Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഹാരിസണും ഷഹാനയും എത്തുന്നതും കാത്ത് വളപട്ടണം പൊലീസ് സ്‌റ്റേഷനിൽ ബന്ധുക്കളും ആളുകളും തടിച്ചുകൂടി; ഹാരിസണൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ തുറന്നു പറഞ്ഞ് ഷഹാന; യുവതിയെ കാമുകനൊപ്പം ജീവിക്കാൻ അനുമതി നൽകി കോടതിയും; കണ്ണീരും കയ്യുമായി ബന്ധുക്കൾ നിരാശയോടെ മടങ്ങിയെങ്കിലും എസ്ഡിപിഐയുടെ വധഭീഷണി അതിജീവിച്ച യുവ കമിതാക്കൾ പുതുജീവിതത്തിലേക്ക്

ഹാരിസണും ഷഹാനയും എത്തുന്നതും കാത്ത് വളപട്ടണം പൊലീസ് സ്‌റ്റേഷനിൽ ബന്ധുക്കളും ആളുകളും തടിച്ചുകൂടി; ഹാരിസണൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ തുറന്നു പറഞ്ഞ് ഷഹാന; യുവതിയെ കാമുകനൊപ്പം ജീവിക്കാൻ അനുമതി നൽകി കോടതിയും; കണ്ണീരും കയ്യുമായി ബന്ധുക്കൾ നിരാശയോടെ മടങ്ങിയെങ്കിലും എസ്ഡിപിഐയുടെ വധഭീഷണി അതിജീവിച്ച യുവ കമിതാക്കൾ പുതുജീവിതത്തിലേക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ:പ്രണയ വിവാഹത്തെ തുടർന്ന് കെവിനുണ്ടായ അവസ്ഥ തങ്ങൾക്കും ഉണ്ടാകുമെന്ന് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവും യുവതിയും വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ നാടകീയ രംഗങ്ങൾ. ഇന്ന് രാവിലെ മുതൽ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്‌റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഇവർക്കിടയിലേക്കാണ് സുഹൃത്തുക്കൾക്കൊപ്പം ഹാരിസണും ഷഹാനയും എത്തുന്നത്. ഇവർ പൊലീസ് സ്‌റ്റേഷനിൽ നിന്നും പിന്നീട് കോടതിയിലേക്ക് കൊണ്ടുപോയി. മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് യുവതിയെ ഹാജരാക്കിയത്.

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഇരുവരും എത്തിയിരുന്നു. യുവാവിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയിരുന്നു. അതിനാൽ കോടതിയിൽ ഹാജരാക്കി മൊഴിയെടുത്തശേഷം ബന്ധുക്കൾക്കൊപ്പം വിടുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിൽ യുവതിയോടൊപ്പം യുവാവും എത്തിയിരുന്നു. സ്റ്റേഷനിൽവച്ച് യുവതിയുടെ ബന്ധുക്കൾ വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണനുമായി സംസാരിച്ചിരുന്നു. എന്നാൽ യുവതി യുവാവിനോടൊപ്പം ജീവിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

പാപ്പിനിശ്ശേരിയിലെ ഷഹാനയും ആറ്റിങ്ങലിലെ ഹാരിസണുമാണ് വാമനപുരത്തിനു സമീപം ദേവാലയത്തിൽ വിവാഹിതരായ ശേഷം പോസ്റ്റിട്ടത്. ഷഹാനയുടെ ഉമ്മയുടെ ബന്ധുവാണ് ഹാരിസന്റെ മാതാവ്. വർഷങ്ങൾക്കു മുമ്പ് ഇവർ ഹാരിസന്റെ പിതാവ്സ്റ്റീഫനെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് സ്റ്റീഫൻ മണിക്കുട്ടൻ എന്ന് പേരുമാറ്റി. വളപട്ടണം പൊലീസ് സ്റ്റേഷനുമുന്നിൽ രാവിലെ ഒരുസംഘം തടിച്ചുകൂടിയിരുന്നു. സ്റ്റേഷനിലെത്തിയ യുവതിയുടെ ബന്ധുക്കൾ കരഞ്ഞുപറഞ്ഞിട്ടും യുവതി തീരുമാനത്തിൽ ഉറച്ചുനിന്നതോടെ മറ്റുവഴിയില്ലാതെ അവർ മടങ്ങി.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ യുവതിക്കൊപ്പമുള്ള യുവാവിനും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ജൂലായ് 15 ന് വൈകുന്നേരമാണ് ഷഹാന വീടുവിട്ടത്. ഷഹാനയെ കണ്ടെത്താൻ എസ്‌ഐ സി.സി. ലതീഷ്, എഎസ്ഐ ടി.പി.കുഞ്ഞിരാമൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, വനിതാപൊലീസ് അംഗങ്ങളായ അനിത, ഇന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒന്നരവർഷത്തെ പ്രണയത്തിനൊടുവിലാണ് ഹാരിസണും ഷഹാനയും ഒന്നായത്. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവർത്തകരുടെ ഭീഷണി ഉണ്ടായത്. മൂന്ന് മാസം മുൻപാണ് ഇവരുടെ പ്രണയം ഷഹാനയുടെ വീട്ടിൽ അറിയുന്നത്. ഇതോടെ ഭീഷണികൾ എത്തി തുടങ്ങി. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ വിളിച്ചിറക്കി കൊണ്ടുപോകും എന്ന് ഹാരിസൺ പറഞ്ഞപ്പോൾ മലപ്പുറം കടന്ന് വേണം ആറ്റിങ്ങലിലേക്ക് പോകാൻ, മലപ്പുറം കടക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന ഭീഷണിയായിരുന്നു എസ്ഡിപിഐയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഷഹാനയുടെ വിവാഹം ഉടൻ നടത്തണമെന്ന് എസ്ഡിപിഐ വീട്ടുകാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഈ സമയം വീട്ടു തടങ്കലിൽ എന്ന പോലെയാണ് കഴിഞ്ഞിരുന്നത്. വീട്ടുകാരറിയാതെ ഹാരിസണെ ഫോണിൽ ബന്ധപ്പെട്ട് തന്നെ ഇവിടുന്ന് കൊണ്ടുപോകണമെന്ന് ഷഹാന ആവശ്യപ്പെട്ടു.

സുഹൃത്തുക്കളുടെ സഹായത്തോടെ ഹാരിസൺ കണ്ണൂർ വളപട്ടണത്തേക്ക് യാത്രയായി. പിന്നാലെ സുഹൃത്തുക്കൾ കാറുമായി അവിടെയെത്തി. ഞായറാഴ്ച വൈകിട്ട് വീട്ടുകാരുടെ കണ്ണു വെട്ടിച്ച് പുറത്ത് കടന്ന ഷഹാനയെ ഹാരിസും സുഹൃത്തുക്കളും കാറിൽ കയറ്റി പോവുകയായിരുന്നു. പിന്നീട് ഒരു സിനിമാക്കഥയെ വെല്ലുന്ന യാത്ര. മലപ്പുറം വഴി പോകാൻ കഴിയില്ലെന്ന് മനസ്സിലായ ഹാരിസൺ കണ്ണൂരിൽ നിന്നും വിരാജ്പേട്ട-മൈസൂർ-സത്യമംഗലം-കോയമ്പത്തൂർ വഴി തൃശ്ശൂരെത്തി ആറ്റിങ്ങലിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷം സുഹൃത്തുക്കളുടെ സംരക്ഷണയോടെ ഒളിവിൽ കഴിയുകയായിരുന്നു. ഹാരിസണിന്റെ വീട്ടിൽ എസ്ഡിപിഐ പ്രവർത്തകർ എത്തുകയും പച്ചയ്ക്ക് രണ്ടിനെയും കത്തിക്കും എന്നും വീട്ടുകാരെ തീർത്തുകളയുമെന്നും ഭീഷണി മുഴക്കി. ഇതോടെ ഒരുമിച്ചു ജീവിക്കാൻ എസ്ഡിപിഐ പ്രവർത്തകർ അനുവദിക്കില്ലെന്ന് മനസ്സിലായതോടെയാണ് ഹാരിസൺ തന്റെ ഫേസ്‌ബുക്ക് പേജ് വഴി തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ലൈവിലെത്തി പറഞ്ഞത്.

രണ്ടുപേരുടെയും വീട്ടുകാർ കാൺമാനില്ല എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനാൽ ആദ്യപടിയായി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നൽകി. പെൺകുട്ടിയെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. കോടതി നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് ഷഹാനയെ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. നവദമ്പതികൾക്ക് സുരക്ഷ നൽകണമെന്ന് കോടതിയുടെ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു നവദമ്പതികൾ വധശിക്ഷയുള്ളതായി വെളിപ്പെടുത്തിയത്. വധുവിന്റെ ബന്ധുക്കളും എസ്ഡിപിഐക്കാരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ദമ്പതികൾ ആരോപിച്ചിരുന്നു. തുടർന്ന് ഇരുവരേയും കാണാതാവുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരേയും കാണാതായത് ആശങ്ക സൃഷ്ടിച്ചു.

തന്നെയും തന്റെ കുടുംബാംഗങ്ങളേയും ഷഹാനയേയും ഒന്നടങ്കം കൊല്ലുമെന്നാണ് നിരന്തരമായ ഫോൺവിളികളിലൂടെ എസ്ഡ്പിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നത് എന്നാണ് ഹാരിസൺ വെളിപ്പെടുത്തിയത്. ഏറെ നാളായി പ്രണയിത്താലിയിരുന്ന ഹാരിസൺ ഷഹാനയും രണ്ടു ദിവസം മുമ്പാണ് വിവാഹിതരായാത്. വിവാഹത്തിന് ശേഷം വിവാഹ ഫോട്ടോ ഹാരിസൺ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുയും ചെയ്തിരുന്നു. ചിലർ ഈചിത്രം ദുരുദ്ദേശത്തോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഇരുവർക്കും നേരേ വധഭീഷണി ഉണ്ടായത്. ഇതിന് പിന്നാലെ നവദമ്പതികൾ ഫേസ്‌ബുക്ക് ലൈവിലെത്തി. ജാതിയും മതവും നോക്കാതെയാണ് തങ്ങൾ വിവാഹിതരായതെന്ന് ഇരുവരും പറയുന്നു.

മതവും ജാതിയും തങ്ങൾക്കിടയിലില്ലെന്നും സ്നേഹം മാത്രമാണുള്ളതെന്നും ഹാരിസണും ഷഹാനയും വ്യക്തമാക്കിയിരുന്നു. മതവും ജാതിയും തങ്ങൾക്കിടയിലില്ല. സ്നേഹം മാത്രമാണുള്ളത്. എന്തിനാണ് തങ്ങളെ കൊല്ലാൻ നോക്കുന്നത്. മതം മാറാൻ തങ്ങൾ രണ്ടുപേരും തീരുമാനിച്ചിട്ടില്ല. എന്റെ ഭർത്താവ് എന്നെ മതം മാറ്റിയിട്ടില്ല. ഭർത്താവിനെയും കുടുംബക്കാരെയും കൊല്ലാൻ എസ്ഡിപിഐക്കാർ ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും തങ്ങളെ ജീവിതം ഇല്ലാതാക്കരുതെന്നും ഷഹാനയും ഫേസ്‌ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു. എസ്ഡിപിഐ പ്രവർത്തകരായ ഷംസി, നിസാർ എന്നിവരാണ് ഭീഷണിപ്പെടുത്തിയതെന്നായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP