Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ മരുമകനായി പാക്കിസ്ഥാനി ക്രിക്കറ്റ് താരം ഹസൻ അലി; അതിർത്തികളെ അപ്രസക്തമാക്കിയ പ്രണയം സഫലമായത് കടലിന് നടുവിലെ കല്യാണ മണ്ഡപത്തിൽ; വധു സാമിയ അർസു വിവാഹത്തിനെത്തിയത് ഇന്ത്യൻ വേഷവിധാനങ്ങളോടെ

ഇന്ത്യയുടെ മരുമകനായി പാക്കിസ്ഥാനി ക്രിക്കറ്റ് താരം ഹസൻ അലി; അതിർത്തികളെ അപ്രസക്തമാക്കിയ പ്രണയം സഫലമായത് കടലിന് നടുവിലെ കല്യാണ മണ്ഡപത്തിൽ; വധു സാമിയ അർസു വിവാഹത്തിനെത്തിയത് ഇന്ത്യൻ വേഷവിധാനങ്ങളോടെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സാമിയ മിർസുവിന് ഹസൻ അലി താലി ചാർത്തിയതോടെ അപ്രസക്തമായത് തർക്കങ്ങളുടെ അതിർ വരമ്പുകൾ. കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായതും ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര ബന്ധം വഷളായതും ഇരുരാജ്യങ്ങളും ട്രെയിൻ സർവീസ് നിർത്തിയതും വ്യോമപാത അടച്ചതും തടസ്സമാകാതെ ഒരു രാജ്യാന്തര പ്രണയം സഫലമായി. അതിർത്തികളെ അപ്രസക്തമാക്കിയ പ്രണയസാഫല്യം കടലിന് നടുവിലായിരുന്നു എന്നതും ശ്രദ്ധേയമായി. പാക്കിസ്ഥാനി ക്രിക്കറ്റ് താരം ഹസൻ അലി ഇന്ത്യൻ മൊഞ്ചത്തി സാമിയ അർസുവിനെ താലികെട്ടിയത് കടലിന് നടുവിലുള്ള ഹോട്ടലിൽ നടന്ന തീർത്തും സ്വകാര്യമായ ചടങ്ങിൽ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അൻപതോളം പേർ മാത്രം പങ്കെടുത്ത ചടങ്ങ് പക്ഷേ, വർണപ്പൊലിമയുള്ളതായി.

ദുബായിയുടെ ആകർഷണങ്ങളിലൊന്നായ കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന ദ് പാമിലെ അറ്റ്‌ലാന്റിസ് ഹോട്ടലിലായിരുന്നു കനത്ത സുരക്ഷയോടെയുള്ള വിവാഹം. ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഹരിയാന സ്വദേശിനിയായ സാമിയ എയർ ഹോസ്റ്റസാണ്. ഇംഗ്ലണ്ടിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞ ശേഷമാണ് എയർ ഹോസ്റ്റസായി ജോലിയിൽ പ്രവേശിച്ചത്. സുഹൃത്തുക്കൾ വഴിയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. ഇവരുടെ പ്രണയവും വിവാഹ നിശ്ചയവും നേരത്തെ വാർത്തയായിരുന്നു.

പ്രമുഖ മേക്കപ്പ് കലാകാരി മിഷി ആൻജലോ ആയിരുന്നു വധൂവരന്മാരെ ഒരുക്കിയത്. വിവാഹത്തിന് ഇന്ത്യൻ വസ്ത്രധാരണ രീതിയായിരുന്നു സാമിയയുടേതെങ്കിലും പാക്കിസ്ഥാനിൽ നടക്കുന്ന സ്വീകരണ പരിപാടിക്ക് ആ രാജ്യത്തിന്റെ രീതിയായിരിക്കും പിന്തുടരുകയെന്ന് മിഷി പറഞ്ഞു.

പാക്കിസ്ഥാനിലെ ബഹാവുദ്ദീൻ സ്വദേശിയാണ് ഹസൻ അലി. 2016-ലാണ് ഹസൻ അലി പാക് ദേശീയ ടീമിൽ അരങ്ങേറിയത്. ഇതുവരെ ഒമ്പത് ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 30 ട്വന്റി 20 മത്സരങ്ങളിലും പാക് കുപ്പായമണിഞ്ഞിട്ടുണ്ട്. 2017ൽ പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു.

ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരമാണ് ഹസൻ അലി. സഹീർ അബ്ബാസ്, മൊഹ്‌സിൻ ഖാൻ, ഷുഐബ് മാലിക്ക് എന്നിവരാണ് നേരത്തെയുള്ളവർ. 2010-ലായിരുന്നു മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP