Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനത്തിന് ഫണ്ടിനായി ചലഞ്ചുമായി ഹരിവരാസനം ട്രസ്റ്റ്; കോന്നകത്ത് ജാനകിയമ്മയുടെ അനുഗ്രഹത്തോടെ കുമ്മനം ജയിച്ച് എംപിയും കേന്ദ്രമന്ത്രിയാകുമെന്ന് ആശിർവദിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ അമ്മൂമ്മ; കുമ്മനത്തിന് വേണ്ടി ആകാവുന്ന എന്തെങ്കിലും ചെയ്യണമെന്ന് കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ച് മുതിർന്ന അംഗം; ഹരിവരാസനം എഴുതിയ ജാനകിയമ്മയുടെ മകളുടെ കുറിപ്പ് ചർച്ചയാകുമ്പോൾ

കുമ്മനത്തിന് ഫണ്ടിനായി ചലഞ്ചുമായി ഹരിവരാസനം ട്രസ്റ്റ്; കോന്നകത്ത് ജാനകിയമ്മയുടെ അനുഗ്രഹത്തോടെ കുമ്മനം ജയിച്ച് എംപിയും കേന്ദ്രമന്ത്രിയാകുമെന്ന് ആശിർവദിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ അമ്മൂമ്മ; കുമ്മനത്തിന് വേണ്ടി ആകാവുന്ന എന്തെങ്കിലും ചെയ്യണമെന്ന് കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ച് മുതിർന്ന അംഗം; ഹരിവരാസനം എഴുതിയ ജാനകിയമ്മയുടെ മകളുടെ കുറിപ്പ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമ്മനം രാജശേഖരന് വേണ്ടി ഫണ്ട് ചലഞ്ചുമായി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യകാര്യദർശിയായ ബാലാമണിയമ്മയുടെ പ്രസ്താവന. നമ്മുടെ ട്രസ്റ്റിന്റെ രക്ഷാധികാരി ആയ കുമ്മനത്തിനു വേണ്ടി ആകാവുന്ന എന്തെങ്കിലും ചെയ്യണം എന്ന് ആണ് എല്ലാ അംഗങ്ങളോടും ബാലാമണിയമ്മ ആവശ്യപ്പെടുന്നത്. ഏത് സാഹചര്യത്തിലാണ് കുമ്മനത്തിന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ട്രസ്റ്റ് നൽകുന്നതെന്നും വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ കുടുംബത്തിലെ തലമുതിർന്ന അംഗമാണ് ബാലാമണിയമ്മ. അയ്യപ്പന്റെ ഉണർത്തു പാട്ടായ ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകിയമ്മയുടെ മകളാണ് ബാലാമണിയമ്മ.

കുമ്മനത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് അംഗങ്ങൾക്ക് നിർദ്ദേശവും നൽകി. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയും മുൻ ഗവർണറും അയ്യപ്പസേവാസമാജ സ്ഥാപകനും തികഞ്ഞ അയ്യപ്പഭക്തനുമായ കുമ്മനം രാജശേഖരൻ തിരുവനന്തപുരം ലോകസഭാ സ്ഥാനാർത്ഥിയാണ് എന്നു അറിയിച്ചു. അനുഗ്രഹത്തിനും ആശീർവാദത്തിനു എന്നെ വിളിച്ചിരുന്നു. കോന്നകത്തു ജാനകിയമ്മയുടെയും അനുഗ്രഹത്തോടെ ജയിച്ചു എംപിയും കേന്ദ്രമന്ത്രിയും ആകുമെന്ന് ഞാൻ കുമ്മനത്തോട് അനുഗ്രഹവാക്കുകൾ പറഞ്ഞതു വളരെ ആദരവോടെയാണ് അദ്ദേഹം ഏറ്റുവാങ്ങിയതെന്നാണ് ബാലാമണിയമ്മ വിശദീകരിക്കുന്നത്.

ഗവർണർ പദവിയിൽ എത്തിയപ്പോഴും എന്നെ വിളിച്ചു ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ കാര്യം അന്വേഷിക്കുമായിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ട്രസ്റ്റിന്റെ രക്ഷാധികാരി ആയ കുമ്മനത്തിനു വേണ്ടി ആകാവുന്ന എന്തെങ്കിലും ചെയ്യണം എന്ന് ആണ് എല്ലാ അംഗങ്ങളോടും എന്റെ അപേക്ഷ. കുറഞ്ഞപക്ഷം അദ്ദേഹത്തിന് ഇലക്ഷന് കെട്ടിവെയ്ക്കാനുള്ള തുകയെങ്കിലും നമുക്ക് കൊടുക്കാൻ കഴിയുന്നത് ട്രസ്റ്റിന് അഭിമാനം ആണ്. അദ്ദേഹം അത് അംഗീകരിക്കും എന്നാണ് എന്റെ പ്രതീക്ഷ. അംഗങ്ങൾ ഇക്കാര്യം മുഖവിലയ്ക്കുമെടുത്തു അദ്ദേഹത്തിന് വേണ്ടി ആകാവുന്നതുതെല്ലാം ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ബാലാമണിയമ്മ പറയുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ കോടതി വിധി നടപ്പാക്കാൻ അനുനയ നീക്കം നടത്തുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ കുടുംബവും പരസ്യമായി സമരരംഗത്തു വന്നിരുന്നു. യുവതികൾ ശബരിമലയിൽ എത്തുന്നത് തടയുമെന്ന് പ്രഖ്യാപിച്ച് ഇന്നലെ ആചാര സംരക്ഷണ സമിതി നിലയ്ക്കലിൽ ആരംഭിച്ച സമരത്തിൽ ട്രസ്റ്റ്അംഗങ്ങളും പങ്കെടുത്തിരുന്നു. അന്ന് ദേവസം ബോർഡ് പ്രസിഡന്റ് പത്മകുമാറായിരുന്നു ട്രസ്റ്റ് സെക്രട്ടറി. 1920ൽ ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകിയമ്മയുടെ കുടുംബത്തിന്റേതായിരുന്നു ഈ ട്രസ്റ്റ്. ഇത്തരത്തിൽ വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിന്ന അയ്യപ്പനുമായി അടുപ്പമുള്ള കുടുംബമാണ് ഇപ്പോൾ കുമ്മനത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. ആലപ്പുഴ പുറക്കാട്ടു കൊന്നകത്തു ജാനകിയമ്മയാണ് ധർമ്മ ശാസ്താവിന്റെ പ്രശസ്തമായ ഉറക്കുപാട്ട് ഹരിവരാസനം രചിച്ചതെന്ന മകൾ ബാലാമണിയമ്മയുടെ വെളിപ്പെടുത്തലുകൾക്കു ബലം നൽകുന്ന രേഖകൾ പുറത്തു വന്നിരുന്നു.

 ശബരിമല വെളിച്ചപ്പാടും ശാന്തിയുമായിരുന്ന അന്തകൃഷ്ണ അയ്യരുടെ മകളും സംസ്‌കൃത പണ്ഡിതയുമായ കോനകത്ത് ജാനകിയമ്മയാണ് ശ്രുതി മധുരവും ലാളിത്യപൂര്വവുമായ അയ്യപ്പന്റെ ഉറക്കുപാട്ടെഴുതിയതെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP