Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്.. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയർ ആർട്ടിസ്റ്റായി അവസരങ്ങൾ വാങ്ങിയിരുന്നത്; ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പെൺകുട്ടിയാണ്.. എനിക്ക് വൈറലാകണ്ട, എന്റെ ജീവിതം ഇല്ലാതാക്കരുത്; പഠനത്തിനായി മീൻ വിൽക്കുന്നു എന്നത് യാഥാർത്ഥ്യം; ഞാൻ ഇന്നും മീൻ വിൽക്കാൻ എത്തും; ട്രോളുകൾ കൊണ്ട് ആക്രമിക്കരുത്... ദയവു ചെയ്ത് ജീവിക്കാൻ അനുവദിക്കണം: തട്ടിപ്പുകാരിയെന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് മറുപടിയുമായി ഹനാൻ

ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്.. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയർ ആർട്ടിസ്റ്റായി അവസരങ്ങൾ വാങ്ങിയിരുന്നത്; ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പെൺകുട്ടിയാണ്.. എനിക്ക് വൈറലാകണ്ട, എന്റെ ജീവിതം ഇല്ലാതാക്കരുത്;  പഠനത്തിനായി മീൻ വിൽക്കുന്നു എന്നത് യാഥാർത്ഥ്യം; ഞാൻ ഇന്നും മീൻ വിൽക്കാൻ എത്തും; ട്രോളുകൾ കൊണ്ട് ആക്രമിക്കരുത്... ദയവു ചെയ്ത് ജീവിക്കാൻ അനുവദിക്കണം: തട്ടിപ്പുകാരിയെന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് മറുപടിയുമായി ഹനാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പഠനത്തിനായി മീൻവിൽക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാൻ വേണ്ടിയാണെന്നും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് വിദ്യാർത്ഥിനി ഹനാൻ. എന്നെ ട്രോളുകൾ കൊണ്ട് വേട്ടയാടരുതെന്നു ചെറുപ്രായം കഷ്ടപ്പെട്ടാണ് ജിവീച്ചതെന്നും ഹനാൻ വ്യക്തമാക്കി. സിനിമയുടെ പ്രചരണത്തിനായി മീൻവിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവൻ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നൽകിയിരുന്നത്. ജൂനിയർ ആർടിസ്റ്റായി ചില സിനിമയിൽ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു.

എന്നാൽ കലാഭവൻ മണിയുടെ മരണശേഷം കാര്യങ്ങൾ വഷളായി. അവസരങ്ങൾ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീൻ കച്ചവടത്തിനും മറ്റു ജോലികൾക്കും പോയി തുടങ്ങിയത്. സംവിധായകർ ആരേയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാൻ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാൻ പറഞ്ഞു. ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്.. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയർ ആർട്ടിസ്റ്റായി അവസരങ്ങൽ വാങ്ങിയിരിക്കുന്നതെന്നും ഹനാൻ പറുന്നു. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പെൺകുട്ടിയാണ്.. എനിക്ക് സോഷ്യൽ മീഡിയയിൽ വൈറലാകണ്ട, എന്റെ ജീവിതം ഇല്ലാതാക്കരുതെന്നും ഹനാൻ പറഞ്ഞു. മുൻ ദിവസങ്ങളിലേതു പോലെ ഇന്നും വിൽക്കാനുള്ള മീൻ താൻ വാങ്ങിയിട്ടുണ്ടെന്നും പതിവുപോലെ വൈകുന്നേരം അഞ്ച് മണിക്ക് തമ്മനത്ത് മീൻ വിൽക്കാൻ പോകുമെന്നും ഹനാൻ മറുനാടൻ മലയാൡയോട് പറഞ്ഞു.

ഏഴാം ക്ലാസ് മുതൽ ജീവിക്കാൻ വേണ്ടിയും പഠനത്തിനും വേണ്ടിയും താൻ വിവിധ ജോലികൾ ചെയ്തുവെന്ന് ഹനാൻ വ്യക്തമാക്കി. ഡബ്ബിങ് ആർട്ടിസ്, നാടക അഭിനയം, ഇവന്റ് മാനേജ്‌മെന്റ് ഗേൾ, ഫ്‌ളവർ ഗേൾ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്ത് ലഭിച്ചിരുന്ന തുക കൊണ്ടാണ് താൻ പഠിക്കാനും മറ്റുമുള്ള പണം കണ്ടെത്തിയതെന്ന് ഹനാൻ പറയുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ സഹായിക്കാനായി വെൽഫെയർ പാർട്ടി പോലുള്ള സംഘടനകളും ഉണ്ടായിരുന്നുവെന്ന് അവൾ പറയുന്നു. നെഹ്രു യുവകേന്ദ്രയുടെ സഹായവും തനിക്ക് ലഭിച്ചെന്ന് അവൾ പറഞ്ഞു.

എല്ലാവരെയും പോലും താൻ നല്ലവസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയാണ്. സോഷ്യൽ മീഡിയയിൽ ഡബ്‌സ് മാഷ് ചെയിട്ടുണ്ടെന്നും ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ടെന്നും ഹനാൻ വ്യക്തമാക്കുന്നു. ഇതൊക്കെ ഞാൻ മുമ്പ് ചെയ്തതതാണ് എന്നാൽ നിങ്ങകൾ കണ്ടത് ഇപ്പോഴാണെന്നും അവൾ വ്യക്തമാക്കി. താൻ സ്വർണം മോതിരം വാങ്ങിയ കഥയും ഹനാൻ പറയുന്നു. കഴിഞ്ഞമാസം, മലബാർ ഗോൾഡിൽ നിന്നും വന്നു വാങ്ങിയതാണ് സ്വർണം. ഇവന്റ് മാനേജ്‌മെന്റു ജോലി ചെയ്തും ദിവസവും മീൻവിൽപ്പന ചെയ്ത് സമ്പാദിച്ച പണം സ്വരുക്കൂട്ടി വച്ചാണ് സ്വർണം വാങ്ങിയതെന്നും ഹനാൻ വ്യക്തമാക്കി.

മീൻവിൽപ്പനയെ കുറിച്ച് ഹനാൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്: കൊച്ചി സെൻട്രൽ മാളിന്റെ ഫാഷൻ ഐക്കൺ കോണ്ട്‌സ്റ്റ് ഇവന്റ് ചെയ്തു ലഭിച്ച പണം കൊണ്ടാണ് ഒരു സൈക്കിൾ വാങ്ങിയത്. ഈ സമയത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് മീൻ വിൽക്കാൻ മറ്റു ചിലർക്കൊപ്പം സഹായിച്ചത്. കളമശ്ശേരിക്ക് സമീപത്തെ ബാബുചേട്ടനാണ് തന്നെ സഹായിച്ചിരുന്നതെന്നും ആ വ്യക്തിയെ വിളിച്ചു ചോദിക്കാമെന്നം ഹനാൻ വ്യക്തമാക്കി. താൻ മീൻ വിറ്റിരുന്ന ഷെഡ്ഡ് ഇപ്പോഴും പൊളിക്കാതെ അവിടെ ഉണ്ടെന്നും പെൺകുട്ടി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. അന്ന് മൂന്ന് മണിക്ക് എഴുനേറ്റാണ് താൻ ജോലി ചെയ്തിരുന്നത്. സൈക്കിളിൽ കൊണ്ടുപോയി മീൻ വിറ്റിരുന്നതായും പെൺകുട്ടി വ്യക്തമാക്കി.

തമ്മനത്ത് മീൻവിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം മാത്രമേ സമയം ആയിട്ടുള്ളൂവെന്നും ഹനാൻ വ്യക്തമാക്കുന്നു. അതുകൊണ്ടായിരിക്കാ പലർക്കും പരിചയക്കുറവെന്നും അവൾ പറഞ്ഞു. തമ്മനത്തുള്ള മറ്റുചിലരോട് ചോദിച്ച ശേഷമാണ് താൻ അവിടെ കച്ചവടം തുടങ്ങിയത്. ഇന്നും താൻ മീൻകച്ചവടത്തിന് എത്തുമെന്നും ഹനാൻ പറഞ്ഞു. തനിക്ക് വൈറലാകേണ്ടെന്നും തനിക്ക് ജീവിച്ചാൽ മതിയെന്നും അവൾ വ്യക്തമാക്കി.

ഹനാന്റെ ദരിദ്രപശ്ചാത്തലം ശരിവെച്ച് കോളേജ് പ്രിൻസിപ്പലും അദ്ധ്യാപകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഹാനാന് മറ്റ് വരുമാന മാർഗമൊന്നും ഇല്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാൻ ബുദ്ധിമുട്ടാറുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നു. മീൻവിറ്റും മറ്റുമാണ് അവർ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഹനാന്റെ കുടുംബപശ്ചാത്തലവും മോശമാണെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കോളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യൽമീഡിയയിൽ വൈറലായത്. വാർത്ത വലിയ ചർച്ചയായതോടെ ഹനാനെ തേടി നിരവധിപേരെത്തി.

ഹനാന് പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സംവിധായകൻ അരുൺ ഗോപിയും രംഗത്തെത്തി. ഇതോടെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഹനാൻ നാടകം കളിക്കുകയായിരുന്നെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP