Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഗർഭിണിയായ ഭാര്യ അഷിത; ദുഃഖം താങ്ങാനാകാതെ കണ്ണീരൊഴുക്കി കണ്ട് നിന്നവരും സുഹൃത്തുക്കളും; മാതാപിതാക്കളും പൊട്ടിക്കരഞ്ഞപ്പോൾ വികാരനിർഭരമായി മാറിയത് ഒരു പ്രദേശം മുഴുവൻ; വ്യോമസേന വിമാനം തകർന്ന് മരിച്ച ഷറീനെ അവസാനമായി കാണാൻ ഒഴുകിയെത്തി അഞ്ചരക്കണ്ടി ഗ്രാമം

പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഗർഭിണിയായ ഭാര്യ അഷിത; ദുഃഖം താങ്ങാനാകാതെ കണ്ണീരൊഴുക്കി കണ്ട് നിന്നവരും സുഹൃത്തുക്കളും; മാതാപിതാക്കളും പൊട്ടിക്കരഞ്ഞപ്പോൾ വികാരനിർഭരമായി മാറിയത് ഒരു പ്രദേശം മുഴുവൻ; വ്യോമസേന വിമാനം തകർന്ന് മരിച്ച ഷറീനെ അവസാനമായി കാണാൻ ഒഴുകിയെത്തി അഞ്ചരക്കണ്ടി ഗ്രാമം

രഞ്ജിത്ത് ബാബു

കണ്ണൂർ: വ്യോമസേനാ വിമാനം തകർന്ന് മരിച്ച കോർപ്പറൽ ഷറീന് നാട് കണ്ണീരോടെ വിട നൽകി. അഞ്ചരക്കണ്ടി കുഴിമ്പാലോട്ടെ വീട്ടുവളപ്പിലാണ് ഔദ്യോദിക ബഹുമതികളോടെ എൻ.കെ. ഷറീൻ (27) ന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. അകാലത്തിൽ പൊലിഞ്ഞുപോയ ഷെറിന്റെ മൃതദേഹത്തിൽ നിറകണ്ണുകളോടെയാണ് നാട്ടുകാരും ബന്ധുക്കളും അന്തിമാഞ്ജലി അർപ്പിച്ചത്. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും ഷെറിന്റെ കൂട്ടുകാരായിരുന്നവർ വിറയാർന്ന കൈകളോടെയാണ് യാത്രാമൊഴി നൽകിയത്. പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഗർഭിണിയായ ഭാര്യ അഷിത വാവിട്ട് കരയുകയായിരുന്നു.

കരച്ചിലിടക്കാനാവാതെ അച്ഛനും അമ്മയും അടക്കമുള്ള ബന്ധുക്കളും വിതുമ്പി നിൽക്കുകയായിരുന്നു. ഇതിന് സാക്ഷിയാവർക്കും പിടിച്ചു നിൽക്കാനാവില്ല.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാവിലെ 8.30 ഓടെ മൃതദേഹം എത്തിച്ചത്. തുടർന്ന് അഞ്ചരക്കണ്ടി കുഴിമ്പാലോട്ട് വിദ്യാവിനോദിനി സ്‌ക്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെച്ചു. ഇതോടെ ജനം ഇവിടെ ഒഴുകിയെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചു.

മുപ്പതംഗ വ്യോമസേനാ ഉദ്യോഗസ്ഥർ ഷെറിന്റെ മൃതദേഹത്തെ അനുഗമിച്ച് അഞ്ചരക്കണ്ടിയിലെത്തിയിരുന്നു. അപകടം നടന്ന അരണാചലിലെ വനമേഖലയിൽ നിന്നും അസമിലെ വ്യോമസേനാ ക്യാമ്പിലെത്തിച്ച് പരേഡ് നടത്തിയ ശേഷമാണ് ഷെറിന്റെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടു വന്നത്. സാമൂഹ്യ -രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ഷെറിന്റെ മൃതദേഹത്തിൽ അന്തിമാഞ്ജലി അർപ്പിക്കാനെത്തിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ, ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി, ജില്ലാ കലക്ടർ മീർ മുഹമ്മദലി തുടങ്ങിയവരും സംസ്‌ക്കാര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കഴിഞ്ഞ 3 ാം തീയ്യതിയാണ് വ്യോമസേനയുടെ എ.എൻ. 32 ചരക്ക് വിമാനം അരുണാചൽ പ്രദേശിലെ ലീപ്പോയ്ക്കടുത്ത് തകർന്ന് വീണത്. ഷെറിനടക്കം 13 വ്യോമസേനാ ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. അഞ്ചരക്കണ്ടി കുഴിമ്പാലോട്ട് പി.കെ. പവിത്രന്റേയും ശ്രീജയുടേയും മകനാണ് ഷെറിൻ. ഷാനിയാണ് സഹോദരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP