Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛൻ കട്ട മമ്മൂട്ടി ഫാനും മോൻ കട്ട മോഹൻലാൽ ഫാനും; മകനെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ ചെയ്തതെല്ലാം വെറുതെയായി; ഒടുവിൽ പ്രായച്ഛിത്തമായി അച്ഛന് മകൻ നൽകിയത് അത്യുഗ്രൻ ഓണ സമ്മാനം; മെഗാ സ്റ്റാറിനെ നേരിൽ കാണിച്ച് അച്ഛനിലെ ആരാധകനെ തിരിച്ചറിഞ്ഞ് ഹരി പത്തനാപുരം; മമ്മൂട്ടിയെ ഗോപാലൻ വൈദ്യർ നേരിട്ട് കാണുന്നത് എൺപത്തിനാലാം വയസ്സിൽ; ഒരു അപൂർവ്വ കൂടിക്കാഴ്ചയുടെ കഥ

അച്ഛൻ കട്ട മമ്മൂട്ടി ഫാനും മോൻ കട്ട മോഹൻലാൽ ഫാനും; മകനെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ ചെയ്തതെല്ലാം വെറുതെയായി; ഒടുവിൽ പ്രായച്ഛിത്തമായി അച്ഛന് മകൻ നൽകിയത് അത്യുഗ്രൻ ഓണ സമ്മാനം; മെഗാ സ്റ്റാറിനെ നേരിൽ കാണിച്ച് അച്ഛനിലെ ആരാധകനെ തിരിച്ചറിഞ്ഞ് ഹരി പത്തനാപുരം; മമ്മൂട്ടിയെ ഗോപാലൻ വൈദ്യർ നേരിട്ട് കാണുന്നത് എൺപത്തിനാലാം വയസ്സിൽ; ഒരു അപൂർവ്വ കൂടിക്കാഴ്ചയുടെ കഥ

അനന്ദു തലവൂർ

പത്തനാപുരം ; കട്ട മോഹൻലാൽ ഫാനായ ഹരി പത്തനാപുരം ഇങ്ങനൊരു ഓണസമ്മാനം നൽകുമെന്ന് അച്ഛൻ ഗോപാലൻ വൈദ്യർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കാരണം എൺപത്തിനാലുകാരനായ വൈദ്യർക്കിത് സ്വപ്ന സാഫല്യമായിരുന്നു അത്.

താരരാജാവിന്റെ അടുത്തിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ ഗോപാലൻ വൈദ്യരുടെ ഏറെ നാളത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മിക്ക മമ്മൂക്ക ചിത്രങ്ങളും തിയറ്ററിൽ പോയി കാണുന്ന കടുത്ത ആരാധകനാണ് ഗോപാലൻ വൈദ്യർ. ഇക്കാര്യം മമ്മൂട്ടിയോട് ഹരി ഒരു സുഹ്യത്ത് വഴി പറഞ്ഞു. ഒന്നു കാണാൻ പറ്റുമോ എന്ന ആഗ്രഹവും പറഞ്ഞു. കേട്ടപാടെ തന്റെ ആരാധകനെ കാണാനുള്ള ആഗ്രഹം മമ്മൂട്ടിയും പങ്കുവെച്ചു. അങ്ങനെ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കൊച്ചിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ഇക്കാര്യം അച്ഛൻ ഗോപാലൻ വൈദ്യരോട് ഹരി പറഞ്ഞിരുന്നില്ല. നമുക്ക് ദൂരെ ഒരിടത്ത് പോകാമെന്ന് പറഞ്ഞ് അച്ഛനെയും അമ്മയേയും ഭാര്യയേയും കുട്ടികളേയും കൂട്ടി കൊച്ചിക്ക് കുടുംബ സമേതം യാത്ര തിരിച്ചു. മെഗാ സ്റ്റാറിനെ നേരിട്ട് കണ്ടപ്പോൾ വൈദ്യർക്ക് സന്തോഷം അടക്കാനായില്ല. ഏറെ നേരം മെഗാ സ്റ്റാറിനൊപ്പം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അമ്മ സരസമ്മയും ഭാര്യ അഡ്വ. സബിതക്കും മക്കളായ ശിവാനി ഗോപാലും ,ഭരത് ഗോപാലും .

ഇക്കാര്യം ഹരി പത്തനാപുരം ഫോസ്ബുക്കിൽ പങ്കുവെച്ചപ്പോളാണ് മെഗാ സ്റ്റാറിനെ കണ്ട സംഭവം വൈറലായത്. പ്രായമായ മാതാപിതാക്കളെ അനാദാലയങ്ങളിൽ തള്ളുന്ന ഈ കാലഘട്ടത്തിൽ തന്റെ അച്ഛനേയും അമ്മയേയും ദൈവത്തെ പോലെ കണ്ട് എന്ത് ആഗ്രഹവും സാധിച്ച് കൊടുക്കുന്ന ഹരിയെന്ന മനുഷ്യസ്‌നേഹി പുതുതലമുറയ്ക്ക് തന്നെ മാതൃകയാണ്....

വൈറലായ ഹരി പത്തനാപുരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.....

അച്ഛനും ഞാനും തമ്മിൽ ഒരു അഭിപ്രായവ്യത്യാസമുണ്ട് ...അച്ഛൻ കട്ട മമ്മൂട്ടി ഫാനും ഞാൻ കട്ട മോഹൻലാൽ ഫാനും ആണ്... എന്നെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ വളരെ പണ്ടുമുതൽ ശ്രമം തുടങ്ങിയിരുന്നു...മമ്മൂക്ക തകർത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങൾ ഒന്നിലധികം തവണ തീയറ്ററിൽ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്..

കോട്ടയം കുഞ്ഞച്ചൻ, അമരം ,ധ്രുവം,ഒരു വടക്കൻ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത ,അധർവ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങൾ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്... കോട്ടയം കുഞ്ഞച്ചൻ 4 തവണ എങ്കിലും അച്ഛൻ ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്... ആ മമ്മൂട്ടിയുടെ കട്ട ആരാധകനെ മമ്മൂക്കയ്ക് ഒന്ന് നേരിട്ട് കാണിച്ചു കൊടുക്കണം എന്ന് ഞാൻ ചിന്തിച്ചു...ഇതറിഞ്ഞ മമ്മൂക്ക വളരെ സന്തോഷത്തോടു കൂടിയാണ് അച്ഛനെ കാണാമെന്ന് സമ്മതം മൂളിയത്...അങ്ങനെ അച്ഛനും മമ്മൂക്കയും തമ്മിൽ ഒരു കൂടിക്കാഴ്ച ഒരുങ്ങി...

ഒരുപാട് നേരം അവർ തമ്മിൽ സംസാരിച്ചിരുന്നു ... ഒടുവിൽ കാറിൽ കയറിയപ്പോൾ അച്ഛന്റെ കണ്ണ് ഒന്ന് നനഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി....എത്രയോ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനുമമ്മയും.... മലയാളത്തിന്റെ പ്രിയനടൻ സ്റ്റാർ മമ്മൂട്ടിക്ക് അ ഹൃദയത്തിൽ തൊട്ട് ഒരായിരം ജന്മദിനാശംസകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP