Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നു വൈകുന്നേരം എട്ടു മണിക്ക് എല്ലാ സഖാക്കളും ഒരുമിച്ച് മറുനാടനെതിരെ റിപ്പോർട്ട് ചെയ്യണം; ചെമ്പടയിലെ നാലായിരം സഖാക്കൾ ഉണർന്നാൽ തീരുന്നതേയുള്ളു; ഒപ്പം നിൽക്കാൻ പോരാളി ഷാജി അടക്കം എല്ലാവരും ഉണ്ട്; ഒരുവിധ എല്ലാ സ്‌റ്റേഷനിലും കേസ് കൊടുത്തു പൂട്ടാൻ പാർട്ടിയും അനൗദ്യോഗികമായി രംഗത്ത്; സഹിഷ്ണുതയുടേയും സ്വാതന്ത്ര്യത്തിന്റേയും വക്താക്കളായ സിപിഎം സൈബർ ഗ്രൂപ്പുകാർ ഇന്നലെ ഒരുമിച്ചത് ഇങ്ങനെ; സിപിഎം പണി തുടങ്ങിയതോടെ മറുനാടന് ലൈക്ക് ചെയ്യാൻ ആഹ്വാനവുമായി സിപിഎം വിരുദ്ധരും

ഇന്നു വൈകുന്നേരം എട്ടു മണിക്ക് എല്ലാ സഖാക്കളും ഒരുമിച്ച് മറുനാടനെതിരെ റിപ്പോർട്ട് ചെയ്യണം; ചെമ്പടയിലെ നാലായിരം സഖാക്കൾ ഉണർന്നാൽ തീരുന്നതേയുള്ളു; ഒപ്പം നിൽക്കാൻ പോരാളി ഷാജി അടക്കം എല്ലാവരും ഉണ്ട്; ഒരുവിധ എല്ലാ സ്‌റ്റേഷനിലും കേസ് കൊടുത്തു പൂട്ടാൻ പാർട്ടിയും അനൗദ്യോഗികമായി രംഗത്ത്; സഹിഷ്ണുതയുടേയും സ്വാതന്ത്ര്യത്തിന്റേയും വക്താക്കളായ സിപിഎം സൈബർ ഗ്രൂപ്പുകാർ ഇന്നലെ ഒരുമിച്ചത് ഇങ്ങനെ; സിപിഎം പണി തുടങ്ങിയതോടെ മറുനാടന് ലൈക്ക് ചെയ്യാൻ ആഹ്വാനവുമായി സിപിഎം വിരുദ്ധരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ന് കൃത്യം എട്ടു മണിക്ക് (ഇന്ത്യൻ സമയം )... എല്ലാ സഖാക്കളും ഒരുമിച്ചു മറുനാടനെ റിപ്പോർട്ട് ചെയ്യുന്നു...... തയ്യാറാണോ ? ഗ്രൂപ്പിൽ ഉറങ്ങുന്ന സഖാക്കൾ ഒന്നുണരണം. നമുക്കാവശ്യം ഗ്രൂപ്പിൽ അംഗം തികക്കുകയല്ല. പ്രതികരിക്കുന്ന സഖാക്കളെയാണ്...!-ഇതായിരുന്നു സൈബർ സിപിഎം ഗുണ്ടകളുടെ ആഹ്വാനം. ഒടുവിൽ എട്ടു മണി കഴിഞ്ഞു. അപ്പോൾ സംഭവിച്ചത് മറുനാടന് റേറ്റിങ് കൂടി. എഫ് ബിയിൽ ലൈക്കുകളും. സിപിഎം സൈബർ ഗുണ്ടകളുടെ ആഹ്വാനം അറിഞ്ഞ് സിപിഎം വിരുദ്ധർ കൂട്ടത്തോടെ മറുനാടനെ ലൈക്ക് ചെയ്തു. ഇതിനൊപ്പം നിഷ്പക്ഷരും പിന്തുണയുമായി എത്തി. ഇതോടെ ചെമ്പടയും പോരാളി ഷാജിയും നിരാശരുമായി.

ഇന്നു വൈകുന്നേരും ഇന്ത്യൻ സമയം എട്ടു മണിക്ക് എല്ലാ സഖാക്കളും ഒരുമിച്ച് മറുനാടനെ റിപ്പോർട്ട് ചെയ്യണമെന്ന പ്രതികരണം എല്ലാ അർത്ഥത്തിലും പൊളിയുകയായിരുന്നു. ചെമ്പടയിലെ നാലായിരം സഖാക്കൾ ഉണർന്നാൽ തീരുന്നതേയുള്ളൂവെന്നും ഒപ്പം നിൽക്കാൻ പോരാളി ഷാജി അടക്കം എല്ലാവരും ഉണ്ടെന്നും നവമാധ്യമങ്ങളിൽ സൈബർ സഖാക്കൾ വിശദീകരിച്ചു. എങ്ങനെയാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും വിശദീകരിച്ചു. കേരളത്തിലെ ഒരുവിധ എല്ലാ സ്‌റ്റേഷനിലും കേസ് കൊടുത്തു പൂട്ടാൻ പാർട്ടിയും അനൗദ്യോഗികമായി രംഗത്തുണ്ട്. നിലനിൽക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നീക്കം. സഹിഷ്ണുതയുടേയും സ്വാതന്ത്ര്യത്തിന്റേയും വക്താക്കളായ സിപിഎം സൈബർ ഗ്രൂപ്പുകാർ ഇന്നലെ ഒരുമിച്ചത് വെറുതെയായി. സിപിഎം പണി തുടങ്ങിയതോടെ മറുനാടൻ ലൈക്ക് ചെയ്യാൻ ആഹ്വാനവുമായി സിപിഎം വിരുദ്ധരും രംഗത്ത് വന്നു. മറുനാടനെതിരായ നീക്കം തിരിച്ചറിഞ്ഞ് നിഷ്പക്ഷരും മറുനാടന് പിന്തുണയുമായെത്തി. ഇതോടെയാണ് ലൈക്ക് കൂടിയത്.

അത്യാവശ്യം ഫോള്ളോവെർസ് സ്വന്തമായി ഉള്ള പേജ് ആണ്. നമ്മുടെ ശ്രമം എത്രത്തോളംപങ്കാളിത്തം കൊടുക്കുന്നോ അത്രയും വിജയം. 1500 എങ്കിലും ഒരേ സമയം വേണം. കൂടുതലായാൽ വിജയം ഉറപ്പ് ശ്രമിക്കാം. കേരളത്തിലെ ഒരു വിധം എല്ലാ സ്റ്റേഷനിലും കേസ് കൊടുക്കുന്ന വിധം പൂട്ടാൻ പാർട്ടിയും അനൗദ്യാഗികമായി രംഗത്തുണ്ട്. പൂട്ടണം (റിപ്പോട്ട് ചെയ്യുന്നതിനിടയിൽ ആ ദുരന്തം പേജ് ലൈക്കൊന്നും ചെയ്‌തേക്കല്ലെ സഖാക്കളെ..). പ്രവാസി സഖാക്കൾ നാട്ടിലെ എട്ടുമണിക്കനുസരിച്ചു സമയം ക്രമീകരിക്കുക. മൂവായിരം റിപ്പോർട്ട് എങ്കിലും ഒരേ സമയം സംഭവിക്കണം. എന്നാലേ കാര്യമുള്ളൂ. സഖാക്കൾ ശ്രദ്ധിക്കുമല്ലോ.-ഇതായിരുന്നു സൈബർ ഗ്രൂപ്പുകളിൽ മറുനാടനെതിരെ ഉയർത്തിയ ചർച്ച. എന്നാൽ മറുനാടന് ഒന്നും സംഭവിച്ചില്ലെന്നാണ് യാഥാർത്ഥ്യം. നേരത്തേയും പോരാളി ഷാജി പലവട്ടം മറുനാടൻ മലയാളിയുടെ ഫെയ്‌സ് ബുക്ക് പൂട്ടിക്കാൻ ശ്രമിച്ചിരുന്നു. അന്നും പരാജയമായിരുന്നു ഫലം. കണ്ണൂരിൽ കുഴൽപ്പണ മാഫിയയെ നിയന്ത്രിക്കുന്ന നേതാവിന്റെ അനുജന്റെ ബുദ്ധിയാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ. കുറച്ചു നാൾ മുമ്പ് വരെ ചാനൽ ചർച്ചയിലും മറ്റും പാർട്ടിയുടെ മുഖമായ ഇയാളാണ് മറുനാടനെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ചെമ്പടയും പോരാളി ഷാജിയും ഒരുമിച്ച് നവമാധ്യമങ്ങളിൽ എത്തിയതോടെ സൈബർ സഖാക്കൾക്കും ആവേശം കൂടി. പലരും മറുനാടന്റെ പേജിലെത്തി ആദാരാജ്ഞലികൾ പോസ്റ്റ് ചെയ്തു. ഇന്നലെ മുഴുവൻ ഇതായിരുന്നു കണ്ടത്. ഈ കമന്റുകൾ ഇട്ടവരും ഇന്ന് നിരാശരാണ്. മറുനാടന്റെ ലൈക്ക് ഇന്നലെയും ഇന്നും കൂടിയതാണ് ഇതിന് കാരണം. പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കാശിടരുതെന്ന് മറുനാടൻ ആഹ്വാനം ചെയ്തുവെന്ന് വ്യാജമായി പ്രചരിപ്പിച്ചാണ് സൈബർ ആക്രമണവും പൂട്ടൽ ആഹ്വാനവും നടത്തിയത്. എന്നാൽ പ്രളയം എത്തുന്നതിന് ആഴ്ചകൾക്ക് മുമ്പായിരുന്നു വീഡിയോ മറുനാടൻ കൊടുത്തത്. എ സമ്പത്തിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക ചുമതലക്കാരനായി ക്യാബിനറ്റ് റാങ്കിൽ നിയമിച്ചിരുന്നു. ഇതോടെ ചർച്ചയായത് സർക്കാരിന്റെ ധൂർത്തായിരുന്നു. ഇത് മറുനാടനും ഏറ്റെടുത്തു. ഇതിനെതിരെ പ്രതികരണവുമായി വീഡിയോ നൽകി. ഇതാണ് മറുനാടനെതിരെ കേസെടുക്കാൻ പൊലീസിൽ ലഭിക്കുന്ന പരാതി. ഇത് സിപിഎം ഔദ്യോഗികമായി ചെയ്യുന്നതാണെന്ന് ചെമ്പട ഗ്രൂപ്പിൽ പറയുന്നു.

ഇതോടെ സിപിഎമ്മും മറുനാടനെതിരെ പരസ്യമായി രംഗത്തുണ്ടെന്ന് വ്യക്തമാവുകയാണ്. നേരത്തേയും മറുനാടനെതിരെ പോരാളി ഷാജി രംഗത്ത് വന്നിരുന്നു. ലോക്‌സഭയിൽ ഇടതുപക്ഷത്തിന് 20ൽ 19 സീറ്റും നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് പോരാളി ഷാജി സമാനമായ പോസറ്റുമായി പൂട്ടിക്കൽ ഭീഷണി നടത്തിയത്. അന്നും പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസത്തിൽ വ്യാജ പ്രചരണവുമായി മറുനാടനെ പൂട്ടിക്കാൻ ഇറങ്ങിയത്. ഇതും പൊളിഞ്ഞതോടെ തീർത്തും നിരാശരാണ് സൈബർ സഖാക്കൾ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സിപിഎമ്മുകാരായ സൈബർ പ്രവർത്തകരാമ് മറുനാടനെതിരെ ദുഷ്പ്രചരണങ്ങളുമായി രംഗത്തുവന്നത്.

പിണറായി വിജയൻ സർക്കാറിന്റെ ധൂർത്തിനെതിരെ എണ്ണിയെണ്ണി പറയുന്നതിനിടെ ഇങ്ങനെയാണങ്കിൽ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിക്കുന്നത് എന്നു ചോദിച്ചു കൊണ്ട് ചെയ്ത വീഡിയോ ചൂണ്ടിക്കാട്ടി ആളുകൾ മണ്ണിനടിയിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ കണ്ണിൽ ചോരയില്ലായ്മ പറയുന്നത് എന്ന തരത്തിൽ വ്യാജപ്രചരണം നടത്തുകയായിരുന്നു. മറ്റൊരു കൂട്ടർ ഇതിന്റെ പേരിൽ വഴിയിൽ തടഞ്ഞു മർദ്ദിക്കും എന്നു പറഞ്ഞുകൊണ്ട് സംസാരിക്കുകയും ചെയ്യുന്നു. ഇവരൊക്കെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാണ് എന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യം പറഞ്ഞു കൊണ്ട് ഫേസ്‌ബുക്കിൽ ഉപന്യാസം എഴുതുന്ന ആക്ടിവിസ്റ്റുകളുമാണ് എന്ന പ്രത്യേകതയുമുണ്ട്. ഇതിനിടെയിൽ പൊലീസിൽ നൽകിയ പരാതിയുടെ പേരിൽ എനിക്കെതിരെ കള്ളക്കേസും എടുത്തിരിക്കുന്നു.

പൗരനെന്ന നിലയിൽ ലഭിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് മറ്റൊരു സാഹചര്യത്തിൽ പറഞ്ഞ വാക്കുകളെ ഇപ്പോഴത്തെ സാഹചര്യത്തോടെ കൂട്ടിവായിച്ചു കൊണ്ട് സിപിഎം അണികൾ നടത്തുന്ന കള്ളപ്രചരണം സമൂഹ മാധ്യമങ്ങളിൽ സൈബർ സഖാക്കളുടെ മുഖം പൊളിച്ചിട്ടുണ്ട്. അവർക്കെന്ന രാഷ്ട്രീയമായോ മറ്റും നേരിടാൻ സാധിക്കാത്തതു കണ്ട് വ്യക്തിഹത്യ നടത്തിയും കായികവമായും നേരിടാൻ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാൽ വിമർശിക്കുന്നവരെ ശാരീരികമായി നേരിടുന്നത് പുത്തരിയുള്ള കാര്യമല്ല. 51 തവണ വെട്ടി ഒരുത്തനെ ഇല്ലാതാക്കിയത് സിപിഎമ്മിന്റെ വർത്തമാനകാല ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള കാര്യമാണ്. അതിപ്പോഴും തുടരുമ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇവർ കൊലവിളി നടത്തുന്നതും സ്വാഭാവികം. ഇതാണ് മറുനാടന് പിന്തുണ കൂട്ടിയത്.

ഇന്ത്യൻ ശിക്ഷാനിയമം പരതിനോക്കിയിട്ടും നാവടക്കാൻ പറ്റിയ നിയമങ്ങളൊന്നും ഇല്ലാത്തതിനാൽ കേരളാ പൊലീസ് ആക്ടിലെ യാതൊരു ബന്ധവുമില്ലാത്ത രണ്ട് വകുപ്പുകളാണ് മറുനാടന് മേൽ ചാർത്തിയത്. 118 ബി എന്ന വകുപ്പിൽ സർക്കാറിന്റെ അവശ്യ സർവീസുകൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കണം എന്നാണ്. അതായത്, പൊലീസും ഫയർഫോഴ്സും ആംബുലൻസും അടക്കം ദുരുപയോഗം ചെയ്യുന്നവർക്ക് വേണ്ടിയുള്ള കേസ്. ഇല്ലാത്ത വകുപ്പു ചുമത്തി കേസെടുക്കുകയാണ് ചെയ്തത്.


ജൂലൈ 5ന് മറുനാടൻ ഫെയ്സ് ബുക്ക് പേജിൽ വന്ന വീഡോയോയാണ് പരാതിക്ക് ആധാരം. ഇനി പറയൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കാശ് കൊടുക്കണോ?കൊടുക്കരുത് ... 5 നയാ പൈസ കൊടുക്കരുത് എന്ന തലക്കെട്ടോടു കൂടി ഫെയ്സ് ബുക്ക് പോസ്റ്റ് വഴി കേരളാ മുഖ്യമന്ത്രിയുടെ അവശ്യ സേവന/ സർവ്വീസായ സിഎംഡിആർഎഫിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് എഫ് ഐ ആർ വിശദീകരിക്കുന്നത്. ഇതിനാണ് കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകൾ ചുമത്തുന്നത്. ബോധപൂർവ്വമാണ് ഈ നീക്കമെല്ലാം നടക്കുന്നത്. സോമകുമാർ ടിവിപിഎം, പേരൂർക്കട, തിരുവനന്തപുരം സിറ്റി, കേരള, ഇന്ത്യ... എന്ന മേൽവിലാസമാണ് പരാതിക്കാരന്റേതായി നൽകിയിട്ടുള്ളത്. ഫോൺ നമ്പറും വിചിത്രമാണ്. 97-1502800561-എന്നതാണ് ഫോൺ നമ്പർ. പേരൂർക്കട ജംഗ്ഷനിൽ താമിക്കുന്ന ആളിന്റെ ഫോൺ നമ്പരാണ് ഇത്. പേരൂർക്കട എസ് ഐ സഞ്ജു ജോസഫാണ് കേസെടുത്തിരിക്കുന്നത്.

എഫ് ഐ ആറിലുള്ളത് നിലനിൽക്കാത്ത വകുപ്പുകൾ

കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപ വകുപ്പ് പ്രകാരമാണ് ഒരു കേസ്. ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയാണ് ഇതിൽ പറയുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം.

കേരളാ പൊലീസ് ആക്ടിലെ 120(ഒ)യാണ് മറ്റൊരു വകുപ്പ്. ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയാണ് ഇത്. ഏതൊരാളും ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവർത്തിച്ചുള്ളതോ അനഭിമതമായോ അജ്ഞാതമായതോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം,. ഇമെയിൽ എന്നിവ വഴിയോ ദൂതൻ വഴിയോ സ്വയം ഏതെങ്കിലും ഒരാളിന് ശല്യമായി തീരുന്നുവെങ്കിൽ കുറ്റ സ്ഥാപനത്തിന്മേൽ ഒരു വർഷം വരെയാകുവെന്ന തടവോ 5,000 രൂപയാകാവുന്ന പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

അതായത് കേരളാ പൊലീസ് ആക്ടിലെ 120(ഒ) പ്രകാരം ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ജാമ്യം നൽകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപവകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം ഇതിനൊപ്പിച്ച് ഒന്നും മറുനാടൻ വീഡിയോയിലില്ല.

പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുന്നതാണ് ഇവിടെ പ്രതിപാദിക്കുന്ന കുറ്റം. ഇതൊന്നു മറുനാടന്റെ വീഡിയോയിൽ ഉണ്ടായിട്ടില്ല. എന്നാൽ ഈ വകുപ്പിന് 3 വർഷം വരെ തടവ് ലഭിക്കാം. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള തന്ത്രമാണ് ഇത്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകാൻ മജിസ്ട്രേട്ടിന് മുമ്പിലേക്ക് കൊണ്ടു പോകണം. ഇത്തരം ഊരാക്കുടുക്കുകൾക്ക് വേണ്ടിയാണ് എഫ് ഐ ആറിലെ വ്യാജ നിർമ്മിതി.

Like MarunadanMalayali and MarunadanTv Facebook pages
https://www.facebook.com/marunadan
https://facebook.com/marunadantv
Subscribe MarunadanTv Youtube Channel
https://www.youtube.com/user/marunadanmalayalee

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP