Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എംബി രാജേഷിന്റെ വായിൽ വടിവാളു തിരുകിയാൽ അതെങ്ങനെ വിവിധ സമുദായങ്ങളെ തമ്മിൽ തല്ലിച്ച് കലാപം ഉണ്ടാക്കാനുള്ള കുറ്റമായി മാറും? പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥിയെ ട്രോളിയതിന്റെ പേരിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് കേരളാ പൊലീസ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ; ഹരി നായരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടി സംഘപരിവാർ

എംബി രാജേഷിന്റെ വായിൽ വടിവാളു തിരുകിയാൽ അതെങ്ങനെ വിവിധ സമുദായങ്ങളെ തമ്മിൽ തല്ലിച്ച് കലാപം ഉണ്ടാക്കാനുള്ള കുറ്റമായി മാറും? പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥിയെ ട്രോളിയതിന്റെ പേരിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് കേരളാ പൊലീസ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ; ഹരി നായരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടി സംഘപരിവാർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിക്കിടെ ബൈക്ക് മറിയുന്നു. അതിൽ നിന്ന് വീണത് വാളും. ഇത് ഏറെ ചർച്ചയായി. പൊലീസിലെ സ്വാധീനമുപയോഗിച്ച് ഇതിനെ വാഴക്കുല വെട്ടാനുള്ള വാളാക്കി മാറ്റി. വടിവാൾ പ്രയോഗം മായ്ക്കുകയും ചെയ്തു. അങ്ങനെ കരുതലോടെ ഈ വിഷയത്തെ സിപിഎം മറച്ചു. ഇതാണ് ട്രോളായി ഹരി നായർ അവതരിപ്പിച്ചത്. വടിവാൾ വായിൽ പിടിച്ചു നിൽക്കുന്ന പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയുടെ രൂപത്തിലെ ട്രോളായി ഇത് മാറി. ഈ ട്രോൾ രാജേഷിന് കൊണ്ടു. ഇതോടെ ഹരി നായർ ജയിലിനുള്ളിലായി.

ഐപിസിയിലെ 153 എ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം. മതത്തിന്റേയും വംശത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും പേരിൽ ആളുകളെ തമ്മിലടിപ്പിക്കുന്നതിന് ചുമത്തുന്നതിനാണ് ഈ വകുപ്പ്. എങ്ങനെയാണ് ഈ വകുപ്പ് ഹരിക്കെതിരെ ചുമത്തിയതെന്ന് ആർക്കും പിടിയുമില്ല. എംബി രാജേഷിന്റെ വായിൽ വടി തിരുകിയാൽ അതെങ്ങനെ വിവിധ സമുദായങ്ങളെ തമ്മിൽ തല്ലിച്ച് കലാപം ഉണ്ടാക്കാനുള്ള കുറ്റമായി മാറുമെന്നതാണ് ഉയരുന്ന ചോദ്യം. പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥിയെ ട്രോളിയതിന്റെ പേരിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച കേരളാ പൊലീസ് നടപടിയെ അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നു. പ്രതിഷേധവുമായി ബിജെപിക്കാരും ഉണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഹരി നായരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടി സംഘപരിവാർ പ്രവർത്തകരും സജീവമാകുന്നു. ഔട്ട് സ്‌പോക്കൺ എന്ന സോഷ്യൽ മീഡിയ പേജിന്റെ അഡ്‌മിനാണ് ഹരി നായർ. ഹരിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.

സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരാളും ഇല്ല. പക്ഷെ ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണം. മലയാളി യുവാക്കളുടെ സർഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം ബി രാജേഷിന്റെ അനൗചിത്യമായ ഈ നടപടി. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിന്റെ എംപി. എം.ബി.രാജേഷ് തന്നെ തന്നെ ട്രോളിയതിന്റെ പേരിൽ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച ഈ കേസ് നിലനിൽക്കില്ല എന്ന് എല്ലാവർക്കും അറിയാം. അസഹിഷ്ണുതയെന്താണെന്ന് നാം സിപിഎമ്മിൽ നിന്നും പഠിക്കണമെന്നാണ് പരിവാറുകാരുടെ സോഷ്യൽ മീഡിയയിലെ നിലപാട്.

കള്ളൻ കള്ളൻ എന്ന സ്വയം കള്ളൻ തന്നെ വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപോലെ ജനങ്ങളെ പറ്റിക്കുന്ന പാർട്ടിയാണ് സിപിഎം. അവർ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാണ്, പക്ഷെ സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച വളരെ സമർത്ഥമായി കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു. ഞാൻ ഇതുപോലെ എന്നെ ട്രോളുന്നവർക്കെതിരെ കേസുകൊടുക്കാൻ മുതിർന്നാൽ സിപിഎം എന്ന പാർട്ടിയിൽ ഒരൊറ്റ യുവാവും ഉണ്ടാവില്ല. ആധുനിക ലോകത്തെ കാർട്ടൂൺ ആയ ട്രോളുകളെ സൃഷ്ടിക്കുന്ന പ്രതിഭാധനരായ യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കള്ളക്കേസെടുത്ത് കൽത്തുറുങ്കിൽ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ലെന്ന് ബിജെപിയും പറയുന്നു.

കൽത്തുറുങ്കിൽ അടക്കപ്പെട്ട ഔട്ട്‌സ്‌പോക്കൻ ട്രോൾ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസറ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പാലക്കാട് വോട്ട് അഭ്യർത്ഥിച്ച ഇറങ്ങിയ എംബി രാജേഷ് എന്ന ട്രോളാണ് വിവാദമായത്. ഇതിന്റെ പേരിലായിരുന്നു ഹരി നായരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തോളു തൂക്കി കൊന്നോളൂ അധികാരവും പൊലീസും നിങ്ങളുടെ കയ്യിലാണ് പക്ഷെ മുട്ട് മടക്കാൻ ഞങ്ങൾ തയ്യാറല്ല-എന്നാണ് ഔട്‌സ്‌പോക്കൺ ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. സംഘപരിവാർ ആശയങ്ങൾ ട്രോളിലൂടെ പ്രചരിപ്പിക്കുന്ന ഗ്രൂപ്പാണ് ഇത്. പാലക്കാട്ടെ പ്രചരണത്തിലെ വടിവാൾ പുറത്തുവരലാണ് ഹരി നായരെ എംബി രാജേഷിനെ ട്രോളാൻ പ്രേരിപ്പിച്ചത്.

പാലക്കാട് എംബി രാജേഷിന്റെ ഇലക്ഷൻ പ്രചാരണത്തിന് പോകുന്ന സഖാക്കൾ വടിവാളുകൾ ഉപയോഗിക്കുന്നത് സാമൂഹമാധ്യമങ്ങളിൽ വരികയും. പ്രസ്തുത സംഭവത്തെ ട്രോളാൻ ഈ ഫോട്ടോ ഉപയോഗിക്കുകയും ചെയ്തതിനാൽ ആണ് അറസ്റ്റ് ഉണ്ടായത്. 153 (a) ആണ് ഹരിക്കെതിരെ ചുമത്തിയിട്ടുള്ളത്.. പാലക്കാട് എംപി രാജേഷ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന മഹനീയ വ്യക്തിത്വമാണെങ്കിലും അതൊന്നും തന്റെ നേർക്ക് വേണ്ടെന്നുള്ള ഉറച്ച തീരുമാനത്തിൽ ആണുള്ളത്.. ആയതിനാൽ തന്നെ ഈ ഫോട്ടോ ആരും എഫ്ബിയിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമായ കാര്യമാണ്.-ഇങ്ങനെയെല്ലാം കമന്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്.

ഹരി നായർക്ക് പിന്തുണയുമായി എത്തുന്ന ചില പ്രതികരണങ്ങൾ ചുവടെ

  • ചുവപ്പൻ മതഭീകരതയുടെ ഇരയായ സുഹൃത്ത് ഹരി നായർക്ക് ഐക്യദാർഢ്യം. തുറുങ്കിൽ അടയ്ക്കാം പക്ഷെ നിശ്ശബ്ദരാക്കാം എന്നത് നിങ്ങളുടെ വ്യാമോഹമാണ് കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളെ..
  • ഇതിലും മികച്ച നീതി നിർവ്വഹണം സ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല ?????? കമ്മി പൗലോസ് തുറങ്കിലടച്ച Hari Nair Hp ക്ക് ഐക്യദാർഢ്യം ???????? ''അറസറ്റ് ചെയ്യാനാണ് ഉദേശ്ശമെങ്കിൽ പോസ്റ്റ് ഇടാൻ തന്നെയാണ് തീരുമാനം '''
  • ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് കമ്മികളുടെ അണ്ണാക്കിൽ മാത്രം തള്ളാൻ ഉള്ളതല്ലാ..
  • വടിവാളു കൊണ്ട് പ്രകടനം നടത്തിയതിനെതിരെ ടോളിറക്കിയതിന്റെ പേരിൽ ജയിലിൽ പോയ ധീരൻ ഒരു #കട്ടസംഘി?? നബി :ഒരു ട്രോൾ പോസ്റ്റിൽ മുട്ടിടിച്ചവരാ കമ്മികൾ കട്ടസംഘികൾ നിവർന്നു നിന്ന മുള്ളി പോകുമല്ലോ സഖാക്കളേ നിങ്ങൾ ????
  • നാഴികയ്ക്ക് 40 വട്ടം ആവിഷ്‌ക്കാര സ്വാതന്ത്രത്തിനായി മുറവിളികൂട്ടുന്നവർ എല്ലാ മതങ്ങളെയും കളിയാക്കിയ ശേഷം ട്രോൾ സെൻസിൽ എടുക്കാൻ പറയുന്നവർക്ക് തിരിച്ച് ഒരു ട്രോൾ കിട്ടിയപ്പോൾ രോധനം, എന്നിട്ട് മതവുമായി ബന്ധമില്ലാത്ത ട്രോളിന്റെ പേരിൽ 153 A വകുപ്പ് [മതസ്പർദ്ദ വളർത്തൽ ] പ്രകാരം കേസ്, അറസ്റ്റ് ഹരി യെ fb യിലെ പോസ്റ്റ് കണ്ടുള്ള പരിചയം മാത്രം, വെള്ളം ചേർക്കാതെ മ്യൂട്ട് ചെയ്യാതെ പച്ചയ്ക്ക് രാഷ്ടീയം പറയുന്ന ചുരുക്കം ചിലരിൽ ഒരാൾ,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP