Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴുത്ത് ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാലന്റെ രക്ഷയ്ക്കായി ബ്രിട്ടനിൽ നിന്നൊരു യുവതി; ക്രൗഡ് ഫണ്ടിംഗിലൂടെ 12 ലക്ഷം രൂപ ശേഖരിച്ച് ഓപ്പറേഷൻ നടത്തി മഹേന്ദ്ര ജീവിതത്തിലേക്ക്

കഴുത്ത് ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാലന്റെ രക്ഷയ്ക്കായി ബ്രിട്ടനിൽ നിന്നൊരു യുവതി; ക്രൗഡ് ഫണ്ടിംഗിലൂടെ 12 ലക്ഷം രൂപ ശേഖരിച്ച് ഓപ്പറേഷൻ നടത്തി മഹേന്ദ്ര ജീവിതത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഹേന്ദ്ര അഹിർവാർ എന്ന 13 വയസുകാരന്റെ ജീവിതം ഇപ്പോൾ മാറിമറിഞ്ഞിരിക്കുകയാണ്. മ്യോപതി എന്ന വൈകല്യമുണ്ടായി കഴുത്ത് 180 ഡിഗ്രി ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ നരകസസമാനമായ ജീവിതം നയിച്ചിരുന്ന ഇന്ത്യൻ ബാലനായിരുന്ന മഹേന്ദ്ര. എന്നാൽ ബ്രിട്ടനിൽ നിന്നുള്ള ജൂലി ജോൺസ് എന്ന സ്ത്രീ ഈ ബാലന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. ഈ ദുരിത കഥ കേട്ട് അലിവ് തോന്നിയ യുവതി ക്രൗഡ് ഫണ്ടിങ് പേജിലൂടെ 12 ലക്ഷം രൂപ ബാലന്റെ ചികിത്സക്കായി ശേഖരിച്ച് നൽകുകയായിരുന്നു.

ഈ തുക ഉപയോഗിച്ച് ഓപ്പറേഷൻ നടത്തി ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുകയാണിപ്പോൾ മഹേന്ദ്ര. മുൻ എൻഎച്ച്എസ് സർജനായ ഡോ. രാജഗോപാലൻ കൃഷ്ണനാണ് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിൽ വച്ച് ഈ ഓപ്പറേഷൻ നടത്തിയത്.തങ്ങളുടെ മകന്റെ ദുരവസ്ഥയില് മനംനൊന്ത മഹേന്ദ്രന്റെ അച്ഛനമ്മമാരായ മുകേഷ് അഹിർവാറും സുമിത്ര അഹിർവാറും മകനെയം കൊണ്ട് 50ൽ പരം ഡോക്ടർമാരെ ചെന്ന് കണ്ടിരുന്നുവെങ്കിലും അവരൊന്നും ഇതിന് ചികിത്സിയില്ലെന്ന് പറഞ്ഞ് കൈ മലർത്തുകയായിരുന്നു. ഇപ്പോഴിതാ ജൂലി ജോൺസിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തിയതോടെ ഈ മാതാപിതാക്കളുടെ തീരാദുഃഖത്തിന് അറുതി വരുകയാണ്.

മഹേന്ദ്രയുടെ അത്ഭുത കഥ ചാനൽ 5 എക്സ്ട്രാഓർഡിനറി പീപ്പിൾ സീരീസിൽ പ്രക്ഷേപണം ചെയ്യാനിരിക്കുകയാണ്. മഹേന്ദ്രയുടെ കുടുംബം മധ്യപ്രദേശിലെ ഗ്രാമത്തിൽ നിന്നും സർജറിക്കായി ഡൽഹിയിലേക്ക് രാത്രിയിൽ ട്രെയിനിൽ വരുന്നതും മറ്റും ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിട്ടുണ്ട്. എൻഎച്ച്എസിൽ 15 വർഷത്തോളം പ്രവർത്തിച്ച് പരിചയമുള്ള ഡോ.കൃഷ്ണൻ ആദ്യമായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഡോക്ടറും സംഘവും മഹേന്ദ്രയുടെ കഴുത്തിന്റെ മുൻഭാഗമാണ് തുറന്നത്.

ഇതിനെ തുടർന്ന് കുട്ടിയുടെ സെർവിക്കൽ സ്പൈൻ പൂർണമായും ദൃശ്യമായിരുന്നു. 10 മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ് മഹേന്ദ്ര വിധേയനായത്. ഡോക്ടർമാർ സർജറിയുടെ ഭാഗമായി കുട്ടിയുടെ കഴുത്തിലെ ഡെസ്‌ക് നീക്കം ചെയ്തിരുന്നു. തുടർന്ന് അവ കുട്ടിയുടെ പെൽവിസിൽ നിന്നുള്ള ബോൺ ഗ്രാഫ്റ്റ് സഹിതം പുനഃസ്ഥാപിക്കുകയായിരുന്നു. തുടർന്ന് കഴുത്ത് നേരെ നിൽക്കാനായി ഒരു മെറ്റൽ പ്ലേറ്റ് സ്ഥാപിക്കുകയും ചെയ്തു.

മഹേന്ദ്രയുടെ കദനകഥ ഡെയിലി മെയിൽ അടക്കമുള്ള വിദേശ മാദ്ധ്യമങ്ങളിൽ ഇതിന് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിനെ തുടർന്നാണ് ക്രൗഡ് ഫണ്ടിങ് പേജിലൂടെ ചികിത്സയ്ക്കായി ഇത്രയും തുക ശേഖരിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിരിക്കുന്നത്. തങ്ങളെ ആർക്കും സഹായിക്കാൻ സാധ്യമല്ലെന്ന വേദനാജനകമായ അറിവുണ്ടായതിന് ശേഷം മഹേന്ദ്രയുടെ അച്ഛനമ്മമാർ രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ കുട്ടിയെ ഡോക്ടർമാരെ കാണിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ മഹേന്ദ്രയ്ക്ക് കടുത്ത വേദനയുണ്ടാവുകയും ജീവിതം ചോദ്യചിഹ്നമാവുകയും ചെയ്തതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

ഇത്തരത്തിൽ മകൻ കഷ്ടപ്പെടുന്നതിലും ഭേദം മരിക്കുകയാണ് നല്ലതെന്ന് വരെ ആ മാതാപിതാക്കൾ ഒരു വേള ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഭക്ഷണം കഴിക്കാനും കുളിക്കാനും വസ്ത്രം ധരിക്കാനും വരെ അമ്മയുടെ സഹായം മഹേന്ദ്രയ്ക്ക് ആവശ്യമായിരുന്നു. എന്നാൽ കുട്ടിയുടെ മറ്റ് സഹോദരങ്ങൾ സാധാരണ ജീവിതം നയിക്കുന്നവരായിരുന്നു.

സുഹൃത്തുക്കൾ കളികളിൽ ഏർപ്പെടുമ്പോൾ അത് കണ്ട് നിൽക്കാനേ മഹേന്ദ്രയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.മഹേന്ദ്രയുടെ കദനകഥ വായിച്ചറിഞ്ഞതിന് ശേഷം മനമലിഞ്ഞാണ് ലിവർ പൂളിൽ നിന്നുള്ള ജൂലി ജോൺസ് ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കുന്നതിനുള്ള യജ്ഞം ആരംഭിക്കുന്നത്. തന്റെ മകനായിരുന്നു ഈ ഗതി വന്നിരുന്നതെങ്കിലെന്ന് ചിന്തിച്ചപ്പോൾ ഇതിന് വേണ്ടി യത്നിക്കാൻ തനിക്ക് പ്രേരണ ലഭിക്കുയായിരുന്നുവെന്നാണ് ജൂലി വെളിപ്പെടുത്തിയിരിക്കുന്നത്. 28 ദിവസം കൊണ്ടാണ് ക്രൗഡ് ഫണ്ടിങ് പേജിലൂടെ 12 ലക്ഷം രൂപ സ്വരൂപിക്കാൻ ഇവർക്ക് സാധിച്ചിരിക്കുന്നത്.

എന്നാൽ തന്റെ പ്രവൃത്തിയിലൂടെ മഹേന്ദ്രയ്ക്ക് സർജറിക്കാവശ്യമായ പണം സ്വരൂപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജൂലി പറയുന്നു.മഹേന്ദ്രയെ കാണാൻ ജൂലി ഡൽഹിയിലെത്തിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP