Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എംഎൽഎ ആഗ്രഹിച്ചത് ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ തീരുമാനം എടുക്കാൻ; മകന് 12 വയസ്സ് ആകാൻ വേണ്ടി മാത്രമാണ് തീരുമാനം നിയമപരമാക്കാൻ ഇത്രയും സമയം വേണ്ടി വന്നതെന്ന് വിശദീകരിച്ചത് രാഷ്ട്രീയ വിവാദം ആളിക്കത്തിയപ്പോൾ; ചുങ്കത്തറയിലെ കെ എസ് ഇ ബി ക്വാർട്ടേഴ്‌സിലെ ഈ തൂങ്ങിമരണം വിവാഹമോചനത്തിന് കോടതിയുടെ അനുമതി കിട്ടും മുമ്പേ; പ്രതിഭാ ഹരിയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങൾ തുടങ്ങുന്നത് പത്തുകൊല്ലം മുമ്പ്; ഹരിയുടെ ആത്മഹത്യയിൽ തകഴിക്ക് നഷ്ടമാകുന്നതും ഒരു സഖാവിനെ

എംഎൽഎ ആഗ്രഹിച്ചത് ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ തീരുമാനം എടുക്കാൻ; മകന് 12 വയസ്സ് ആകാൻ വേണ്ടി മാത്രമാണ് തീരുമാനം നിയമപരമാക്കാൻ ഇത്രയും സമയം വേണ്ടി വന്നതെന്ന് വിശദീകരിച്ചത് രാഷ്ട്രീയ വിവാദം ആളിക്കത്തിയപ്പോൾ; ചുങ്കത്തറയിലെ കെ എസ് ഇ ബി ക്വാർട്ടേഴ്‌സിലെ ഈ തൂങ്ങിമരണം വിവാഹമോചനത്തിന് കോടതിയുടെ അനുമതി കിട്ടും മുമ്പേ; പ്രതിഭാ ഹരിയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങൾ തുടങ്ങുന്നത് പത്തുകൊല്ലം മുമ്പ്; ഹരിയുടെ ആത്മഹത്യയിൽ തകഴിക്ക് നഷ്ടമാകുന്നതും ഒരു സഖാവിനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്-വിവാഹ മോചന ഹർജിയെ കുറിച്ച് പ്രതിഭാ ഹരി എംഎൽഎ ഫെയ്‌സ് ബുക്കിൽ കുറിച്ചിരുന്നത് ഈ വാക്കുകളാണ്. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ ഓവർസിയറും ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഈ ഹരി പ്രതിഭാ ഹരിയുടെ ഭർത്താവായിരുന്നു, ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാൽ അയൽവാസികൾ കെ.എസ്.ഇ.ബി. ഓഫീസിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കായംകുളം എംഎ‍ൽഎ. യു. പ്രതിഭയുടെ ഭർത്താവാണ് കെ.ആർ.ഹരി. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. കഴിഞ്ഞവർഷം ഇവർ വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരുന്നത്. അഡ്വക്കേറ്റ് പ്രതിഭ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെയും ഫേസ്‌ബുക്ക് പേജിലൂടെയുമാണ് വിവാഹമോചനത്തെക്കുറിച്ച് എംഎൽഎ നേരത്തെ വിശദീകരിച്ചിരുന്നത്. മകന് 12 വയസ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ ഇത്രയും സമയം വേണ്ടിവന്നതെന്നും പ്രതിഭാ ഹരി വ്യക്തമാക്കിയിരുന്നു. ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല താനെന്നും, മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. 2018 ജനുവരിയിലാണ് അവർ വിവാഹമോചന ഹർജിയുമായി കോടതിയെ സമീപിച്ചത്.

ഭർത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും മകനെ അന്വേഷിക്കുന്നില്ലെന്നുമാണ് ആരോപിച്ചാണ് ഹരിയ്‌ക്കെതിരെ പ്രതിഭാ ഹരി ഹർജി നൽകിയത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും, മകനെ അന്വേഷിക്കുന്നില്ലെന്നുമാണ് പ്രതിഭയുടെ ആരോപണം. പത്തു വർഷത്തോളമായി ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണെന്നും ഇവരുടെ ഹർജിയിൽ പറഞ്ഞിരുന്നു. ഇതിനെ ഹരി എതിർത്തിരുന്നു. പ്രതിഭ ഹരിയുടെ വിവാഹ മോചന ഹർജി അന്നും ഏറെ ചർച്ചയായിരുന്നു. വർഷങ്ങളായി ഭർത്താവുമായി അകന്നു കഴിയുന്ന തനിക്ക് വിവാഹമോചനം നൽകണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. ഈ ഹർജി ഇനിയും കോടതി അന്തിമമായി തീർപ്പ് കൽപ്പിച്ചിട്ടില്ല.

പ്രതിഭ ഹരിയുടെ ഹർജിയിൽ ആലപ്പുഴ കുടുംബ കോടതി നടപടികൾ ആരംഭിച്ചതോടെ സ്വാഭാവികമായും മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതോടെ എംഎൽഎയുടെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയിയിലടക്കം ചർച്ചകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് തന്റെ വിവാഹമോചനത്തെക്കുറിച്ച് പ്രതിഭ ഹരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഭ തന്റെ വെബ്‌സൈറ്റിലും ഫേസ്‌ബുക്ക് പേജിലും കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ആലപ്പുഴയിലെ പാർട്ടിയിലും ഇത് ചർച്ചയായിരുന്നു. സിപിഎം അനുഭാവിയായിരുന്നു ഹരി. അതുകൊണ്ട് തന്നെ കുടുംബ പ്രശ്‌നം പരിഹരിക്കാൻ പാർട്ടിയും ഇടപെടൽ നടത്തി. ഇത് പരാജയപ്പെട്ടതോടെയാണ് ഹർജിയുമായി എംഎൽഎ എത്തിയത്. തുടർന്ന സാമൂഹിക മാധ്യമങ്ങളിൽ വിശദീകരണവും നടത്തി.

''സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാൻ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപ് ഞാൻ മനസ്സിൽ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയിൽ ഞാൻ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതി.കഴിഞ്ഞ 10 വർഷമായി എന്റെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനുമായാണ് ഞാൻ താമസിക്കന്നതെന്നും വ്യക്തമാക്കിയിരുന്നു. അങ്ങനെ ഇല കൊഴിഞ്ഞ് വീഴുന്ന ശബ്ദം പോലുമില്ലാതെ ഒഴിവാക്കാനാഗ്രഹിച്ച ഭർത്താവാണ് ആത്മഹത്യയിലൂടെ പ്രതിഭയെ ഒഴിഞ്ഞു പോകുന്നതം.

എനിക്കും മിസ്റ്റർ ഹരിക്കും ഞങ്ങൾ എന്താണ് ഇങ്ങനെ കഴിയേണ്ടിവന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി അറിയാം. ഒരാൾ ജനപ്രതിനിധി ആയി എന്നതുകൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പാടില്ല എന്ന പിന്തിരിപ്പൻ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ദയവു ചെയ്ത് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്. ഇത് വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനം ആണ്. എന്റെ മകന് 12 വയസ്സ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ എനിക്ക് ഇത്രയും സമയം വേണ്ടി വന്നത്.മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുത്. കാരണം ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പംജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല ഞാൻ.. 10 വർഷമായി രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്.-ഇതായിരുന്നു വിശദീകരണം.

ഇനി കഴിയില്ല ഇതുപോലെ മുന്നോട്ടു പോകാൻ .. മകൻ എന്നും രണ്ടു പേരുടേയും ആയിരിക്കും. അവന് തിരിച്ചറിയാൻ കഴിയുന്നതിനുള്ള എന്റെ കാത്തിരിപ്പിനാണ് ഇവിടെ വിരാമം ആകുന്നത് ..കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത് . ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്'' - എന്നു പറഞ്ഞാണ് എംഎൽഎയുടെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ കഥയിലെ നായകനാണ് ഇന്ന് ആത്മഹത്യ ചെയ്തത്. പ്രതിഭയുടെ ഭർത്താവ് ഹരി കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. തകഴി സ്വദേശികളായ ഇരുവരും വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. പ്രതിഭയുടെ ഹർജി ഫയലിൽ സ്വീകരിച്ച ആലപ്പുഴ കുടുംബകോടതി ഇരുവരെയും ആദ്യഘട്ട കൗൺസിലിങിന് അയച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച നടത്തിയ കൗൺസിലിങിൽ ദമ്പതികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല. എന്നാൽ കോടതി ഇതിൽ തീരുമാനം ഇനിയും എടുത്തിരുന്നില്ല.

എസ്എഫ്‌ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച പ്രതിഭാ ഹരി ഡിവൈഎഫ്‌ഐയിലും സിപിഎം പ്രാദേശിക കമ്മിറ്റികളിലും സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. തകഴി സ്വദേശിയും യുവ അഭിഭാഷകയുമായ പ്രതിഭാ ഹരി തകഴി പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഭാ ഹരിക്ക് സീറ്റ് നേടിക്കൊടുത്തത്. കായംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് എം ലിജുവിനെതിരെയായിരുന്നു പ്രതിഭാ ഹരി മത്സരത്തിനിറങ്ങിയത്.

യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിനോടും, കായംകുളം മേഖലയിൽ സ്വാധീനമുള്ള ബിഡിജെഎസ് സ്ഥാനാർത്ഥി ഷാജി എം പണിക്കരോടും കടുത്ത മത്സരം കാഴ്ചവച്ചായിരുന്നു പ്രതിഭാ ഹരി ജയിച്ചുകയറിയത്. രണ്ട് പുരുഷ സ്ഥാനാർത്ഥികളെയും തറപ്പറ്റിച്ച് 11857 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രതിഭയുടെ വിജയം. അതിന് ശേഷവും നിരവധി വിവാദങ്ങളിൽ പ്രതിഭാ ഹരി കുടുങ്ങിയിരുന്നു. ഇതിനെ പ്രതിരോധിച്ച് മുമ്പോട്ട് പോകുമ്പോഴാണ് ഭർത്താവിന്റെ ആത്മഹത്യയെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP