Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ പുതുവഴി ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്; പലപ്പോഴായി പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റർ ചാരായം സാനിറ്റൈസർ നിർമ്മാണത്തിന് ഉപയോഗിക്കാൻ തീരുമാനം; ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ചെയർമാൻ സി ബി ചന്ദ്രബാബു ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു; 140 ലിറ്റർ വിലയുണ്ടായിരുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിന് 300 രൂപയാക്കി വിലവർദ്ധിപ്പിച്ചു മൊത്തക്കച്ചവടക്കാരും മുതലെടുക്കുന്നു

സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ പുതുവഴി ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്; പലപ്പോഴായി പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റർ ചാരായം സാനിറ്റൈസർ നിർമ്മാണത്തിന് ഉപയോഗിക്കാൻ തീരുമാനം; ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ചെയർമാൻ സി ബി ചന്ദ്രബാബു ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു; 140 ലിറ്റർ വിലയുണ്ടായിരുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിന് 300 രൂപയാക്കി വിലവർദ്ധിപ്പിച്ചു മൊത്തക്കച്ചവടക്കാരും മുതലെടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും കേരളത്തിൽ ശക്തമായി നടക്കുന്നുണ്ട്. എന്നാൽ, സാമൂഹ്യ വ്യാപനമെന്ന ഘട്ടത്തിലേക്ക് ഇതു കടക്കുമോ എന്ന ആശങ്കയും ശക്തമാണ്. സാനിറ്റൈസറുകളുടെയും മാസ്‌ക്കിന്റെയും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സാനിറ്റൈസർ നിർമ്മാണത്തിന് പുതുവഴി തേടുകയാണ് സംസ്ഥാന സർക്കാർ. സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ പുതുവഴി തേടിയത് ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡാണ്.

പലപ്പോഴായി പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റർ ചാരായം സാനിറ്റൈസർ നിർമ്മാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ചെയർമാൻ സിബി ചന്ദ്രബാബു ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകൾക്കും സാനിറ്റൈസർ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിനും വില കുത്തനെ വർധിച്ചതോടെയാണ് പുതിയ നീക്കം.

''ചാരായം എന്നാൽ എത്തനോളാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചത് പ്രകാരം എത്തനോൾ കൊണ്ട് സാനിറ്റൈസർ നിർമ്മിക്കാൻ സാധിക്കും. ലിറ്ററിന് 140 രൂപ ആയിരുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിന് മുംബൈ ആസ്ഥാനമായ മൊത്ത കച്ചവടക്കാർ 300 രൂപ ആക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.''- ചന്ദ്രബാബു പറഞ്ഞു. ഇതോടെ പ്രതിസന്ധി പരിഹരിക്കാനാണ് മറ്റു വഴികൾ ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൾസ് തേടുന്നത്.

ഇതുവരെ സാനിറ്റൈസർ നിർമ്മിച്ച പരിചയം ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഇല്ല. എന്നാൽ, സംസ്ഥാനത്തെ അടിയന്തിരാവസ്ഥ പരിഗണിച്ച് സാനിറ്റൈസറുകൾ നിർമ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് നിലവിൽ 24 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കാൽലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 237 പേർ ആശുപത്രികളിൽ ആണ്. ഇന്ന് ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ കിട്ടിയ 2140 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. വൈറസ് ബാധക്കെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഹൈക്കോടതിയും സുപ്രിം കോടതിയും അഭിനന്ദിച്ചിരുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഐസൊലേഷനിൽ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP