Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളക്കരയാകെ ഒറ്റനാൾ കൊണ്ട് തരംഗമാകുമെന്ന് ആരറിഞ്ഞു! ഒന്നിരുട്ടിവെളുത്തപ്പോൾ താരമായതിന്റെ അത്ഭുതവും ആനന്ദവും ഒളിപ്പിക്കാനുമാകുന്നില്ല; മദ്രസയിലും ഖുറാൻ പാരായണത്തിലും ഒതുങ്ങിയിരുന്ന കൊച്ചുലോകം വലുതായത് ജീവിതപ്രാരാബ്ധങ്ങളോട് മല്ലിട്ട്; എല്ലാറ്റിനെയും വ്യത്യസ്തമായി കാണാൻ പഠിപ്പിച്ചത് ബാപ്പ; വീടില്ലാത്ത കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീവ്രമായ മോഹം; കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഹനാന്പറയാനുള്ളത്

കേരളക്കരയാകെ ഒറ്റനാൾ കൊണ്ട് തരംഗമാകുമെന്ന് ആരറിഞ്ഞു! ഒന്നിരുട്ടിവെളുത്തപ്പോൾ താരമായതിന്റെ അത്ഭുതവും ആനന്ദവും ഒളിപ്പിക്കാനുമാകുന്നില്ല; മദ്രസയിലും ഖുറാൻ പാരായണത്തിലും ഒതുങ്ങിയിരുന്ന കൊച്ചുലോകം വലുതായത് ജീവിതപ്രാരാബ്ധങ്ങളോട് മല്ലിട്ട്; എല്ലാറ്റിനെയും വ്യത്യസ്തമായി കാണാൻ പഠിപ്പിച്ചത് ബാപ്പ; വീടില്ലാത്ത കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീവ്രമായ മോഹം; കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഹനാന്പറയാനുള്ളത്

അർജുൻ സി വനജ്

കൊച്ചി: മീൻ വിൽപ്പന നടത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഹനൻ എന്ന കൊച്ചു മിടുക്കിയുടെ കഥ അമ്പരപ്പോടെ കേട്ടിരിക്കുകയാണ് കേരളം. പ്രാരാബ്ദങ്ങളിൽ ഒതുങ്ങിപോകുമായിരുന്ന തന്റെ ജീവിത കഥ കേരളം മുഴുവൻ ഏറ്റെടുത്തതിന്റെ അമ്പരപ്പിലാണ് ഹനാൻ എന്ന കൊച്ചു മിടുക്കി. മദ്രസയിലും ഖുറാൻ പാരായണ്തിലും ഒതുങ്ങി നിന്ന ജീവിതം പ്രാരാബാദങ്ങൾക്ക് ഒപ്പം വലുതാവുകയായിരുന്നു. തെരുവ് കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹനാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സംവിധായകൻ അരുൺ ഗോപിയുടെ അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു

ജീവിത പ്രാരാബ്ദങ്ങൾക്ക് മുന്നിൽ പതറാതെ, മീൻ കച്ചവടം നടത്തി പൊരുതി ജയിക്കുകയാണ് 20 കാരിയായ ഹനാൻ. ദിവസവും 60 കിലോമീറ്റർ സഞ്ചരിച്ച് കോളേജിൽ പോയി വന്നതിന് ശേഷമാണ്, പാലാരിവട്ടം തമ്മനം ജങ്ഷനിൽ കോളേജ് യൂണിഫോമിൽ ഈ മിടുക്കി മീൻ വിൽപ്പന നടത്തുന്നത്. കച്ചവടക്കാരുടേയും , നാട്ടുകാരുടേയും പരിപൂർണ്ണ പിന്തുണയാണ് ഹനാന് തമ്മനത്ത് നിന്ന് ലഭിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് താരമായ കൊച്ചിയിലെ കൊച്ചുമിടുക്കിയുടെ കഥ ഏവരേയും ഒരുപോലെ അമ്പരിപ്പിക്കുന്നതാണ്.

ദിവസം ആരംഭിക്കുന്നത് പുലർച്ചെ

തന്റെ പാര്യത്തിലുള്ള കുട്ടികൾ പഠനവും ഉറക്കവും ഒക്കെയായി അടിച്ച് പോളിച്ച് നടക്കുന്ന സമയത്ത് ജീവിതത്തോട് പരുതുകയാണ് ഹനൻ. താമസ സ്ഥലത്ത് നിന്ന് രാവിലെ മൂന്ന് മണിക്ക് ചമ്പക്കര മാർക്കറ്റിലെത്തും. മാർക്കറ്റ് മുഴുവൻ നടന്ന് കണ്ട ശേഷമാണ് മീൻ വാങ്ങുന്നത്. 15 കിലോ മത്സ്യം വരെയാണ് ഒരു ദിവസം വാങ്ങുന്നത്. ഒരു ചെറിയ കേട് പോലും ഉള്ള മീൻ തന്റെ കസ്റ്റമേഴ്‌സിന് നൽകാൻ ഹനൻ തയ്യാറല്ല.വാങ്ങിയ മീനുമായി 15 കിലോമീറ്ററോളം യാത്ര ചെയ്താണ് തമ്മനത്ത് എത്തുന്നത്. ഇവിടെ ഐസിട്ട മീൻ വെച്ച ശേഷമാണ് താൻ കോളേജിലേക്ക് പോകുന്നതെന്നും ഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ജോലിത്തിരക്കിനിടയിലും പഠനത്തിൽ വിട്ടുവീഴ്ചയില്ല.

രാവിലെ മൂന്ന് മണിക്ക് എണീറ്റ് മാർക്കറ്റിൽ പോയി മീൻ വാങ്ങി തിരിച്ച് കൊണ്ട് വന്ന് തമ്മനത്ത് ഐസിട്ട് വെച്ച ശേഷമാണ് ്‌റുപത് കിലോമീറ്റർ അകലെയുള്ള കോളേജിൽ പോകാൻ. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക് പോകും. 9.30-ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ എത്തണമെന്നും ഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കോളേജ് വിട്ടാൽ ജോലി സ്ഥലത്തേക്കുള്ള പാച്ചിലാണ്

മൂന്നരയ്ക്ക് കോളേജ് വിട്ടാൽ പിന്നെ ഓട്ടമാണ് തമ്മനത്തേക്ക്. ഇവിടെ രാവിലെ വാങ്ങി ഐസിട്ട മീൻ വിൽപ്പന നടത്തിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഒരു ചെറിയ കേട് വന്ന മീൻ പോലും ആർക്കും വിൽക്കുന്നത് തനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണെന്നും പൺകുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു.അവിടെ ചുറ്റിയടിക്കാൻ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻപെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരുമെന്നും ഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു

അച്ഛന്റെ മദ്യപാനവും അമ്മയ്ക്കുണ്ടായ വിഷമവും

ജീവിതത്തിൽ പ്രാരാബ്ദങ്ങളിലേക്ക് ഹനൻ എത്തുന്നത് കുടുംബ പശ്ചാത്തലത്തിലുണ്ടായ പ്രശ്‌നങ്ങൾ കാരണം തന്നെയാണ്. അച്ഛൻ മദ്യപിക്കുന്നതും കുടുബത്തിന്റെ പ്രശ്‌നങ്ങളും അമ്മയെ വല്ലാതെ തളർത്തിയിരുന്നുവെന്നും ഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവും മീൻ വിറ്റ കാശു കൊണ്ടാണ് നടന്ന് പോകുന്നത്. നിസാര സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ജീവിതം അവസാനിക്കാൻ, ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ഹന്നാനെ ഒരിക്കലെങ്കിലും പരിജയപ്പെടണം. ഈ ധീരയായ പെൺകുട്ടി പഠിപ്പിക്കും നമ്മളെ ജീവിക്കാൻ

ഡോക്ടറാകണമെന്ന ആഗ്രഹം സകലകല വല്ലഭയും

ഡോക്ടറാവണമെന്നായിരുന്നു ഹനാന്റെ സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാൽ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞത് അമ്മയെ മാനസികമായി തകർത്തി. ഒരു മാസത്തോളം മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കായി.ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും.

ഹനൻ വെള്ളിത്തിരയിലേക്ക്

യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ഹനാൻ ഇനി പ്രണവ് മോഹൻലാലിനൊപ്പം സിനിമയിൽ അഭിനയിക്കും. പ്രണവിന്റെ രണ്ടാം ചലച്ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹനാന് നിർണ്ണായകമായ ഒരു വേഷം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ്.പെൺകുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ അരുൺഗോപി അറിയുന്നത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അരുൺഗോപി. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് സിനിമയുടെ നിർമ്മാണം

പിന്തുണയുമായി പ്രമുഖരും

അരുൺ ഗോപിയുടെ ച്ത്രത്തിൽ വേഷം ലഭിച്ചതിന് പിന്നാലെ നിരവധി ചിത്രങ്ങളിൽ അവസരങ്ങൾ തേടി വരികയാണ് ഹനനെ. എന്നാല് ഇപ്പോൾ മറ്റ് ച്ിത്രങ്ങളിലൊന്നും അഭിനയിക്കില്ലെന്നും ഗുരുക്കന്മാരുമായി ആലോചിച്ച് മാത്രമെ തീരുമാനമെടുക്കുകയുള്ളുവെന്നും ഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഹനന്റെ ജീവിത കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ നിരവധി സെലിബ്രിറ്റികൾ പിന്തുണയുമായി എത്തുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP