Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലിനജലവും ചെളിയും കെട്ടിക്കിടക്കുന്ന പുട്ടുപൊടി കമ്പനിയുടെ പരിസരം; 'സമ്രാട്ട് പുട്ടുപൊടി'യ്ക്കായി കഴുകിയ അരിയും പൊടിച്ചെടുത്ത അരിപ്പൊടിയും കൂട്ടിയിട്ടിരിക്കുന്നത് വൃത്തിഹീനമായ മുറികളിൽ; അരിച്ചാക്കുകൾ സൂക്ഷിച്ച മുറികളിൽ എലിക്കാഷ്ഠവും ക്ഷുദ്രജീവികളും; ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ കമ്പനിയിൽ കണ്ടതെല്ലാം അനാരോഗ്യകരമായ കാഴ്‌ച്ചകൾ മാത്രം; ഒരാഴ്‌ച്ചയ്ക്കുള്ളിൽ വൃത്തിഹീനമായ സാഹചര്യത്തിന് മാറ്റം ഉണ്ടായില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുമെന്ന് ആരോഗ്യ വകുപ്പ്

മലിനജലവും ചെളിയും കെട്ടിക്കിടക്കുന്ന പുട്ടുപൊടി കമ്പനിയുടെ പരിസരം; 'സമ്രാട്ട് പുട്ടുപൊടി'യ്ക്കായി കഴുകിയ അരിയും പൊടിച്ചെടുത്ത അരിപ്പൊടിയും കൂട്ടിയിട്ടിരിക്കുന്നത് വൃത്തിഹീനമായ മുറികളിൽ; അരിച്ചാക്കുകൾ സൂക്ഷിച്ച മുറികളിൽ എലിക്കാഷ്ഠവും ക്ഷുദ്രജീവികളും; ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ കമ്പനിയിൽ കണ്ടതെല്ലാം അനാരോഗ്യകരമായ കാഴ്‌ച്ചകൾ മാത്രം; ഒരാഴ്‌ച്ചയ്ക്കുള്ളിൽ വൃത്തിഹീനമായ സാഹചര്യത്തിന് മാറ്റം ഉണ്ടായില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുമെന്ന് ആരോഗ്യ വകുപ്പ്

പ്രകാശ് ചന്ദ്രശേഖർ

പിറവം: പരിസരമാകെ മലിനജലവും ചെളിയും കെട്ടിക്കിടക്കുന്നു. കിണറിലെ വെള്ളവും മലിനം. കഴുകിയ അരിയും പൊടിച്ചെടുത്ത അരിപ്പൊടിയും കൂട്ടിയിട്ടിരിക്കുന്നത് പെയിന്റ് ചെയ്യാത്ത ഭത്തികളും ടൈലിടാത്ത തറകളുമുള്ള മുറികളിൽ. അരിച്ചാക്കുകളും അനുബന്ധ വസ്തുവകകളും സൂക്ഷിച്ചിട്ടുള്ള മുറികളിൽ നിറയെ എലിക്കാഷ്ഠവും ക്ഷുദ്രജീവികളും. പിറവം ആശുപത്രിക്കവലയ്ക്കു സമീപം മിനി ഇൻഡസ്ട്രീസിൽ പ്രവർത്തിക്കുന്ന 'സമ്രാട്ട് പുട്ട്' പൊടി കമ്പനിയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഇ കെ സഹദേവൻ നടത്തിയ പരിശോധനയിൽ കണ്ട കാഴ്ചകൾ ഇങ്ങിനെ.

ഇന്നലെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഫോണിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ കേന്ദ്രത്തിൽ പരിശോധനയ്ക്കെത്തിയത്. പുട്ടുപൊടി നിർമ്മിച്ചിരുന്ന കെട്ടിടം ഏതാണ്ട് കന്നുകാലിതൊഴുത്തിന് സമമായിരുന്നെന്നാണ് ആരോഗ്യവിഭാഗം ജീവനക്കാരുടെ വെളിപ്പെടുത്തൽ. കെട്ടിടത്തിന് ആവശ്യമായ അഴുക്കുചാൽ ഇല്ലാത്തത് മൂലം പ്രദേശമാകെ മലിനജവലും വെള്ളവും കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നെന്നും പരിസരത്തെ കിണറിൽ കാര്യമായ തോതിൽ മാലിന്യം ഉണ്ടായിരുന്നെന്നും മുറികളിലെ അഴുക്കും പൊടിയും നിറഞ്ഞ തറയിലാണ് പായ്ക്ക് ചെയ്യുന്നതിനായി അരിപ്പൊടി കൂട്ടിയിരുന്നതെന്നുമാണ് ഹെൽത്ത് ഇൻസ്പക്ടറുടെ വെളിപ്പെടുത്തൽ.

കെട്ടിടത്തിനുള്ളിൽ മുറിയുടെ ഒരു ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ബാത്ത്ടബ്ബ് പോലെയുള്ള ഭാഗത്തിട്ടാണ് അരികഴുകിയിരുന്നത്.കഴുകുന്ന അരി വാരിയിടുന്നത് ഇതിന് സമീപം തറയിലും.പൊടിച്ചുവരുന്ന അരിപ്പൊടി കൂട്ടിയിടുന്നത് ഇതിന് സമീപം തന്നെ.കൈയുറയും മാസ്‌കും ഒന്നും ഉപയോഗിക്കാതെയാണ് തൊഴിലാളികൾ ഇത് പായ്ക്കറ്റുകളിലാക്കുന്നത്. അരിയും മറ്റും സൂക്ഷിച്ചിരിക്കുന്ന മുറി പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥ സംഘം ശരിക്കും ഞെട്ടി.ചാക്കുകളും മറ്റും മാറ്റി നോക്കുമ്പോൾ നിറയെ എലിക്കാഷ്ഠം.പാറ്റയും പഴുതാരയുമടക്കമുള്ള ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമായി ഇവിടം മാറിയിരുന്നെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

മുറികളിൽ നിറയെ പഴന്തുണികളും ചപ്പുചവറുകളും കിടന്നിരുന്നതിനാൽ അകത്തേയ്ക്ക് പ്രവേശിക്കാൻ പറ്റാത്തവണ്ണം ദുർഗന്ധമായിരുന്നെന്നും ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി. കിണറും പരിസരവും ഉടൻ ശുചീകരിക്കുകയും മുറികളുടെ ഉൾവശം ചെയിന്റ് ചെയ്ത് ,തറ ടൈൽ ഇടണമെന്നും അരി കഴുകുന്നതിനുള്ള സംവിധാനം സ്റ്റീൽ നിർമ്മിതമായിരിക്കണമെന്നും മുറികളിൽ എക്സോസ്റ്റ് ഫാൻ ഘടിപ്പിക്കണമെന്നും പായ്ക്ക് തൊഴിലാളികൾ നിർബന്ധമായി കൈയുറയും മാസ്‌കും ധരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഈ നിർദ്ദേശം പാലിക്കാൻ നടത്തിപ്പുകാർ തയ്യാറായില്ലങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP