Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആമസോണിലെ 22 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന് സിവിൽ സർവീസ്; ഹരിയാന സ്വദേശി ഹിമാൻഷു 44-ാം റാങ്കോടെ സിവിൽ സർവീസ് കടമ്പ കടന്നത് മൂന്നാമത്തെ പരിശ്രമത്തിൽ; ലക്ഷങ്ങളല്ല ലക്ഷ്യങ്ങളാണ് വലുതെന്ന് തെളിയിച്ച യുവാവിന്റെ കഥ

ആമസോണിലെ 22 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന് സിവിൽ സർവീസ്; ഹരിയാന സ്വദേശി ഹിമാൻഷു 44-ാം റാങ്കോടെ സിവിൽ സർവീസ് കടമ്പ കടന്നത് മൂന്നാമത്തെ പരിശ്രമത്തിൽ; ലക്ഷങ്ങളല്ല ലക്ഷ്യങ്ങളാണ് വലുതെന്ന് തെളിയിച്ച യുവാവിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഭീമൻ ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോണിലെ 22 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് സിവിൽ സർവീസ് പരീക്ഷയെഴുതിയ യുവാവിന് 44 ാം റാങ്ക്. മൂന്നാം ശ്രമത്തിലാണ് ഹരിയാണ സ്വദേശിയായ ഹിമാൻഷു ജയിൻ സിവിൽ സർവീസ് കടമ്പ മികച്ച റാങ്കോടെ കടന്നത്.

ഹൈദരബാദിലെ ഐഐഐടിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഹിമാൻഷുവിനെ തേടി ബഹുരാഷ്ട്ര കമ്പനികളായ ആമസോണിലും ഗൂഗിളിലും ജോലി വാഗ്ദാനം ലഭിച്ചു. അതും മികച്ച ശമ്പളത്തിൽ.

എന്തുകൊണ്ട് ഓഫറുകൾ നിരസിച്ചുവെന്നു ചോദിച്ചാൽ ഹിമാൻഷു പറയും. 'മൂന്നുമാസം ആമസോണിൽ ഇന്റേൻഷിപ്പ് ചെയ്തു. അതിനുശേഷം അവരെനിക്ക് 22 ലക്ഷം രൂപ ശമ്പളത്തിൽ ജോലിവാഗ്ദാനം ചെയ്തു. എന്നാൽ ഇന്റേൺഷിപ്പ് കാലയളവിൽ ഇതല്ല എന്റെ മേഖലയെന്ന് ഞാൻ മനസിലാക്കി'

ആമസോണിലെ ജോലി വേണ്ടെന്ന് വച്ച ഹിമാൻഷുവിന് റിസർവ് ബാങ്കിൽ മാനേജർ തസ്തികയിൽ ജോലി ലഭിച്ചു. അതിലും ഒതുങ്ങിക്കൂടാൻ ഹിമാൻഷു തയാറായില്ല. കുട്ടിക്കാലത്ത് സ്വപ്നം കണ്ട സിവിൽ സർവ്വീസിലായിരുന്നു ഹിമാഷുവിന്റെ മനസ്. ഒരു സിവിൽ സർവ്വീസ് ഓഫീസറുടെ ജോലിയെക്കുറിച്ചും, അധികാര പരിധിയെക്കുറിച്ചും അയാൾക്ക് സമൂഹത്തിൽ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചും ബന്ധുക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഹിമാൻഷു ധാരാളം കേട്ടിരുന്നു.

അധികം വൈകാതെ ഹിമാൻഷു രാജ്യതലസ്ഥാനത്തേക്ക് വണ്ടികയറി. ആദ്യത്തെ രണ്ടു തവണയും പ്രിലിമിനറി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പക്ഷേ മൂന്നാം തവണ മികച്ച വിജയം തേടിയെത്തുക തന്നെ ചെയ്തു. പഠനം മാത്രമല്ല ചെസും, പെയിന്റിങ്ങും ഹിമാഷുവിന്റെ കൈകൾക്ക് വഴങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP