Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്ക് ആകെയുള്ള കുഞ്ഞനുജനാണവൻ..അവന് സങ്കടമാകുന്നത് എനിക്ക് സഹിക്കില്ല; നിങ്ങളുടെ ഒരു രൂപ പോലും എനിക്ക് വേണ്ട..ദയവായി എന്നെ വെറുതെ വിടൂ; സമൂഹമാധ്യമങ്ങളുടെ വേട്ടയാടലിൽ മനംമടുത്ത് ഹനാൻ; തനിക്കെതിരായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുമെന്ന മുന്നറിയിപ്പും; കരഞ്ഞ് തളർന്ന ഹനാന് ഒടുവിൽ തുണയായത് വനിതാ പൊലീസ്; തമ്മനത്ത് നടന്നത് നാടകീയ സംഭവവികാസങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'നിങ്ങളുടെ ഒരു പൈസ പോലും എനിക്ക് വേണ്ട, ദയവായി എന്നെ ഉപദ്രവിക്കാതിരിക്കുക.'  മാധ്യപ്രവർത്തകരേയും ഒരുപറ്റം ജനങ്ങളേയും മൂകസാക്ഷിയാക്കി     നിസ്സഹായായ ഇരുപതുകാരിയായ ഹനാൻ കണ്ണീരോടെ പറയുന്നു. ജീവിത ദുരിതങ്ങൾക്കു മേൽ ആർത്തിരമ്പുന്ന തിരമാലകൾ അലയടിക്കുമ്പോഴും പ്രതിസന്ധികളെ തരണം ചെയ്ത് അവൾ നടത്തിയത് അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു. അൽ അസർ കോളജിലെ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനി കൊച്ചി തമ്മനം ജംങ്ഷനിൽ മീൻ വിൽപന നടത്തുന്ന വാർത്ത മാതൃഭൂമി പത്രത്തിലൂടെയാണ് പുറം ലോകം അറിഞ്ഞത്.

എന്നാൽ വാർത്തകൾക്ക് പിന്നാലെ സിനിമ പ്രമോഷനു വേണ്ടിയുള്ള ഹാനാന്റേയും സംവിധായകൻ അരുൺ ഗോപിയുടേയും നാടകം എന്നാണ് ചില സദചാര വാദികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. തട്ടം തലയിലണിയാത്ത  മുസ്ലിം പെൺകുട്ടിയോട് തീർത്ത മതനിന്ദയുടെ പ്രതിഷേധമാണെന്ന് പിന്നീട് വെളിവാകുകയും ചെയ്തു. തനിക്ക് നേരെ പാഞ്ഞടുത്ത ആരോപണങ്ങളെ കൂസാതെയാണ് അവൾ ഇന്നും തമ്മനം ജംങ്ഷനിലെത്തിയത്. കാത്തിരുന്ന മാധ്യമ പ്രവർത്തകർ ആ പെൺകുട്ടി വരില്ലെന്ന് ഉറപ്പിച്ച്    മടങ്ങാനൊരുങ്ങവേ സുഹൃത്തിന്റെ ബൈക്കിൽ അവൾ എത്തി.

വിൽക്കാനുള്ള മീനുമായി ഹനാൻ തമ്മനത്തെ റോഡരികിൽ എത്തിയെങ്കിലും തെരുവിൽ പൊലീസ് വിലക്കിയോടിച്ചിരുന്നു. തെർമോക്കോൾ പെട്ടിക്കുള്ളിൽ അടച്ച് ഐസ്‌ ബോക്‌സിലാക്കിയ മീൻ അടുത്ത് സൂക്ഷിക്കാൻ വെച്ചേക്കുന്ന വീട്ടിലെത്തി എടുത്തെങ്കിലും വിൽപന നടന്നില്ല. മഴയത്തു കുടുങ്ങിയതിനാലാണ് വൈകിയതെന്നായിരുന്നു ഹനാന്റെ മറുപടി. പുതിയ ത്രാസ് കയ്യിലുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവിടെ കച്ചവടം നടത്താനാവില്ലെന്ന് ഹനാനെ അറിയിച്ചു. തുടർന്ന് മീൻ സൂക്ഷിക്കുന്ന വീട്ടിൽ വച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം ഹനാൻ ഉത്തരം പറഞ്ഞു. എന്നാൽ ഹനാനെ വിൽപനയിൽ നിന്നു തടഞ്ഞിട്ടുണ്ടോ എന്ന ചോദ്യങ്ങൾക്ക് പൊലീസ് വ്യക്തമായി ഉത്തരം പറഞ്ഞില്ല. സംസാരത്തിനൊടുവിൽ കരഞ്ഞു തളർന്ന ഹനാനെ പൊലീസ് ആശുപത്രിയിലേയ്ക്ക് മാറ്റി. തന്റെ അക്കൗണ്ടിൽ 1,50000 രൂപ വന്നിട്ടുണ്ടെന്നും അത് ഞാൻ നിങ്ങൾക്ക് മുൻപിൽ വെച്ചു തരാം, എനിക്ക് നിങ്ങളുടെ ആരുടേയും ഒരു രൂപ പോലും വേണ്ട പകരം എന്നെ ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു നിസ്സഹയായ ആയി ആ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സങ്ക ടങ്ങളെ അധികനേരം അവൾക്ക് അടക്കിവെയ്ക്കാൻ കഴിഞ്ഞില്ല.

എനിക്ക് ആകെ ഉള്ള കുഞ്ഞനുജനാണവൻ. അവന് സങ്കടമാകുന്നത് എനിക്ക് സഹിക്കില്ല എന്ന് പറഞ്ഞായിരുന്നു ഹനാൻ കരഞ്ഞത്. 'എനിക്കെതിരെ നടന്ന ആരോപണങ്ങൾ കണ്ടാണ് അവൻ എന്നെ വിളിച്ചത്. എനിക്കത് താങ്ങാൻ പറ്റിയില്ല. എനിക്കെതിരെ ആരോപണങ്ങൾ നടത്തരുത്'- ഹനാൻ പറഞ്ഞു. വനിതാ പൊലീസാണ് ഹനാനെ ആശ്വസിപ്പിച്ച് കൂട്ടികൊണ്ട് പോയത്. തമ്മനം ജംഗ്ഷനിനടുത്തുള്ള ഒരു വീട്ടിൽ വച്ചായിരുന്നു ഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.മാധ്യമപ്രവർത്തകരിൽ ചിലരുടെ മുറുമറുപ്പുള്ള ചോദ്യങ്ങളും കൂടി ആവർത്തിച്ചതോടെ അവൾ പൊട്ടിക്കരയുകയും ചെയ്തു. കരഞ്ഞു തളർന്ന പെൺകുട്ടിയെ വനിതാ പൊലീസുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.രാത്രിയോടെ ഹനാൻ തിരിച്ച് മാടവനയിലെ വീട്ടിലേക്ക് തിരിച്ചു പോയത് വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്.

തനിക്കെതിരായി വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിച്ചവർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസു കൊടുക്കുമെന്ന് പെൺകുട്ടി പറയുന്നത്. നാളെ കേസു നൽകുമെന്നും ഹനാൻ വ്യക്തമാക്കി.മീൻ വിറ്റ് പഠനത്തിനും അമ്മയുടെ മരുന്നിനും പണം കണ്ടെത്തിയിരുന്ന ഹനാന്റെ ജീവിത്തെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തയെ തുടന്ന് ധാരാളം വ്യാജ പ്രചാരണങ്ങളാണ് ഹനാനെതിരെ ഉണ്ടായിരുന്നത്. തന്റെ അനുജനെ കരയിപ്പിക്കരുതെന്നും അവന്റെ സന്തോഷമാണ് തനിക്ക് ഏറെ വലുതെന്നും ആ ഇരുപതുകാരി ഇടയ്ക്കിടെ ആവർത്തിക്കുണ്ടായിരുന്നു. മതമൗലിക വാദത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അവൾ ഉപജീവനം നടത്തിയതാണ് പ്രതിഷേധക്കാരെ ചൊടിപ്പിക്കാൻ ഇടായായത്.

നസറുദ്ദീൻ ഷൈഖ് എന്നയാളുടെ ഫേസ് ബുക്ക് പേജിലാണ് ഹനാന് എതിരെയുള്ള ആദ്യ പ്രചരണം നടന്നത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിൽ അഭിനയിക്കാൻ ഹനാന് അവസരം ലഭിച്ചതിനെ തുടർന്നായിരുന്നു പ്രചാരണം.ഹനാന്റെ മീൻ കച്ചവടം സിനിമയുടെ പ്രൊമോഷനായുള്ള തന്ത്രമാണ് എന്ന രീതിയിലായിരുന്നു പ്രചാരണം നടന്നത്. ഇതിനെ തുടർന്ന് ഹനാനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടന്നത്. അസഭ്യം പറഞ്ഞും തെറി വിളിച്ചും ഹനാനെ അപമനിക്കുന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയകളിലെ ഇടപെടൽ.

എന്നാൽ ഹനാന്റെ വാർത്ത മാധ്യമങ്ങളിലൂടെ വന്നതിനു പിന്നാലെ മീൻ കച്ചവടം തടഞ്ഞ പൊലീസുകാർക്കെതിരെ കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്തെത്തുകയും ചെയ്തു. വിവാദമായതോടെ ഇടുങ്ങിയ റോഡിൽ കച്ചവടം നടത്തുന്നത് മാത്രമാണ് വിലക്കിയതെന്നും പൊലീസ് വിശദീകരണം നൽകി. ഹനാനെ പിൻതുണച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP