Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വായ്പാ കുടിശിഖ തിരിച്ചടയ്ക്കാൻ ചില്ലി കാശ് കൈയിലില്ല; റിയൽ എസ്റ്റേറ്റ് മുതലയാളിയുടെ തൃപ്പുണ്ണിത്തുറയിലെ വ്യാപാര സമുച്ഛയം ലേലത്തിന്; പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ കടുത്ത നടപടികളുമായി കെ എഫ് സിയും; ഹീരാ ഗ്രൂപ്പിന്റെ തകർച്ച വ്യക്തമാക്കി ഇരുമ്പനത്തെ മാളും മുതലാളിക്ക് നഷ്ടമാകുന്നു; ഹീരാ ബാബു വമ്പൻ പ്രതിസന്ധിയിൽ

വായ്പാ കുടിശിഖ തിരിച്ചടയ്ക്കാൻ ചില്ലി കാശ് കൈയിലില്ല; റിയൽ എസ്റ്റേറ്റ് മുതലയാളിയുടെ തൃപ്പുണ്ണിത്തുറയിലെ വ്യാപാര സമുച്ഛയം ലേലത്തിന്; പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ കടുത്ത നടപടികളുമായി കെ എഫ് സിയും; ഹീരാ ഗ്രൂപ്പിന്റെ തകർച്ച വ്യക്തമാക്കി ഇരുമ്പനത്തെ മാളും മുതലാളിക്ക് നഷ്ടമാകുന്നു; ഹീരാ ബാബു വമ്പൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന വ്യക്തമായ സൂചനകൾ നൽകി കൊണ്ടാണ് തിരുവനന്തപുരത്തെ രണ്ടാമത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയും വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള ഹീര കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രതിസന്ധിയുടെ അഴം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ജ്പതി നടപടികൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന കെഎഫ്സിയാണ് ഹീരയിൽ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികൾ തുടങ്ങുന്നത്.

വായ്പാ കുടിശികയെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്ളാറ്റ് നിർമ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്‌റ്റൈൽ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചിരിക്കുകയാണ്. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒൻപത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരസ്യം ഈ മാസം ആറിന് കെ.എഫ്.സിയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി പതിനെണ്ണായിരത്തി പതിനേഴ് (19,35,18,017) രൂപയാണ് ജനുവരി മാസം വരെ കെ.എഫ്.സിയിൽ ഹീര ഗ്രൂപ്പ് കുടിശിക വരുത്തിയിരിക്കുന്നത്. തൃപ്പൂണിത്തുറയിൽ ഇരുമ്പനത്തെ ടോൾ ജംഗ്ഷന് സമീപത്തെ 85.73 സെന്റിലാണ് ഹീര ലൈഫ്സ്‌റ്റൈൽ എന്ന ഈ വാണിജ്യസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ നാലോടെ ലേലം ഉറപ്പിക്കും. ഒരു കോടി നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഇ.എം.ഡിയായി കെട്ടിവയ്ക്കേണ്ടത്.

വായ്പാ തിരിച്ചടവിൽ കുടിശിക വരുത്തിയതിനെത്തുടർന്ന് 2015 ഒക്ടോബർ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നൽകിയത്. എന്നാൽ പലിശ അടയ്ക്കാൻ വായ്‌പ്പക്കാരൻ തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടർന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നൽകുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. സംസ്ഥാന ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളായിരുന്നു ഹീര ബിൽഡേഴ്സ് ഉടമ ഹീര ബാബു എന്ന അബ്ദുൾ റഷീദ്. ചുരുങ്ങിയ വർഷം കൊണ്ടാണ് ഹീര ബാബു നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സംസ്ഥാനത്തുടനീളം ഫ്ളാറ്റുകൾ പടുത്തുയർത്തിയതും കോടീശ്വരനായി വളർന്നതും.

നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടർന്ന് ഹീരയുടെ നാല് സ്ഥലങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കും ജപ്തി ചെയ്തിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തെ മറ്റൊരു പ്രമുഖ ബിൽഡറായ സാംസൺ ആൻഡ് സണ്ണും വിവാദത്തിലായിരുന്നു. വഞ്ചന കേസിൽ ഇതിന്റെ ഉടമകളായ നടി ധന്യാമേരി വർഗീസും
 ഭർത്താവ് ജോണും പൊലീസ് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഹീര ബാബുവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്.



കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് സ്ഥലങ്ങൾ. ഹീര ലൈഫ് സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കിൽ നിന്ന് എടുത്തിരുന്നത്.

ഹീരയിലെ കുടിശിഖ പിടിക്കാൻ പഞ്ചാബ് നാഷണൽ ബാങ്കും പത്രപരസ്യം നൽകിയിരുന്നു. മാതൃഭൂമി ദിനപത്രത്തിൽ ഒക്ടോബർ 26 നാണു പരസ്യം നൽകിയത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പാൽക്കളങ്ങര ശാഖയിൽ നിന്നാണ് ഹീര ലോൺ എടുത്തത്. 2 ലോണുകളിലായി 30 കോടി രൂപയാണ് എടുത്തത്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഹീരയ്ക്ക് നോട്ടീസ് അയച്ചു. ലോൺ തുക 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു ഡിമാന്റ് നോട്ടീസിലെ ആവശ്യം. എന്നാൽ ഹീര തുക തിരിച്ചടച്ചില്ല. ഇതോടെയാണ് ഈ വസ്തുക്കൾ പഞ്ചാബ് നാഷണൽ ബാങ്കും കൈവശപ്പെടുത്തി.

ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവ കൈവശപ്പെടുത്തിയവയിൽപ്പെടുന്നു. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് സ്ഥലങ്ങൾ. ഹീര ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കിൽ നിന്ന് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കെ എഫ് സിയുടെ നടപടിയും എത്തുന്നത്.

കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമായതിനാൽ ഹീരയുടെ നിയമവിരുദ്ധ നിർമ്മാണങ്ങൾ വാർത്തയാക്കാൻ ആരും തയാറായിരുന്നില്ല. ഇടത് വലത് ബിജെപി രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമാണ് ഹീരാ ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്‌സാണ് ഹീര ഗ്രൂപ്പ്. കവടിയാറിൽ നിയമം ലംഘിച്ച് പണിതുയർത്തിയ 13 നില കെട്ടിടത്തിന് അനുമതി നൽകാൻ അനധികൃതമായി ഇടപെട്ടതിന് അന്നത്തെ സി.പി.എം മേയർ ആയിരുന്ന കെ ചന്ദ്ര അടക്കമുള്ളവരെ പ്രതികളാക്കി വിജിലൻസ് കേസെടുത്തിരുന്നു. എന്നാൽ കുറച്ചു നാളായി അദ്ദേഹത്തിന്റെ പല പദ്ധതികളും പാളി.

ജേക്കബ് തോമസ് ഫയർ ഫോഴ്സ് തലവനായിരുന്നപ്പോൾ പല പദ്ധതികൾക്കും എൻ ഒ സി നൽകിയില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് തള്ളിവട്ടത്. വൈദ്യുതി മോഷണം, പൈപ്പ് ലൈനിന് മുകളിലൂടെ വീട് നിർമ്മാണം, കിള്ളിയാറിനു മുകളിലൂടെ പാലം നിർമ്മാണം തുടങ്ങിയ പലവിധ ആരോപണങ്ങളും ബാബുവിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഉന്നത സ്വാധീനത്തിന്റെ ഫലമായി ഈ പരാതികളിലൊന്നും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കി ബാങ്കുകൾ ജപ്തി നടപടി തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP