലെ മുഖ്യമന്ത്രിയടക്കം ഹനാന് പിന്തുണയുമായി എത്തിയതിൽ ഹനാൻ നന്ദിയറിയിച്ചു. ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഹനാൻ മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ള കടപ്പാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിളിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്തിട്ട ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടിരുന്നു. അതിൽ ഏറെ സന്തോഷമുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഹനാൻ കൂട്ടിചേർത്തു.എന്നെപ്പറ്റി പോസിറ്റിവ് കമന്റുകൾ ഏതുതരത്തിലാണ് വരുന്നതെന്ന് എനിക്ക് അറിയില്ല. ആൾക്കാർ വേറെ രീതിയിൽ ചിന്തിച്ച് കൂട്ടിയത് എന്താണെന്ന ചോദ്യത്തിന് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മറുപടി നൽകിയത്.

പണ്ട് കാസിനോയിൽ പ്ലസ്ടു പഠിക്കുന്ന കാലത്ത് പട്ടാള റിക്രൂട്ട്മെന്റിനായി പ്രസംഗിക്കാൻ വന്ന മേജർ രവി സാർ അവിടെയെത്തിയിരുന്നു. അദ്ദേഹത്തിന് പട്ടാളം എന്ന പേരിൽ ഒരു നിമിഷ കവിത എഴുതി നൽകുകയും അദ്ദേഹം അത് പിന്നീട് വേദിയിൽ പാടാൻ എനിക്ക് അനുവാദവും നൽകി. അദ്ദേഹം ഈ സംഭവം അറിഞ്ഞ ശേഷം എന്നെ വിളിച്ചിരുന്നു. എണ്ണം പറയാൻ പറ്റാത്ത പേരിൽ ഒരുപാട് പേർ എന്നെ വിളിച്ചു.

വിമർശകർ ഇനി എന്നെ എന്താക്കെ പറഞ്ഞാലും ഞാൻ തളരില്ല. ഈ ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ ഇതിനേക്കാൾ കൂടുതൽ കരുത്തോടെ നിങ്ങൾക്ക് മുന്നിൽ ഞാനുണ്ടാകുമെന്ന് ഉറപ്പും നൽകി. എനിക്കും ഈ ലോകത്തോട് പറയാൻ പലതുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോരട്ടെ. വനിതാ കമ്മീഷൻ സ്വമേധായാ കേസെടുത്തപ്പോൾ അതിൽ എന്റെ സമ്മതപ്രകാരം ഒപ്പിട്ട് നൽകിയിട്ടുണ്ട്. എന്റെ ഗാർഡിയൻ സ്ഥാനത്തുള്ളത് ഡോക്ടർ അങ്കിളാണ്. നിലവിൽ ആരോഗ്യ സ്ഥിതിയിൽ ഞാൻ തൃപ്തയാണ്. ചെവിയിലെ ഇൻഫഷൻ കുറഞ്ഞിട്ടുണ്ടെന്നും ഹനാൻ പ്രതികരിച്ചു. കോളജിൽ 20,000 രൂപയെ ബി.എസ്.സി പൂർത്തിയാക്കാൻ അടയ്ക്കേണ്ടതുള്ളു. അത് അടയ്ക്കേണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ഹനാൻ വ്യക്തമാക്കി.

കലാഭവൻ മണിച്ചേട്ടൻ മരിച്ചിട്ടില്ല. അദ്ദേഹം തന്നിലൂടെ ജീവിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ തന്റേടവും ചങ്കുറപ്പുമാണ് തനിക്കുള്ളത്. പ്രതിസന്ധികളെ അതിജീവിക്കാൻ തനിക്ക് സഹായമാകുന്നത് അതാണെന്നും ഹനാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP