Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽമറ്റില്ലാതെ ഇരുചക്രവുമായി കണ്ണപുരത്തേക്ക് പോകരുത്! ഇന്ധനം തീർന്നാൽ വഴിയിൽ കിടക്കേണ്ടി വരും; നിയമം നടപ്പാക്കാനുള്ള പൊലീസിന്റെ തന്ത്രത്തിന് കൈയടിയും

ഹെൽമറ്റില്ലാതെ ഇരുചക്രവുമായി കണ്ണപുരത്തേക്ക് പോകരുത്! ഇന്ധനം തീർന്നാൽ വഴിയിൽ കിടക്കേണ്ടി വരും; നിയമം നടപ്പാക്കാനുള്ള പൊലീസിന്റെ തന്ത്രത്തിന് കൈയടിയും

രഞ്ജിത് ബാബു

കണ്ണൂർ: ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ ചെത്തി നടക്കുന്നവർ സൂക്ഷിക്കുക. കണ്ണപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെത്തിയാൽ പെട്രോൾ ലഭിക്കാതെ വഴിയിലാകും. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് പെട്രോൾ നല്കരുതെന്ന കണ്ണപുരം പൊലീസിന്റെ നിർദ്ദേശം പെട്രോൾ പമ്പുകളിൽ നടപ്പാക്കിയിരിക്കയാണ്.

എഎസ്ഐ. ബിനു മോഹൻ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന യാത്രികരെ നിയന്ത്രിക്കാനുദ്ദേശിച്ച് നടപ്പാക്കിയ പദ്ധതിക്ക് സ്റ്റേഷൻ പരിധി കഴിഞ്ഞും ജനപിൻതുണയേറുകയാണ്. സ്റ്റേഷൻ അതിർത്തിയിലെ മൂന്ന് പെട്രോൾ പമ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പൊലീസ് ഈ പരിഷ്‌ക്കാരം നടപ്പാക്കിയത്. പെട്രോൾ പമ്പ് അധികൃതരുടെ സഹകരണത്തോടെ നടപ്പാക്കിയ ഈ പരിഷ്‌ക്കരണം മൂലം 90 ശതമാനത്തിലേറെപ്പേർ ഹെൽമറ്റ് ധരിച്ചുതന്നെ സഞ്ചരിച്ചു തുടങ്ങിയെന്ന് സ്റ്റേഷനിൽ ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.

കണ്ണൂർ ജില്ല മുഴുവൻ ഈ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം പൊതുജനങ്ങളിൽനിന്നും ഉയർന്നിരിക്കയാണ്. കണ്ണപുരം മോഡൽ പരിഷ്‌ക്കാരം അടുത്ത പൊലീസ് സ്‌റ്റേഷൻ പരിധികളിലും ഉടൻ നടപ്പാക്കാനുള്ള ചർച്ചകളും പുരോഗമിച്ചു വരുന്നു. കണ്ണപുരത്ത് പൊലീസ് ഇടപെട്ട് നടപ്പാക്കിയ പദ്ധതി അടുത്ത സ്റ്റേഷൻ പരിധക്കുള്ളിലെ പെട്രോൾ പമ്പ് ഉടമസ്ഥരുമായി ചർച്ച ആരംഭിച്ചുകഴിഞ്ഞു. 'ഹെൽമറ്റ് ധരിക്കാതെ വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഇവിടെനിന്നും ഇന്ധനം ലഭിക്കുന്നില്ലെന്ന' ബാനർ പൊലീസ് അറിയിപ്പായി പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അടുത്ത ഘട്ടം മുതൽ ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർക്കായി വ്യത്യസ്തമായ ബോധവൽക്കരണ പരിപാടിയും വിവിധ സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കൾ എത്ര തവണ പിഴ നൽകിയാലും വീണ്ടും ഹെൽമറ്റ് ധരിക്കാതെ തന്നെ യാത്ര ചെയ്യുന്നു.

ഈ പ്രവണത വർദ്ധിച്ചു വരുന്നതിന് തടയിടാനാണ് പൊലീസിന്റെ ഹെൽമറ്റില്ലാത്ത ഇരുചക്ര വാഹനക്കാർക്ക് പെട്രോൾ നിരോധനം നിലവിൽ വന്നത്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതു കാരണം അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കണ്ണപുരം പൊലീസ് ഇത്തരമൊരു നടപടിയുമായി മുന്നോട്ടുപോയത്.

എന്നാൽ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് തന്നെ ലക്ഷ്യത്തിനരികിൽ എത്താൻ കഴിഞ്ഞതായി പൊലീസ് സ്‌റ്റേഷൻ അധികൃതർ പറയുന്നു. കണ്ണൂർ ജില്ല മുഴുവൻ കണ്ണപുരം മോഡൽ പരിഷ്‌ക്കാരം വ്യാപിപ്പിക്കാൻ പൊലീസ് തലത്തിലും ഭരണാതലത്തിലും ആവശ്യം ഉയർന്നിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP