Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെലികോപ്റ്റർ ട്രയൽ റൺ വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് തടസ്സം; വനമേഖലകളുടെയും വന്യജീവിസങ്കേതങ്ങളുടെയും മുകളിലൂടെ അതീവശബ്ദത്തോടും താഴ്ന്ന് ഹെലി ടാക്‌സി പറക്കുന്നത് വനം വകുപ്പിന്റെ അനുമതിയില്ലാതെ; ബോബി ചെമ്മണ്ണൂരിന്റെ ഹെലി ടാക്‌സിയും വിവാദത്തിൽ; കൊച്ചി-മൂന്നാർ ഹെലികോപ്ടർ പദ്ധതി വിവാദത്തിലാകുമ്പോൾ

ഹെലികോപ്റ്റർ ട്രയൽ റൺ വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് തടസ്സം; വനമേഖലകളുടെയും വന്യജീവിസങ്കേതങ്ങളുടെയും മുകളിലൂടെ അതീവശബ്ദത്തോടും താഴ്ന്ന് ഹെലി ടാക്‌സി പറക്കുന്നത് വനം വകുപ്പിന്റെ അനുമതിയില്ലാതെ; ബോബി ചെമ്മണ്ണൂരിന്റെ ഹെലി ടാക്‌സിയും വിവാദത്തിൽ; കൊച്ചി-മൂന്നാർ ഹെലികോപ്ടർ പദ്ധതി വിവാദത്തിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് ശനിയാഴ്ച ആരംഭിക്കുന്ന ഹെലി ടാക്‌സി സർവീസിനെതിരേ വനം വകുപ്പ് രംഗത്ത്. ഹെലികോപ്റ്റർ ട്രയൽ റൺ വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് തടസ്സമാണെന്നാണ് റിപ്പോർട്ട്. വനംവകുപ്പിന്റെ അനുമതി വാങ്ങാതെയുള്ള സർവീസ് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്. വനമേഖലകളുടെയും വന്യജീവിസങ്കേതങ്ങളുടെയും മുകളിലൂടെ അതീവശബ്ദത്തോടും താഴ്ന്നും കഴിഞ്ഞ 29 മുതൽ നടത്തുന്ന ട്രയൽ റ്ൺ ഇതോടെ വിവാദത്തിലായി.

മൂന്നാർ ഡി.എഫ്.ഒ. എം.ജി.കണ്ണന്റെ നിർദ്ദേശപ്രകാരം ദേവികുളം റെയ്‌ഞ്ചോഫീസർ വി സി.സിനിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഉടൻ സമർപ്പിക്കുമെന്ന് ഡി.എഫ്.ഒ. പറഞ്ഞു. ജില്ലാ വിനോദസഞ്ചാര വകുപ്പും ബോബി ചെമ്മണ്ണൂരിന്റെ എൻഹാൻസ് ഏവിയേഷൻ ഗ്രൂപ്പും ചേർന്നാണ് കഴിഞ്ഞ 29 മുതൽ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് ഹെലി ടാക്‌സി സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്.

ഹെലി ടാക്‌സി സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച 10-ന് ദേവികുളം ലാക്കാട് മൈതാനത്ത് മന്ത്രി എം.എം.മണി നിർവഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനിടെയാണ് വനംവകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നത്. ഇതോടെ ബോബി ചെമ്മണ്ണൂരിന്റെ ഹെലി ടാക്‌സിയും വിവാദത്തിലായി. ജനുവരി പതിനാലിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ആണ് ബോബി ഹെലി ടാക്സി സർവീസ് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയുടെ വികസനത്തിനായി 250 കോടി വിലയിരുത്തിയിട്ടുണ്ടെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയത്. ഇന്ത്യയിൽ 26 ഇടങ്ങളിലുള്ള ബോബി ഓക്സിജൻ റിസോർട്ട്സ് മെമ്പർഷിപ്പ് ഉള്ളവർക്ക് ഈ ഹെലികോപ്റ്റർ യാത്ര തികച്ചും സൗജന്യമായി ആസ്വദിക്കാമെന്നും പറഞ്ഞിരുന്നുയ

ഭാവിയിൽ വയനാട്, ബേക്കൽ തുടങ്ങിയ ഇടങ്ങളിലേക്കും ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞിരുന്നു. കൊച്ചിയിലെ ഇൻഫോപാർക്കിലും തിരുവനന്തപുരത്തെ ടെക്നോപാർക്കിലും ജോലി ചെയ്യുന്നവർക്ക് വേണ്ടി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്താനും ആലോചനയുള്ളതായി ഉദ്ഘാടന വേളയിൽ ബോബി ഗ്രൂപ്പ് എൻഹാൻസ് ഏവിയേഷൻ സർവീസസ് മാനേജർ ജോൺ തോമസ് പറഞ്ഞു.

ഇങ്ങനെ ഏറെ പ്രതീക്ഷകളുമായി ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ച പദ്ധതിക്കാണ് പ്രതിസന്ധിയുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP