Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന്റെ നമ്പർ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; നവമാധ്യമത്തിൽ ഹരികൃഷ്ണൻ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച് പരാതി നൽകിയത് കേസിൽ കുടുങ്ങിയ ഉദ്യോഗസ്ഥരിലൊരാൾ: സൈനീകനെ പ്രതിരോധത്തിൽ ആക്കി വ്യാജപരാതി നൽകി ഭീഷണിപ്പെടുത്തി വിജിലൻസ് കേസ് പിൻവലിപ്പിക്കാൻ പൊലീസിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥർ

വീടിന്റെ നമ്പർ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; നവമാധ്യമത്തിൽ ഹരികൃഷ്ണൻ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച് പരാതി നൽകിയത് കേസിൽ കുടുങ്ങിയ ഉദ്യോഗസ്ഥരിലൊരാൾ: സൈനീകനെ പ്രതിരോധത്തിൽ ആക്കി വ്യാജപരാതി നൽകി ഭീഷണിപ്പെടുത്തി വിജിലൻസ് കേസ് പിൻവലിപ്പിക്കാൻ പൊലീസിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വീടിന്റെ നമ്പർ അനുവദിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പുനലൂർ വാളക്കോട് തുമ്പോട് രോഹിണിയിൽ ഹരികൃഷ്ണനെതിരെയാണ് കേസ്. നവമാധ്യമത്തിൽ ഹരികൃഷ്ണൻ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച് പരാതി നൽകിയ നഗരസഭാ ഉദ്യോഗസ്ഥർ ഹരികൃണ്ഷന്റെ ജോലി കളയിക്കാൻ സൈനീക ആസ്ഥാനത്തും പരാതി അയച്ചു. സൈനികനെ പ്രതിരോധത്തിൽ ആക്കി വ്യാജപരാതി നൽകി ഭീഷണിപ്പെടുത്തി വിജിലൻസ് കേസ് പിൻവലിപ്പിക്കാനാണ് പൊലീസിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

വിഷയത്തിൽ അന്വേഷണം നടത്താതെ പൊലീസ് ഏകപക്ഷീയമായാണ് ഹരികൃഷ്ണനെതിരെ കേസെടുത്തതെന്ന് അമ്മ ജെ.അനിതകമാരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഹരികൃഷ്ണൻ ജാതീയ ആക്ഷേപം നടത്തിയിട്ടില്ലെന്നും കൈക്കൂലി നൽകാത്തതിനാൽ വീട്ട് നമ്പർ അനുവദിക്കുന്നില്ലെന്ന് മാത്രമാണ് നവമാധ്യമത്തിൽ പങ്കുവച്ചതെന്നും അനിതകുമാരി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിൽ നടപടി നേരിട്ടതിന്റെ വിരോധം തീർക്കുകയാണ് ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി സൈനീകന്റെ ജോലി കളയുവാൻ വേണ്ടി സൈനീക ആസ്ഥാനത്ത് പരാതി അയക്കുകയും ചെയ്തു.

വീടിന് നമ്പർ നൽകുന്നതിനായി നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് ഹരികൃഷ്ണൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇത് വൈറലായതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഇടപെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അനിതകുമാരിക്ക് വീട്ടു നമ്പരും ലഭിച്ചു. എന്നാൽ ഇതിന്റെ പ്രതികീരം തീർക്കാൻ നവമാധ്യമത്തിൽ ഹരികൃഷ്ണൻ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച് ഉദ്യോഗസ്ഥരിലൊരാൾ ഹരികൃഷ്ണന്റെ ജോലിയെ ദോഷമായി ബാധിക്കണം എന്നുള്ള ദുരുദ്ദേശത്തോട് കൂടി പൊലീസിൽ വ്യാജപരാതി നൽകുകയായിരുന്നു.

അനിതകുമാരി പുനലൂർ നഗരസഭാ പരിധിയിൽ നിർമ്മിച്ച വീടിന് നമ്പർ നൽകാതെ രണ്ട് വർഷത്തോളം വട്ടം കറക്കി. അനിതകുമാരിയും സൈനികനായ ഹരികൃഷ്ണനും മാത്രമാണ് വീട്ടിലുള്ളത്. ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെയും നിരന്തര മാനസിക പീഡനം കാരണം അനിത കുമാരി കുഴഞ്ഞ് വീണ് ആശുപത്രിയിലായ സമയത്താണ് ഹരികൃഷ്ണൻ നവമാധ്യമങ്ങളിലൂടെ സംഭവം വെളിപ്പെടുത്തിയത്.

ഹരികൃഷ്ണൻ ഇട്ട ട്രോളുകൾ പോസ്റ്റുകൾ പൊലീസിന് തെളിവായി നൽകി എന്നും പറയപ്പെടുന്നു. എന്നാൽ സമൂഹത്തിൽ ഉള്ള അനീതികൾ ചോദ്യം ചെയ്തുള്ള പോസ്റ്റുകൾ അല്ലാതെ ആരെയും പെരെടുത്തോ,ജാതീയ ആക്ഷേപമോ പോസ്റ്റുകളിൽ എങ്ങുമില്ല.വിധവയായ തന്റെ അമ്മ തളർന്നു വീണപ്പോൾ ഏകമകൻ എന്നുള്ള നിലയിൽ പ്രതികരിക്കുക മാത്രം ആണ് ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ പേരും തസ്തികകളും അതിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ താൻ ആരെയും അധിക്ഷേപിച്ചില്ല.തനിക്ക് നേരിട്ട അനീതിയിൽ പ്രതികരിക്കുക മാത്രം ആണ് ചെയ്തിട്ടുള്ളത്.

അതേസമയം കൈക്കൂലി ആവശ്യപ്പെട്ടാൽ അത് തെളിയിക്കുക അല്ലാതെ പറയാൻ പാടില്ല എന്നും തെളിയിക്കപ്പെടുന്നത് വരെ കൈക്കൂലിക്കാർ ആകുന്നില്ല എന്നും അടൂർ പൊലീസ് പറയുന്നു. ഹരികൃഷ്ണനെ വിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി സ്ഥലത്തുള്ള ഹരികൃഷ്ണന് പറയാൻ ഉള്ളത് കേൾക്കാൻ കൂട്ടാക്കിയില്ല.പൊലീസ് ഈ വിഷയത്തിൽ ഏകപക്ഷീയമായി പെരുമാറുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പുനലൂർ നടന്ന വിഷയത്തിൽ അടൂർ പൊലീസിൽ കേസ് നൽകിയതിലും ദുരൂഹത ഉണ്ട് എന്ന് പറയപ്പെടുന്നു.കൈക്കൂലിക്ക് എതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന സമീപനം പരിഷ്‌കൃത സമൂഹത്തിന് ചേർന്ന പ്രവൃത്തി അല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP