1 usd = 71.69 inr 1 gbp = 86.92 inr 1 eur = 79.44 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 235.67 inr

Aug / 2019
22
Thursday

ദുർബല വാദങ്ങൾ ഉയർത്തി സർക്കാർ ഭൂമി വിട്ടുകൊടുക്കാൻ കളം ഒരുക്കിയ സർക്കാർ അഭിഭാഷകൻ മുമ്പ് ഹാരിസണ് വേണ്ടി വാദിച്ചയാൾ: പൂർത്തിയായത് വി എസ് നിയമിച്ച് ഉമ്മൻ ചാണ്ടി മാറ്റാൻ പേടിച്ച സുശീല ഭട്ടിനെ നീക്കി നിയമിച്ചു പിണറായി സർക്കാർ തുടക്കമിട്ട അട്ടിമറി നീക്കം; രാജമാണിക്യം റിപ്പോർട്ടിനെതിരെ ആദ്യം നിലപാട് എടുത്തതും സർക്കാറിനുള്ളിലെ ക്ഷുദ്രശക്തികൾ തന്നെ; നഷ്ടമാകുന്നത് ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമി

April 11, 2018 | 11:06 AM IST | Permalinkദുർബല വാദങ്ങൾ ഉയർത്തി സർക്കാർ ഭൂമി വിട്ടുകൊടുക്കാൻ കളം ഒരുക്കിയ സർക്കാർ അഭിഭാഷകൻ മുമ്പ് ഹാരിസണ് വേണ്ടി വാദിച്ചയാൾ: പൂർത്തിയായത് വി എസ് നിയമിച്ച് ഉമ്മൻ ചാണ്ടി മാറ്റാൻ പേടിച്ച സുശീല ഭട്ടിനെ നീക്കി നിയമിച്ചു പിണറായി സർക്കാർ തുടക്കമിട്ട അട്ടിമറി നീക്കം; രാജമാണിക്യം റിപ്പോർട്ടിനെതിരെ ആദ്യം നിലപാട് എടുത്തതും സർക്കാറിനുള്ളിലെ ക്ഷുദ്രശക്തികൾ തന്നെ; നഷ്ടമാകുന്നത് ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അധികാരത്തിന് പുറത്തു നിൽക്കുമ്പോൾ ഹാരിസൺ ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ശബ്ദമുയർത്തുകയും അധികാരത്തിലെത്തുമ്പോൾ ഹാരിസണ് അനുകൂല നിലപാട് എടുക്കുകയും ചെയ്ത എൽഡിഎഫിന്റെ ഇരട്ടത്താപ്പ് വെളിച്ചുത്തു കൊണ്ടുവന്ന വിധിയാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും ഉണ്ടായത്. നിയമസെക്രട്ടറി ഹാരിസണ് അനുകൂലമായി റിപ്പോർട്ട് നൽകിയും കേസ് ശരിക്കും പഠിച്ച് വാദിച്ചു കൊണ്ടിരുന്ന സുശീല ഭട്ടിനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും മാറ്റിയും സർക്കാർ നടത്തിയ കള്ളക്കളിയുടെ വിജയമാണ് ഇപ്പോൾ ഉണ്ടായത്. ഹാരിസണ് അനുകൂലമായ വിധി വന്നതോടെ കേരളത്തിൽ വൻകിടക്കാർ കൈവശം വെക്കുന്ന ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമിയുടെ കാര്യത്തിലും തീരുമാനമായി. കേസിൽ തുടക്കം മുതൽ കള്ളക്കളിയാണ് നടന്നത്.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഹാരിസണിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. അതുകൊണ്ടാണ് സുശീല ഭട്ടിനെ കേസ് വിദശമായി പഠിച്ചു കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. അങ്ങനെ സുശീലാ ഭട്ട് കേരളത്തിന്റെ അഭിഭാഷകയായി. ഇതോടെ കേസുകളെല്ലാം കേരളം ജയിക്കാൻ തുടങ്ങി. എല്ലാ ഭൂമിയും നഷ്ടമാകുമെന്ന ഭയം ഹാരിസണു വരികെയും ചെയ്തു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴും വിവാദം ഭയന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സുശീലാ ഭട്ടിനെ മാറ്റിയില്ല. എന്നാൽ പിണറായി സർക്കാരിൽ സിപിഐയ്ക്കാണ് റവന്യൂ വകുപ്പ്. ആദ്യം തന്നെ ഹാരിസൺ കേസിൽ നിന്ന് ഇടത് പക്ഷം നേരത്തെ നിയമിച്ച അഭിഭാഷകനെ മാറ്റി. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കാനം രാജേന്ദ്രനും ഈ നീക്കത്തെ അനുകൂലിച്ചു.

പകരം അഡീഷണൽ എജിയായ രഞ്ജിത് തമ്പാനെ കൊണ്ടുവരാൻ നീക്കം നടന്നു. ഹാരിസണിന്റെ സ്വന്തം ആളാണ് രഞ്ജിത്ത് എന്ന് ആക്ഷേപം ഉയർന്നതോടെ അദ്ദേഹം കേസിൽ നിന്ന് പിന്മാറി. പിന്നീട് സ്റ്ററ്റ് അറ്റോർണിയായ കെ വി സോഹനെ ഹാരിസൺ കേസ് അഡ്വക്കേറ്റ് ജനറൽ ഏൽപ്പിക്കുമെന്ന സൂചനയും വന്നു. ഹൈക്കോടതി അഭിഭാഷകനായ സോഹനും ഹാരിസണുമായി ബന്ധമുണ്ടായിരുന്നു. ഹാരിസണിന് വേണ്ടി സോഹനും കേസുകളിൽ ഹാജരായിട്ടുണ്ട്.

എന്നാൽ, പത്തനംതിട്ട കോടതിയിലെ കേസിൽ സോഹർ ഹാരിസണ് വേണ്ടി ഹാജരായത്. ഹാരിസൺ ഭൂമി സ്വകാര്യവ്യക്തിയുടേതെന്നായിരുന്നു വാദം. തോട്ടം മേഖലയിൽ കമ്പനികൾ ഏഴ് ലക്ഷം ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് സർക്കാർ കണ്ടെത്തൽ. പത്തനംതിട്ട കോടതിയിൽ ഉണ്ടായിരുന്ന 2989/11 നമ്പർ കേസിലാണ് സോഹൻ ഹാജരായത്. ഇത് സോഹനും സമ്മതിക്കുന്നുണ്ട്. ഇങ്ങനെ സ്റ്റേറ്റ് അറ്റോർണി സർക്കാരിനായി വാദിക്കാനെത്തിയാൽ എങ്ങനെ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുമെന്നാണ് എന്ന ചോദ്യം ഉയർന്നു. ഇതോടെ കേരളത്തിന് പുറത്തുനിന്നും അഭിഭാഷകനെ എത്തിച്ചാണ് സർക്കാർ കേസിൽ ഹൈക്കോടതിയിൽ വാദം നടത്തിയത്.

നിയമ സെക്രട്ടറിയുടെ റിപ്പോർട്ടും സർക്കാർ ഹാരിസണ് അനുകൂലം

ഇതിനിടെ സർക്കാർ തലത്തിലും കേസ് അട്ടിമറിക്കാൻ നീക്കം നടന്നു. ഹാരിസൺ മലയാളം ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ പുതിയ വഴിത്തിരിവായി നിയമസെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടങ്ങൾ അനധികൃത കയ്യേറ്റമല്ലെന്നും ഇത്തരത്തിൽ കണക്കാക്കി നിയമ നിർമ്മാണം നടത്തിയാൽ അത് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാകുമെന്നും ആണ് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് നൽകിയത്. ടാറ്റ, ഹാരിസൺ ഗ്രൂപ്പുകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോർട്ടിനെ തള്ളിയാണ് നിയമവകുപ്പ് രംഗത്ത് എത്തിയിരുന്നത്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോർട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മീഷനെ നിയമിക്കുമെന്നും നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

സംസ്ഥാനത്ത് 75,000 ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസൺ മലയാളം ലിമിറ്റഡ് വിദേശ കമ്പനിയുടെ ബിനാമി കമ്പനിയെന്ന് രാജമാണിക്യം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബിനാമി പേരിൽ സർക്കാർ തോട്ടഭൂമി കൈക്കലാക്കിയ ഹാരിസൺന്റെ നടപടികളെ പറ്റി സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്ന് സർക്കാരിന് സ്‌പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ശുപാർശ നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതിയിൽ കേസ് വാദിക്കുന്നതിലെ തട്ടിപ്പ് പുറത്താകുന്നത്. ഹാരിസൺ ഇന്ത്യൻ കമ്പനിയാണെന്ന വാദം പൊളിച്ചടുക്കുന്ന വ്യക്തമായ രേഖകൾ സഹിതമാണ് എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഫെറ നിയമത്തിന്റെയും ബിനാമി ട്രാൻസാക്ഷൻ (പ്രൊഹിബിഷൻ) ആക്ടിന്റെയും നഗ്‌നമായ ലംഘനമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഇതിനുപിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടാറ്റ, ഹാരിസൺ. അടക്കമുള്ള വിവിധ കമ്പനികൾ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കർ നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ രാജമാണിക്യം സമർപ്പിച്ച സമഗ്രമായ റിപ്പോർട്ടിന് പകരം പുതിയ നിയമനിർമ്മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം ഡോ. എം.ജി. രാജമാണിക്യത്തെ നിയമിച്ചിരുന്നു.

ഇക്കാലത്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നത് ഇടതുകക്ഷികളും ആയിരുന്നു. ഇതിന് പുറമെ 2013 ഫെബ്രുവരി 27ന് ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയും ഉണ്ടായി. ഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടു. രണ്ടുമാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആ കാലാവധി തീരാൻ രണ്ടുദിവസം ശേഷിക്കേ ഉമ്മൻ ചാണ്ടി സർക്കാർ രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഭൂമിയേപ്പറ്റിയും അന്വേഷണം നടത്തിയ രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി അടിയന്തിരമായി ഏറ്റെടുക്കണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽ ടാറ്റയുടേയും ഹാരിസണിന്റേയും കൈയിലിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നത് ആണെന്നാണ് ഇപ്പോൾ നിയമവകുപ്പ് സെക്രട്ടറി പറയുന്നത്. ഇതോടെ ഈ ഭൂമി കമ്പനികൾക്ക് തീറെഴുതുന്ന നിലപാട് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.

ഹാരിസൺ അടക്കമുള്ള കമ്പനികൾ ഭൂമി അവകാശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും പാട്ടക്കരാർ കഴിഞ്ഞ ഭൂമി മാത്രമാണ് ഇതെന്നും നിയമസെക്രട്ടറി പറയുന്നു. ടാറ്റയുടേത് അനധികൃത കൈയേറ്റമാണെന്നത് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒൻപത് വിജിലൻസ് കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിദേശ നാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യൻ കമ്പനി ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സർക്കാരിൽ നിക്ഷിപ്തമായ ഭൂമി വിദേശ കമ്പനികൾ കൈവശം വെച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോർട്ടിൽ പറയുന്നത്.

തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിലടക്കം ഹാരിസൺ സർവതന്ത്രങ്ങളും പയറ്റിയെങ്കിലും ഹൈക്കോടതിയിലെ റവന്യൂ സ്പെഷ്യൽ പ്ലീഡർ സുശീല ആർ. ഭട്ട് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് നേരത്തെ ഈ തന്ത്രങ്ങൾ വിജയിക്കാതിരുന്നത്. ഇത്തരത്തിൽ നിയമപരമായി തന്നെ വിജയം നേടി നിൽക്കുന്ന സാഹചര്യത്തിൽ മറിച്ചൊരു നിലപാട് സംസ്ഥാന സർക്കാരിന്റെ നിയമസെക്രട്ടറി സ്വീകരിക്കുന്നത് വിചിത്രമെന്ന വിലയിരുത്തലും ഉയരുകയുണ്ടായി. കേരള ചരിത്രത്തിൽ വിപ്ലവകരമായേക്കാവുന്ന ഒരു നടപടിയെ അട്ടിമറിക്കുന്നതിനാണ് ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ കൂട്ടുനിൽക്കുന്നതെന്ന ആരോപണവും ഇതോടെ ഉയർന്നു.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻസ് ആക്റ്റ് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശം വച്ചിരുന്ന തോട്ടഭൂമി സർക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ ഈ വാദം ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവും ആണെന്ന വാദമാണ് നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് ഉയർത്തുന്നത്. ഇൻഡിപെൻഡൻസ് ആക്റ്റ് പ്രകാരം രാഷ്ട്രീയ ഉടമ്പടികളാണ് റദ്ദായതെന്നും ഫെറാ നിയമപ്രകാരം നടപടിയെടുക്കാൻ റിസർവ് ബാങ്കിനേ അധികാരമുള്ളൂ എന്നും നിയമസെക്രട്ടറി പറയുന്നു.

ഹാരിസൺ, ടാറ്റ തുടങ്ങിയ തോട്ടങ്ങൾ 1964ലെ ലാൻഡ് കൺസർവൻസി നിയമപ്രകാരവും ഏറ്റെടുക്കാൻ ആവില്ലെന്നും ഈ നിയമപ്രകാരം ഹാരിസണിന്റേത് അനധികൃത കയ്യേറ്റമല്ലെന്നും നിയമസെക്രട്ടറി വ്യക്തമാക്കുന്നു. പാട്ടഭൂമി ആണെങ്കിൽ അത് റദ്ദാക്കാനും ഏറ്റെടുക്കാനും ട്രാൻസ്ഫർ പ്രോപ്പർട്ടി ആക്റ്റ് അനുസരിച്ച് സർക്കാരിന് കഴിയുമെന്നും എന്നാൽ ഇതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും ആണ് നിയമസെക്രട്ടറിയുടെ ശുപാർശ ചെയ്തിരുന്നത്.

ഭൂമി തിരിച്ചു പിടിക്കണമെന്ന് റിപ്പോർട്ടു നൽകിയത് ആറ് കമ്മീഷനുകൾ

ഹാരിസൺ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കുന്ന കാര്യത്തിൽ 1999 മുതൽ ഇതുവരെ നിയോഗിക്കപ്പെട്ട ആറ് വ്യത്യസ്ത കമ്മീഷനുകളും പറഞ്ഞത് ഹാരിസൺ കൈവശംവച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്നും അതു തിരിച്ചുപിടിക്കണം എന്നുമാണ്. സുമിത എൻ. മേനോൻ റിപ്പോർട്ട് (1999), നിവേദിത പി. ഹരൻ റിപ്പോർട്ട് (2005), ജസ്റ്റിസ് എൽ. മനോഹരൻ റിപ്പോർട്ട് (2007), സജിത്ത് ബാബു റിപ്പോർട്ട് (2010), വിജിലൻസ് അന്വേഷണ റിപ്പോർട്ട് (2013), ഡോ. എം.ജി.രാജമാണിക്യം റിപ്പോർട്ട് (2015) എന്നിവയാണ് ഇവ. ഫെറ നിയമങ്ങളുടെയും വിദേശകമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും പശ്ചാത്തലത്തിൽ സിബിഐ, എൻഫോഴ്സ്മെന്റ് തലത്തിലുള്ള അന്വേഷണവും രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിനെ അട്ടിമറിക്കാൻ ഹാരിസൺ മലയാളം കമ്പനിക്ക് അനുകൂലമായി ഉന്നതലതലത്തിൽ വൻഗൂഢാലോചന അരങ്ങേറുന്നതായി ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ എൻ.ഡി.എഫ്. ഭരണത്തിൽ 2006 മുതൽ 2011 വരെ നിയമനടപടികൾ വലിച്ചുനീട്ടുകയായിരുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. 2007 ൽ ഹാരിസണിന്റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിന് അഞ്ച് മന്ത്രിമാർ അടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടമസമില്ലെന്ന് ജസ്റ്റീസ് എൽ. മനോഹരൻ കമ്മിറ്റി മന്ത്രിസഭാ ഉപസമിതിക്കു റിപ്പോർട്ട് നൽകിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ പഠിക്കാൻ എന്ന പേരിൽ അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മിഷണർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ വയ്ക്കുകയാണ് സർക്കാർ ചെയ്തത്.

വീണ്ടും ഒരു കാരണവുമില്ലാതെ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിച്ച് സർക്കാർ 2011 ൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മുപ്ലിവാലി എസ്റ്റേറുമായി ബന്ധപ്പെട്ട 2009 ലെ കേസിൽ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയിൽ ഒത്തുകളിക്കുകയാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന ആരോപണവും ഉയർന്നു. മുപ്ലിവാലയിതേടക്കം കേരളത്തിലെ കൈവശഭൂമിയിൽ ഹാരിസൺ മലയാളത്തിന് യാതൊരു അവകാശവും ഇല്ലെന്നു വ്യക്തമാക്കുന്ന നിവേദിത പി. ഹരൻ റിപ്പോട്ട്, ജസ്റ്റീസ് എൽ. മനോഹരൻ കമ്മിഷൻ റിപ്പോർട്ട് എന്നിവ അന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാതെ പൂഴ്‌ത്തിവെച്ചുവെന്നതായിരുന്നു ആരോപണത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് വിവിധ എസ്റ്റേറ്റുകളിലെ പതിനയ്യായിരത്തിൽപരം ഏക്കർ സ്ഥലം ഹാരിസൺ അനധികൃതമായി വിറ്റത് സർക്കാർ കണ്ടില്ലെന്ന നടിച്ചതായും ആക്ഷേപമുണ്ടായി.

വിദേശ കമ്പനിയാണെന്നും വാദിച്ച് ഹാരിസൺ

1921ൽ രൂപീകരിച്ച മലയാളം പ്ലാന്റേഷൻ (യുകെ) ലിമിറ്റഡ് ആണ് തങ്ങളുടെ പൂർവ കമ്പനിയെന്നും 1978ൽ ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത മലയാളം പ്ലാന്റേഷൻസ് (ഇന്ത്യ) കമ്പനിക്ക് ആസ്തിവകകൾ കൈമാറ്റം ചെയ്തുവെന്നുമാണ് ഹാരിസൺസ് പറയുന്നത്. മറ്റൊരു ട്രേഡിങ് കമ്പനിയായ ഹാരിസൺസ് ആൻഡ് ക്രോസ്ഫീൽഡ് (ഇന്ത്യ) ലിമിറ്റഡ് (മുൻപ് ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനി) മായി ഹൈക്കോടതി അംഗീകാരത്തോടെ മലയാളം പ്ലാന്റേഷൻ (ഇന്ത്യ) ലിമിറ്റഡ് ലയിക്കുകയും 1984ൽ ഹാരിസൺ മലയാളം ലിമിറ്റഡ് രൂപീകൃതമാവുകയും ചെയ്തുവത്രേ. എന്നാൽ 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പിയായാണ് ഹാരിസൺ പ്രവർത്തിക്കുന്നതെന്നാണ് ഇപ്പോൾ രാജമാണിക്യം കണ്ടെത്തിയിക്കുന്നത്.

മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് എന്ന വിദേശ കമ്പനി 2014ൽ ഇംഗ്ലണ്ടിൽ സമർപ്പിച്ച വാർഷിക റിട്ടേൺ കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആസ്തികളിൽ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ 75,000 ഏക്കർ തോട്ടഭൂമിയും ഉൾപ്പെടുന്നു. 1977ൽ രജിസ്റ്റർ ചെയ്ത കമ്പനിയെ നിയന്ത്രിക്കുന്ന മുഖ്യകമ്പനി ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാനൽ ഐലന്റ് ദ്വീപിൽ രജിസ്റ്റർ ചെയ്ത ആമ്പിൾടൗൺ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നതാണ്. ആന്റണി ഗിന്നസ് എന്ന വിദേശിയുടെ നിയന്ത്രണത്തിലാണ് കമ്പനി. മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് സൂചിപ്പിച്ചിരിക്കുന്ന ആസ്തിവകകളിൽ കേരളത്തിലെ ഹാരിസൺ ഭൂമിക്കു പുറമെ ഇന്ത്യൻ വ്യവസായി സഞ്ജയ് ഗോയങ്ക ഡയറക്ടറായ സെന്റിനെൽ ടീ ആൻഡ് എക്‌സ്പോർട്സ് ലിമിറ്റഡിന്റെ ആസ്തികളും പെടുന്നു. മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) എന്ന വിദേശ കമ്പനിയിലെ ഏക ഇന്ത്യൻ ഡയറക്ടറായിരുന്ന ഗോയങ്ക ഇപ്പോൾ ഡയറക്ടർ ബോർഡിലുമില്ല. വിദേശകമ്പനികൾക്ക് ഫെറ നിയമപ്രകാരം ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ല.

കേരളത്തിലെ തോട്ടഭൂമി ആസ്തിയായി ഇംഗ്ലണ്ടിൽ വർഷാവർഷം കണക്ക് കാണിക്കുന്ന വിദേശ കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസൺ എന്നതിലേക്കാണ് രേഖകൾ വിരൽ ചൂണ്ടുന്നത്. 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻ (ഹോൾഡിങ്‌സ്) ലിമിറ്റഡിന് മറ്റു പേരുകളുള്ളതായി ബ്രിട്ടനിലെ കമ്പനീസ് ഹൗസ് രേഖകളിലുമില്ല. ഇത്രയുംകാലം ഇന്ത്യൻ കോടതികളിലും റവന്യൂ അധികൃതർക്കും മുമ്പാകെ തങ്ങൾ വിദേശകമ്പനിയല്ല, ഇന്ത്യൻ കമ്പനിയാണ് എന്ന് ഹാരിസൺ ഉയർത്തിയ വാദഗതികൾക്ക് തിരിച്ചടി നൽകുന്ന വിശദമായ തെളിവുകളടക്കമാണ് ഹാരിസൺ സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം സിബിഐ അന്വേഷണമാവശ്യപ്പെട്ട് സർക്കാരിനു മുമ്പാകെ ശുപാർശ സമർപ്പിച്ചിരിന്നു. എന്നിട്ടും സർക്കാർ ്അഭിഭാഷകൻ വേണ്ടവിധത്തിൽ പ്രവർത്തിക്കാതെ കേസ് തോറ്റു കൊടുക്കുകയായിരുന്നു. കേസിലെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണെന്ന കാര്യവും ഉറപ്പാണ്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
യുഎഇയിലേക്ക് പോയത് മോദി വരുമെന്ന കോൺഫിഡൻസിൽ; ഇനി ജാമ്യം കിട്ടിയാലും കേരളത്തിലേക്ക് വരാനാകില്ല; പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള ശ്രമവും ഫലം കണ്ടില്ല; കിട്ടാനുള്ളത് കിട്ടിയാൽ മാത്രമേ പരാതി പിൻവലിക്കൂവെന്ന നിലപാടിൽ ഉറച്ച് തുശൂരുകാരൻ; നാസിൽ അബ്ദുള്ളയ്ക്ക് 20 കോടി കൈമാറി മകനെ രക്ഷിക്കാൻ നിർദ്ദേശം നൽകി എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി; പത്ത് മില്യൺ യുഎഇ ദിർഹം കൊടുക്കാമെന്ന് സമ്മതിച്ച് പ്രവാസി വ്യവസായിയും; തുഷാർ വെള്ളാപ്പള്ളിക്ക് ഉടൻ ജയിൽ മോചനമുണ്ടാകും
സൗദിയിലെ വാഹന ഷോറൂം ജീവനക്കാരൻ നാട്ടിലെത്തിയത് നിക്കാഹിന്; കൂട്ടൂകാരുമായി ആഘോഷിക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട ബാർ; അടിച്ചു പൂസായി എത്തിയവരോട് ഇന്ന് തുറക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബിയറു കുപ്പിക്ക് അടിച്ച് കാർ തലയിലൂടെ ഓടിച്ചു കയറ്റി കൊന്നത് പ്രതിശ്രുത വരനെ; കാറിലെ ജിപിഎസ് വഴി കാട്ടിയായപ്പോൾ പ്രതികളെ പിന്തുടർന്ന് പൊലീസ് എത്തിയത് കിളിമാനൂരും; പൊന്തക്കാട്ടിൽ പെട്ട ഗുണ്ടാതലവനെ പൊക്കിയത് കൂട്ടുകാരന്റെ സഹായത്താൽ; ഷിയാസ് കുടുങ്ങിയത് ഇങ്ങനെ
ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയെ സിബിഐ മൂന്ന് മാസം അഴിക്കുള്ളിലാക്കിയത് ഒൻപതുകൊല്ലം മുമ്പ്; അതിതീവ്ര നിലപാട് കാരണം സുപ്രീംകോടതി ജാമ്യം നൽകിയിട്ടും സ്വന്തം വീട്ടിൽ പോലും പോകാനായില്ല; വ്യാജ ഏറ്റുമുട്ടൽ കേസിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി ചിദംബരമെന്ന് ആരോപിച്ച് രാഷ്ട്രീയം ചർച്ചയാക്കി; കോടതി വെറുതെ വിട്ടപ്പോൾ സകല അടവും പയറ്റി മോദിയെ പ്രധാനമന്ത്രിയാക്കി; രണ്ടാമൂഴത്തിൽ ആഭ്യന്തരം ഏറ്റെടുത്ത് പകവീട്ടൽ; ചിദംബരത്തിന്റെ അറസ്റ്റിന് പിന്നിൽ അമിത് ഷായുടെ പ്രതികാരമോ?
തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ
ഇസ്ലാമായ അയൽവാസിയെ വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ കെവിനെ നേരിൽ കണ്ട് ഭീഷണി; പിന്നെ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; നീനുവിനെ വിധവയാക്കിയ അമ്മയുടെ പകയെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം; ഇപ്പോൾ അച്ഛനെ വെറുതെ വിട്ട് കോടതിയും; കെവിൻ കൊലയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടോ?
'അമ്മ' കൊടുത്തത് അഞ്ച് കോടി 90 ലക്ഷം രൂപയെന്നും പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നും ടിനി ടോം; തന്റെ നിലപാടുകളുടെ പേരിൽ തെറിവിളി കേൾക്കേണ്ടി വരുന്നത് വീട്ടിലിരിക്കുന്ന അമ്മ വരെ; കണക്കു പറയുകയല്ലെന്നും പ്രവർത്തനം ഇനിയും തുടരുമെന്നും താരം ലൈവ് ചെയ്തത് പ്രളയബാധിതർക്കായുള്ള കളക്ഷൻ സെന്ററിൽ നിന്ന്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്